Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അമ്പലമുകള്‍ BPCL അപകടം; വിഷ പുക ശ്വസിച്ചവര്‍ ചികിത്സയില്‍ പ്രവേശിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: അമ്പലമുകളിലെ കൊച്ചിന്‍ റിഫൈനറിയിലുണ്ടായ അപകടത്തിന് പിന്നാലെ വിഷ പുക ശ്വസിച്ച 2 പേര്‍ കൂടി ചികിത്സയില്‍ പ്രവേശിച്ചു. കോലഞ്ചേരി മെഡിക്കല്‍ ഹോസ്പിറ്റലിലാണ് ചികിത്സയില്‍ കഴിയുന്നത്. ശ്വാസതടസവും ദേഹസ്വസ്ത്യവും ഉണ്ടായത്തിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി ചികിത്സ തേടിയത് 30 ലധികം പ്രദേശവാസികളാണ്.

അപകടത്തിന് പിന്നാലെ പ്രദേശത്താകെ പുകയും ദുര്‍ഗന്ധവുമുയര്‍ന്നു. പുക ശ്വസിച്ച പ്രദേശവാസികള്‍ക്ക് ശ്വാസതടസ്സവും ദേഹാസ്വസ്ത്യവുമുണ്ടായി. അപകടത്തില്‍ ബിപിസിഎല്‍ തൊഴിലാളികള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. അപകടത്തിന് പിന്നാലെ റിഫൈനറിക്ക് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.

ബിപിസിഎല്‍ അധികൃതര്‍ അപകട മുന്നറിയിപ്പ് നല്‍കിയില്ലെന്നും സുരക്ഷ മുന്‍കരുതലുകളില്‍ വീഴ്ച സംഭവിച്ചുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.ബിപിസിഎല്‍ ഗേറ്റിന് മുന്നിലെ റോഡും പ്രതിഷേധക്കാര്‍ ഉപരോധിച്ചു. പോഞ്ഞാശ്ശേരി- ചിത്രപ്പുഴ റോഡില്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ബെന്നി ബെഹനാന്‍ എം പി,ഡെപ്യൂട്ടി കളക്ടര്‍ തുടങ്ങിയര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഇന്ന് ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ പ്രതിഷേധക്കാരും ബിപിസിഎല്‍ അധികൃതരുമായി ചര്‍ച്ച നടത്തും.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer