ന്യൂയോര്‍ക്ക്: ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയാകാന്‍ നാസ സ്‌പേസ് ഫോഴ്‌സ് കേണല്‍ ഡോ. അനില്‍ മേനോന്‍ യാത്ര തിരിച്ചു. ഇന്ത്യന്‍ സമയം 8.17നാണ് യാത്ര തിരിച്ചത്. കസഖ്സ്ഥാനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍നിന്ന് റോസ്‌കോസ്‌മോസ് സോയൂസ് എംഎസ്-29 ദൗത്യത്തിന്റെ ഭാഗമായാണു യാത്ര. സോയൂസ് 2.1 എ റോക്കറ്റിലാണു പേടകത്തെ വിക്ഷേപിക്കുന്നത്. റഷ്യക്കാരായ പ്യോത്തര്‍ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും അനിലിന് ഒപ്പമുണ്ട്.
ശാസ്ത്രീയ പരീക്ഷണങ്ങള്‍, സാങ്കേതിക ഗവേഷണങ്ങള്‍ അടക്കമുള്ള വിവിധ പഠനങ്ങള്‍ നടത്തുകയാണ് ദൗത്യത്തിലെ പ്രധാന ലക്ഷ്യം. റഷ്യയുടെ സോയൂസ്-2.1എ (ടീ്യൗ്വ2.1മ) റോക്കറ്റില്‍ വിക്ഷേപിക്കുന്ന സോയൂസ് എംഎസ്-29 (ടീ്യൗ്വ ങട29) ബഹിരാകാശ പേടകത്തിലൂടെയാണ് അനിലും സംഘവും യാത്ര തിരിച്ചത്.




