ഭാവന, റഹ്‌മാന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘അനോമി’ എന്ന ചിത്രത്തിലെ നടന്‍ റഹ്‌മാന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്.
ജിബ്രാന്‍ എന്ന് പേരുള്ള കഥാപാത്രം ആയാണ് റഹ്‌മാന്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ‘When the world doubted him, he chose to fight back’ എന്ന കുറിപ്പോടെയാണ് റഹ്‌മാന്റെ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.
റിയാസ് മാരാത്ത് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
വളരെ സ്‌റ്റൈലിഷ്, മാസ്സ് ലുക്കിലാണ് റഹ്‌മാനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്ന് പോസ്റ്റര്‍ സൂചിപ്പിക്കുന്നു.
നേരത്തെ ഭാവനയുടെ കാരക്ടര്‍ പോസ്റ്ററും പുറത്ത് വിട്ടിരുന്നു. സാറ ഫിലിപ്പ് എന്ന കഥാപാത്രമായാണ് ഈ ചിത്രത്തില്‍ ഭാവന അഭിനയിച്ചിരിക്കുന്നത്. ‘ഹെര്‍ കോഡ് ഈസ് ട്രൂത്ത്’ എന്ന കുറിപ്പോടെയാണ് ഭാവനയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തിയത്.
ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് ആദ്യമായി മലയാളത്തില്‍ എത്തിക്കുന്ന ചിത്രമാണ് അനോമി.
സയന്‍സ് ഫിക്ഷന്‍ മിസ്റ്ററി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിന്‍ ബെന്‍സണ്‍, അര്‍ജുന്‍ ലാല്‍, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തില്‍ നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്യുന്നുണ്ട്.
ഗുല്‍ഷന്‍ കുമാര്‍, ഭൂഷണ്‍ കുമാര്‍, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവര്‍ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കുമാര്‍ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്.
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ റോയ് സി ജെ, ബ്ലിറ്റ്‌സ്‌ക്രീഗ് ഫിലിംസ്, എ പി കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടി ഭാവനയും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാണ്.
കോ പ്രൊഡ്യൂസഴ്‌സ്- റാം മിര്‍ചന്ദാനി, രാജേഷ് മേനോന്‍, ക്രീയേറ്റീവ് പ്രൊഡ്യൂസര്‍ – അഭിനവ് മെഹ്റോത്ര. https://youtu.be/8TGMrMFxF5c?si=Zc3_50PumpGQ7MCJ
സുജിത് സാരംഗ് കാമറ ചലിപ്പിച്ച ചിത്രത്തിന് ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ സംഗീതവും കിരണ്‍ ദാസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ഏഴ് ഷെഡ്യൂളുകളിലായി നൂറില്‍ അധികം ദിവസം ചിത്രീകരിച്ച അനോമിയുടെ പ്രധാന ലൊക്കേഷന്‍സ് മുംബൈ, എറണാകുളം, പൊള്ളാച്ചി, കൊടൈക്കനാല്‍, കോയമ്പത്തൂര്‍ എന്നിവയാണ്. ചിത്രം 2026 ജനുവരിയില്‍ പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് സൂചന.
ഗ്യാങ്‌സ് ഓഫ് വസേപ്പൂര്‍, ഹൈദര്‍, എന്നീ പ്രശസ്ത ബോളിവുഡ് ചിത്രങ്ങളുടെ കളറിസ്റ്റ് ആയ, മുംബൈയില്‍ നിന്നുള്ള ലീഡിങ് ടെക്‌നീഷ്യന്‍ ജെ ഡി ആണ് ഈ ചിത്രത്തിനും കളറിംഗ് നിര്‍വഹിച്ചത്. എഡിറ്റിംഗ് – കിരണ്‍ ദാസ്, ആക്ഷന്‍ കോറിയോഗ്രഫി – ആക്ഷന്‍ സന്തോഷ്, തവസി രാജ് , ഓഡിയോഗ്രഫി- സിങ്ക് സിനിമ, സൗണ്ട് മിക്‌സ് – ഫസല്‍ എ ബക്കര്‍, കോസ്റ്റ്യൂം – സമീറ സനീഷ്, ആര്‍ട്ട് – അരുണ്‍ ജോസ്, മേക്കപ്പ് – അമല്‍ ചന്ദ്രന്‍, പിആര്‍ഒ- ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- അനൂപ് സുന്ദരന്‍.






