സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കായിക അധ്യാപകന്റെ ലൈംഗികാതിക്രമ കേസിൽ ഒരു വിദ്യാർത്ഥി കൂടി മൊഴി നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: കായിക അധ്യാപകന്റെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ഒരു വിദ്യാർത്ഥി കൂടി മൊഴി നൽകി. കായിക അധ്യാപകനായ വടക്കഞ്ചേരി വടക്കേക്കര സ്വദേശി മോശമായി പെരുമാറിയെന്നാണ് വിദ്യാർത്ഥിയുടെ മൊഴി. വിദ്യാർത്ഥിയുടെ മൊഴിയിൽ അധ്യാപകനെതിരെ മൂന്നാമത്തെ എഫ്ഐആർ പൊലീസ് രജിസ്റ്റർ ചെയ്തു. കൗൺസിലിങ്ങിനിടയിലാണ് വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ. പാലക്കാട് നഗരത്തിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് അധ്യാപകനെതിരെ ലൈംഗിക പരാതി നൽകിയത്.

റിമാൻഡിലുള്ള പ്രതി പഠിപ്പിച്ചിരുന്ന സ്കൂളിലെ കൂടുതൽ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകാനാണ് പൊലീസിൻ്റെ തീരുമാനം. അധ്യാപകന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് പൊലീസ് വിധേയമാക്കും. റിമാൻഡിലുള്ള പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം, സ്കൂളിനെതിരെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും. ലൈംഗിക അതിക്രമം അറിഞ്ഞിട്ടും പൊലീസിൽ വിവരമറിയിക്കുന്നതിൽ വീഴ്ച പറ്റിയോ എന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കും.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.