വിഷ്ണു ഉണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ലാലു അലക്‌സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവയ്ന്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ‘അപൂര്‍വ്വ പുത്രന്മാര്‍’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത്. ചിത്രം ജൂലൈ 18 ന് തിയറ്ററുകളിലെത്തും. രജിത് ആര്‍.എല്‍, ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മിക്കുന്നത് ഇവയ്ന്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ആരതി കൃഷ്ണയാണ്. ശശി നമ്പീശന്‍ (എസ്.എന്‍. ക്രിയേഷന്‍സ്), നമിത് ആര്‍ (എന്‍ സ്റ്റാര്‍ മൂവീസ്) എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. കോ പ്രൊഡ്യൂസര്‍ സുവാസ് മൂവീസാണ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് ശിവ അഞ്ചല്‍, രജിത്ത് ആര്‍ എല്‍, സജിത്ത് എസ് എന്നിവര്‍ ചേര്‍ന്നാണ്.
ആക്ഷന്‍, കോമഡി, ത്രില്‍ എന്നിവ ഉള്‍പ്പെടുത്തി ഒരു പക്കാ ഫാമിലി കോമഡി മാസ്സ് എന്റര്‍ടെയ്‌നര്‍ ആയി ഒരുക്കിയിരിക്കുന്ന ചിത്രം, ഗംഭീര സസ്‌പെന്‍സും നിറച്ചാണ് കഥ പറയുന്നത് എന്ന സൂചനയാണ് ട്രെയിലറില്‍ നിന്ന് ലഭിക്കുന്നത്. ഒരു ഫാമിലി കോമഡി ത്രില്ലര്‍ എന്ന നിലയില്‍ എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന ഒരു കംപ്ലീറ്റ് പാക്കേജ് ആയാണ് ചിത്രം കഥ പറയുന്നതെന്നും ട്രെയ്ലര്‍ കാണിച്ചു തരുന്നു.






