ബെംഗളൂരു:കര്‍ണാടകയില്‍ പരീക്ഷയില്‍ വിജയിപ്പിക്കാനായി ഉത്തരകടലാസുകളില്‍ അപേക്ഷകളും കറന്‍സി നോട്ടുകളും. പത്താംക്ലാസ് പരീക്ഷയുടെ ഉത്തരകടലാസുകളിലാണ് ഇന്‍വിജിലേറ്റര്‍മാരായ അധ്യാപകര്‍ അപേക്ഷകളും നോട്ടുകളും കണ്ടെത്തിയത്. കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ ചിക്കോടിയിലാണ് സംഭവം. ഉത്തരക്കടലാസിനൊപ്പം ലഭിച്ച രസകരമായി അപേക്ഷകള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പരീക്ഷ പാസാകാന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയോടെ ഒരു വിദ്യാര്‍ത്ഥി ഉത്തരക്കടലാസില്‍ 500 രൂപയുടെ നോട്ടാണ് ഇട്ടത്. ഇന്‍വിജിലേറ്ററുടെ സ്നേഹം പരീക്ഷ പാസാകുന്നതിന് ആശ്രയിച്ചിരിക്കും എന്ന നിലയിലായിരുന്നു ചില അഭ്യര്‍ത്ഥനകള്‍.






