തിരുവനന്തപുരം: തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക സംവരണത്തെക്കുറിച്ചുള്ള തർക്കങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ .കത്തോലിക്കാ സഭയുടെ ആശങ്കകൾ പരിഹരിക്കുമെന്നും, പ്രശ്നങ്ങൾക്ക് നിയമപരമായ പരിഹാരം ഉടൻ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കർദിനാൾ ക്ലിമിസ് കാതോലിക്കാബാവയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉറപ്പുനൽകി.
പിന്നീടുള്ള ദിവസങ്ങളിൽ ഭിന്നശേഷി സംവരണത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണങ്ങൾ കാരണം സഭയും വിദ്യാഭ്യാസ മന്ത്രിയും തമ്മിൽ വൻതർക്കവും പൊർവിളിയും നടന്നിരുന്നു. എൻഎസ്എസ് സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിന് സുപ്രീംകോടതി അംഗീകാരം നൽകിയെങ്കിലും, മറ്റു എയ്ഡഡ് സ്കൂളുകൾക്ക് ആനുകൂല്യം ലഭിച്ചിരുന്നില്ല. ഇതാണ് സഭയുടെ പ്രധാന പരാതിയെന്ന് അധികൃതർ പറഞ്ഞു.
ഭിന്നശേഷി അധ്യാപകരുടെ ആദ്യ നിയമന പ്രക്രിയ ഒക്ടോബർ 25-നകം പൂർത്തിയാക്കുമെന്നാണ് മന്ത്രി വി. ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരിക്കുന്നത്. പ്രശ്നങ്ങൾക്ക് വ്യക്തത നൽകാൻ ഒരു കൈപുസ്തകം പുറത്തിറക്കുകയും, പരാതിക്കാർക്ക് വിവരം അറിയിക്കാനായി ജില്ലാ തല സമിതികൾ രൂപീകരിക്കുകയും ചെയ്‌തിട്ടുണ്ട്. നവംബർ 10-നകം അദാലത് പരിപാടിയും നടക്കും.
7000 ഒഴിവുകൾ മാനേജ്മെന്റുകൾ മാറ്റിവെക്കേണ്ടതായിട്ടുള്ളതായി മന്ത്രി അറിയിച്ചു. സുപ്രീംകോടതി നിർദേശപ്രകാരം എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ തസ്തികകളിലെ നിയമനം പൂർണ്ണമായും സർക്കാരിന്റെ നിയന്ത്രണത്തിലാക്കി. ജില്ലാതല സമിതികൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പട്ടികയിലെ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി റാങ്ക് പട്ടിക തയ്യാറാക്കും. കോടതി നിർദേശപ്രകാരം, ഈ പട്ടികയുടെ അടിസ്ഥാനത്തിൽ മാനേജർമാർ നിയമനം നടപ്പാക്കേണ്ടതായിരിക്കും.










