പുരുഷന്മാരിലെ മുടികൊഴിച്ചിലിന് പലപ്പോഴും ജീവിതശൈലിയാകും പ്രധാന കാരണം. ചില സാധാരണ തെറ്റുകള്‍ തിരുത്തിയാല്‍ ഒരു പരിധി വരെ മുടികൊഴിച്ചില്‍ പിടിച്ചു നിര്‍ത്താം.
ഉറക്കക്കുറവ്
ആവശ്യത്തിന് ഉറക്കം ലഭിക്കാതെയാകുമ്പോള്‍ മുടി കൊഴിയും. നമ്മള് ഉറങ്ങുമ്പോള്‍ ശരീരം സ്വയം റിപ്പയര്‍ ചെയ്യുകയും രോമകൂപങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്. ഉറക്കമില്ലാതെയാകുമ്പോള് മുടിയുടെ ആരോഗ്യത്തേയും അത് ബാധിക്കും
പുകവലിയും മദ്യപാനവും
ശരീരത്തിന് മാത്രമല്ല, മുടിക്കും വളരെ ദോഷമാണ് പുകവലിയും മദ്യപാനവും.
ഈ ശീലങ്ങള്‍ തലയോട്ടിയിലേക്കുള്ള രക്തചംക്രമണത്തെ ബാധിക്കുന്നു. മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ ഓക്സിജനും പോഷണവും ആവശ്യമാണ്, അതിനാല്‍ ഈ ശീലങ്ങള്‍ കുറയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നത് മുടിക്ക് ഗുണം ചെയ്യും.
സ്ഥിരമായുള്ള ബ്ലീച്ചിംഗ്
വല്ലപ്പോഴും ഡൈ ചെയ്യുന്നത് പ്രശ്നമില്ല, പക്ഷേ ആവര്‍ത്തിച്ച് ബ്ലീച്ച് ചെയ്യുന്നത് മുടിയെ ദുര്‍ബലപ്പെടുത്തും. ഇത് മുടികൊഴിച്ചില്‍ കൂട്ടും. അതിനാല്‍ മുടിയില്‍ കെമിക്കല്‍ ട്രീറ്റ്മെന്റുകള്‍ ചെയ്യുന്നത് നിയന്ത്രിക്കണം
താരന്
താരന് നേരിട്ട് മുടി കൊഴിച്ചിലിന് കാരണമാകണമെന്നില്ല. പക്ഷേ ചൊറിച്ചില്‍ കാരണം നിങ്ങള്‍ ആവര്‍ത്തിച്ച് തല ചൊറിയുകയാണെങ്കില്‍, അത് മുടി ദുര്‍ബലപ്പെടുത്തുകയും പൊട്ടുകയും ചെയ്യും, ഇത് മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കും.
ജനിതക കാരണങ്ങള്‍
മുടികൊഴിച്ചിലിന് ഒരു പ്രധന കാരണം ജനിതകമാണ്. അച്ഛന്റെയോ മുത്തച്ഛന്റെയോ മുടി കൊഴിച്ചില്‍ പോലെ, ഒരു കുടുംബാംഗത്തിന് ചെറുപ്രായത്തില്‍ തന്നെ മുടി കൊഴിച്ചില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍, അടുത്ത തലമുറയ്ക്കും ഈ പ്രശ്നം നേരിടേണ്ടി വന്നേക്കാം. ഇവര്‍ കുറച്ച് കൂടുതലായി മുടി ശ്രദ്ധിക്കണം.






