കോട്ടയം: കെഎസ്ഇബി ഭരണങ്ങാനം സെക്ഷൻ ഓഫീസിൽ പരാതിക്കാരനും ജീവനക്കാരും തമ്മിൽ വാക്കേറ്റം. വീടിന് സമീപമുള്ള വൈദ്യുതി ലൈനിലേക്ക് മരം വീണതിനെ കുറിച്ച് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് അതുൽ എന്ന യുവാവ് ഭാര്യയോടൊപ്പം ഓഫീസിലെത്തിയപ്പോഴാണ് സംഭവം.
ഓഫീസ് സമയം കഴിഞ്ഞതിനാൽ പിന്നീട് വരണമെന്ന് ജീവനക്കാർ അറിയിച്ചതോടെയാണ് തർക്കം ആരംഭിച്ചത്. പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ആരോപിച്ച് യുവാവ് പ്രതിഷേധിച്ചു. വൈദ്യുതി ലൈൻ അപകടകാരിയല്ലെന്ന നിലപാടാണ് ഉദ്യോഗസ്ഥർ എടുത്തത്. എന്നാൽ അത് എഴുതി നൽകണമെന്നാവശ്യപ്പെട്ടതോടെ വാക്കേറ്റം ശക്തമായി.




