Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്ദ്രനിലേക്കുള്ള യാത്രയിൽ ആർട്ടെമിസ് II ദൗത്യം നിർണായക ഘട്ടം പിന്നിട്ടു. ഭൗമ പരിക്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്രയ്ക്ക് പേടകത്തിലെ എഞ്ചിനുകൾ പ്രവർത്തിപ്പിച്ച് ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ (TLI) വിജയകരമായി പൂർത്തിയാക്കി. ഇന്ത്യൻ സമയം പുലർച്ചെ 5:19നായിരുന്നു ഈ പ്രക്രിയ നടന്നത്. അഞ്ച് മിനിറ്റും അമ്പത് സെക്കൻഡും കൊണ്ടാണ് ഇത് പൂർത്തിയാക്കിയത്.

ദൗത്യത്തിന്റെ അഞ്ചാം ദിവസം പേടകം ചന്ദ്രന്റെ ആകർഷണ വലയത്തിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷ. ഇതിനിടെ നാലംഗ സംഘാംഗങ്ങൾ ആദ്യമായി ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്തു. അമേരിക്കൻ മാധ്യമങ്ങളുമായി നടത്തിയ സംഭാഷണത്തിൽ സംഘം ദൗത്യത്തിന്റെ പുരോഗതി പങ്കുവച്ചു. ബഹിരാകാശത്ത് നിന്ന് കാണുന്ന കാഴ്ചകൾ അതിഗംഭീരമാണെന്ന് അവർ പറഞ്ഞു. ദൗത്യത്തിന്റെ മഹത്വവും ഉത്തരവാദിത്തവും അവർ പൂർണ്ണമായി മനസ്സിലാക്കുന്നുവെന്നും വ്യക്തമാക്കി. ഭൂമിയിലെ പ്രശ്നങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ബഹിരാകാശത്തിൽ നിന്ന് നോക്കുമ്പോൾ എല്ലാവരും ഒരുപോലെയാണെന്ന് പൈലറ്റ് വിക്ടർ ഗ്ലോവർ പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer