Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കലാകാരികളെ ആദരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : കോഴിക്കോട്  ശാന്താദേവി ഓർമ്മ ദിനത്തോട് അനുബന്ധിച്ചു കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ നടന്ന പരിപാടിയിൽ വ്യത്യസ്ത മേഖലയിൽ കഴിവ് തെളിയിച്ച അഞ്ച് കലാകാരികളെ ആദരിച്ചു.

സർഗ്ഗ വനിതാ കോഴിക്കോട് ജില്ലാ കമ്മിറ്റിയും, നന്മ കോഴിക്കോട് മേഖല കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ച പ്രശസ്ത ചലച്ചിത്ര/നാടക/സീരിയൽ താരം ശാന്താദേവിയുടെ ഓർമ്മ ദിനത്തിലാണ് ‘നന്മയിലെ’ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച അഞ്ച് കലാകാരികളെ ആദരിച്ചത്.

വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച ശ്രീമതി പ്രമീള മുകുന്ദൻ, ശ്രീമതി സുശീല, ശ്രീമതി റീന പ്രഭുകുമാർ , ശ്രീമതി ഷൈമ, ശ്രീമതി ഗീതാഞ്ജലി എന്നിവരെയാണ് ആദരിച്ചത്.

ശ്രീമതി സുശീല കഴിഞ്ഞ അൻപത് വർഷത്തോളമായി സംഗീത രംഗത്തും, ശ്രീമതി റീന പ്രഭുകുമാർ കഴിഞ്ഞ നാൽപ്പത് വർഷത്തോളമായി നാടക രംഗത്തും, നൃത്ത രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ശ്രീമതി ഷൈമ, മറ്റ് കരാകാരികളായ പ്രമീളാ മുകുന്ദൻ, ഗീതാഞ്ജലി എന്നീ വ്യത്യസ്ത മേഖലകളിൽ അവരവരുടേതായ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരികളെയാണ് ആദരിച്ചത്. എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ കലാകാരികൾക്ക് ഉപഹാരങ്ങൾ കൈമാറി. ജാനമ്മ കുഞ്ഞുണ്ണി, കലാമണ്ഡലം സത്യവ്രതൻ, മഠത്തിൽ രാജീവൻ, ടി.കെ. വേണു, ഗിരീഷ് ഇല്ലത്ത് താഴം എന്നിവർ ആശംസകൾ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer