Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അഫ്ഗാനിസ്താനില്‍ വീണ്ടും പാക് വ്യോമാക്രമണം; 10 പേർ കൊല്ലപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാബൂള്‍: പാകിസ്താൻ വെടിനിർ‍ത്തൽ ധാരണ ലംഘിച്ച് അഫ്ഗാനിസ്താനിലെ പക്തികയും കുനാറും ഉൾപ്പെടുന്ന അതിർത്തി മേഖലയിൽ വ്യോമാക്രമണം നടത്തി. തിങ്കളാഴ്ച രാത്രിയിൽ നടന്ന ആക്രമണത്തിൽ ഒമ്പത് കുട്ടികളടക്കം 10 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു.

പെഷവാറിലെ ഫ്രണ്ടിയർ കോർപ്സ് ആസ്ഥാനത്തെ ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്താന്റെ നടപടി. ജനവാസ കേന്ദ്രത്തിലാണ് ബോംബാക്രമണം നടന്നതെന്നാണ് ഖോസ്റ്റ് പ്രവിശ്യ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചത്.

പാകിസ്താനിൽ ആക്രമണം നടത്തുന്ന തീവ്രവാദികൾക്ക് അഫ്ഗാനിസ്താൻ അഭയം നൽകുന്നുവെന്നാണ് പാകിസ്താന്റെ ആരോപണം. എന്നാൽ താലിബാൻ ഭരണകൂടം ഇത് നിഷേധിക്കുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix