കൊച്ചി: യുദ്ധവും ആഗോള സംഘർഷ സാഹചര്യവും സ്വർണവിലയേയും ബാധിക്കുന്നു. ഇന്ന് വൻ കുതിപ്പാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. ഗ്രാമിന് 400 രൂപയും പവന് 3200 രൂപയും ഇന്ന് മാത്രം കൂടി. 15865 രൂപയാണ് ഒരു ഗ്രാമിന് നല്‍കേണ്ടത്. പവന് 126920 രൂപയായി. മാര്‍ച്ചിലെ ആദ്യ ദിനത്തില്‍ തന്നെ റെക്കോര്‍ഡ് കുതിപ്പിലാണ് സ്വര്‍ണവില. വെള്ളി വിലയിലും ഇന്ന് വന്‍ മുന്നേറ്റമാണ്. കേരളത്തില്‍ ഒരു ഗ്രാം വെള്ളിക്ക് 310 രൂപയാണ് വില. പത്ത് ഗ്രാമിന് 3100 രൂപയും. ഞായറാഴ്ച്ച സ്വർണവില മാറുന്നത് ആദ്യമായിട്ടാണ്.
ഇന്നലെ മാത്രം രണ്ട് തവണ സ്വര്‍ണവില ഉയര്‍ന്നിരുന്നു. രാവിലെ ഒരു പവന് 120800 രൂപയായിരുന്നു വില. ഉച്ചയ്ക്ക് യുദ്ധം തുടങ്ങിയതോടെ 123720 രൂപയായി പവന്‍ വില ഉയര്‍ന്നു. ഇനി വിലയില്‍ മാറ്റം വരേണ്ടിയിരുന്നത് തിങ്കളാഴ്ചയായിരുന്നു. എന്നാല്‍ ഞായറാഴ്ച വില കയറിയതായി വ്യാപാരികള്‍ പറയുന്നു. യുദ്ധം തുടർന്നാൽ ഇനിയും വിലയിൽ മാറ്റം വരും.






