Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ടിവികെ യൂണിറ്റ് രൂപീകരണ ശ്രമം; വയനാട്ടിലെ ആദ്യ യൂണിറ്റ് വെങ്ങപ്പള്ളിയില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: തമിഴക രാഷ്ട്രീയത്തിൽ ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ വലിയ ചലനം സൃഷ്ടിച്ച സൂപ്പർ സ്റ്റാർ വിജയ്‌യുടെ തമിഴക വെട്രിക്കഴകത്തിന് വയനാട്ടിലും യൂണിറ്റ് രൂപീകരണ ശ്രമം. കൽപ്പറ്റയ്ക്ക് സമീപമുള്ള വെങ്ങപ്പള്ളിയിലെ യുവാക്കളാണ് ‘ടിവികെ വെങ്ങപ്പള്ളി യൂണിറ്റ്’ ആരംഭിക്കാൻ ‘മൈ ടിവികെ’ ആപ്പിലൂടെ അപേക്ഷ നൽകിയിരിക്കുന്നത്. എന്നാൽ ആപ്പിലെ തിരക്ക് മൂലം നടപടിക്രമങ്ങൾ ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടില്ല.

തമിഴ്നാടിനോട് അതിര്‍ത്തി പങ്കിടുന്ന വയനാട്ടിലെ ആദ്യ ടിവികെ യൂണിറ്റായിരിക്കും ഇതെന്നാണ് കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്ന സഫ്‌വാന്‍ ഖലീലിന്റെ പ്രതികരണം. വിജയിയുടെ രാഷ്ട്രീയ വിജയത്തെ അഭിനന്ദിച്ച് വെങ്ങപ്പള്ളി ടൗണില്‍ വലിയ ഫ്‌ളെക്‌സ് ബോര്‍ഡും ഇരുപതംഗ സംഘം സ്ഥാപിച്ചിട്ടുണ്ട്.

വിജയിയുടെ സിനിമകളെ ഇഷ്ടപ്പെടുന്നവരും ആരാധകരുമായ യുവാക്കളാണ് ഗ്രൂപ്പിലുള്ളത്. ഐടി മേഖലയിലും കൊമേഴ്‌സ് രംഗത്തും പ്രവര്‍ത്തിക്കുന്നവരാണ് സംഘത്തിലെ ഭൂരിഭാഗവും. അപേക്ഷ നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ യോഗം ചേര്‍ന്ന് ഭാരവാഹികളെ തീരുമാനിക്കാനാണ് പദ്ധതി. ഫ്‌ളെക്‌സ് ബോര്‍ഡ് ഉയര്‍ന്നതോടെ കൂടുതല്‍ യുവാക്കള്‍ ടിവികെ യൂണിറ്റിലേക്ക് എത്തുമെന്ന പ്രതീക്ഷയും സംഘാംഗങ്ങള്‍ പങ്കുവെക്കുന്നു.

Recent News

Advertisement
WhiteswanTV Footer