Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പെരിന്തൽമണ്ണയിൽ യുവാക്കളെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പെരിന്തൽമണ്ണയിലെ താഴേക്കോട് യുവാക്കളെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. നാട്ടുകൽ സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം ഇടിപ്പിച്ചാണ് ആക്രമണം നടത്തിയത്.

അപകടത്തിൽ കാർ തലകീഴായി മറിഞ്ഞതിനെ തുടർന്ന് നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ഷമീൽ, സൽമാനുൽ ഫാരിസ് എന്നിവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിന് മുമ്പ് പ്രതികൾ വടിവാൾ ഉപയോഗിച്ച് യുവാക്കളെ ആക്രമിക്കാൻ ശ്രമിച്ചതായും പൊലീസ് അറിയിച്ചു. രണ്ട് മാസം മുമ്പ് ഫുട്ബോൾ മത്സരത്തിനിടെ ഇരു സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് ആക്രമണമെന്ന് പൊലീസ് വിലയിരുത്തുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer