Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

ഹൈബ്രിഡ് കഞ്ചാവും ചരസുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് : വയനാട് കാവുമന്ദം മാടക്കുന്ന് ഭാഗത്തുള്ള റിസോർട്ടിൽ നടത്തിയ റെയ്‌ഡിൽ ഹൈബ്രിഡ് കഞ്ചാവും ചരസുമായി രണ്ടു യുവാക്കൾ പിടിയിൽ. മഹാരാഷ്ട്ര താനെ കല്ല്യാൺ ഡോംബിവ്ലി ജുനി സ്വദേശി കൃഷ്‌ണനിവാസിൽ നവീൻ യെരിസ്വാമി (27), കിഴക്കോത്ത് ചോനമണ്ണിൽ വീട്ടിൽ മുഹമ്മദ് സുരൈഫ് (24) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം കൂട്ടായ്മയിലൂടെ പരിചയപ്പെട്ടവർ നടത്തിയ ആഘോഷത്തിനായി എത്തിയതായിരുന്നു പ്രതികൾ. പിടിക്കപ്പെട്ടവരുമായി ബന്ധപ്പെട്ട സമൂഹമാധ്യമ കൂട്ടായ്‌മകൾ കേന്ദ്രീകരിച്ചും മറ്റ് കണ്ണികളെക്കുറിച്ചും അന്വേഷണം ഊർജിതമാക്കിയെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ജില്ലാ […]
Read more

കുളപ്പുള്ളിയിലെ സ്വകാര്യ ലോഡ്ജിൽ അനാശാസ്യം; സംഭവത്തിൽ ലോഡ്ജ് ഉടമ അറസ്റ്റിൽ

പാലക്കാട്: ഷൊർണൂർ കുളപ്പുള്ളിയിലെ സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ അനാശാസ്യം പിടികൂടിയ സംഭവത്തിൽ ലോഡ്ജ് ഉടമ അറസ്റ്റിൽ. കുളപ്പുള്ളി മെഗാ ലോഡ്ജ് ഉടമ വല്ലപ്പുഴ കുറുവട്ടൂർ നെടിയോടത്ത് വീട്ടിൽ 57 കാരനായ ബഷീറാണ് ഷൊർണൂർ പൊലീസിൻ്റെ പിടിയിലായത്. ലോഡ്ജിലേക്ക് ഇടപാടുകാരെ എത്തിച്ച കുളപ്പുള്ളി, പട്ടാമ്പി, വെസ്റ്റ് ബംഗാൾ, ആസാം, ബെംഗളൂരൂ, ചെന്നൈ, ആലുവ, കല്ലടിക്കോട് എന്നീ സ്ഥലങ്ങളിൽ നിന്നുള്ള 8 പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഷോർണൂർ കുളപ്പുള്ളിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രാജ്യത്തെ വിവിധ ഇടങ്ങളിൽ […]
Read more

ഒറ്റപ്പാലം പത്തിരിപ്പാലയിൽ ലോറിക്ക് തീപിടിച്ചു

പാലക്കാട്: പാലക്കാട് കുളപ്പുള്ളി പാതയിൽ ഒറ്റപ്പാലം പത്തിരിപ്പാലയിൽ ലോറിക്ക് തീപിടിച്ചു. പത്തിരിപ്പാല മൗസീന കോളേജിന് സമീപത്ത് ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം. കർണാടകയിൽ നിന്നും പഞ്ചസാര കയറ്റി വരികയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. പത്തിരിപ്പാലയിലെ ഗോഡൗണിൽ ലോഡ് ഇറക്കാനായി വരുന്നതിനിടയാണ് അപകടം എന്നാണ് വിവരം. ലോറിയുടെ മുൻഭാഗത്ത് നിന്നും തീ പടരുന്നത് കണ്ട് ഡ്രൈവറും ഒപ്പമുണ്ടായിരുന്ന ആളും ഇറങ്ങി ഓടിയതിനാൽ വലിയ അപകടം ഒഴിവായി. കർണാടക രജിസ്ട്രേഷൻ ലോറിയുടെ മുൻഭാഗം പൂർണ്ണമായും കത്തി നശിച്ചു. പാലക്കാട് നിന്നും […]
Read more

നിലവിളക്കിൽ നിന്ന് തീപടർന്ന് പൊള്ളലേറ്റ വയോധിക മരിച്ചു

കണ്ണൂർ: വീട്ടിലെ നിലവിളക്കിൽ നിന്ന് തീ പടർന്ന് വസ്ത്രത്തിൽ പിടിച്ചു പൊള്ളലേറ്റ വയോധിക മരിച്ചു. ആലക്കോട് നെല്ലിപ്പാറ കട്ടയാലിന് സമീപം താഴെ മഞ്ഞക്കാട്ടെ കൊച്ചുപറമ്പിൽ അമ്മിണി (70) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. വീട്ടിൽ പ്രാർത്ഥനയ്ക്കായി കത്തിച്ചു വെച്ചിരുന്ന നിലവിളക്കിന് സമീപത്തേക്ക് വരുന്നതിനിടെ അമ്മിണി ധരിച്ചിരുന്ന വസ്ത്രത്തിൽ തീ പടരുകയായിരുന്നു. നിലവിളക്കിലെ നാളത്തിൽ നിന്ന് വസ്ത്രത്തിലേക്ക് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാരും അയൽവാസികളും ചേർന്ന് ഉടൻ തന്നെ തീ അണയ്ക്കുകയും ഇവരെ കണ്ണൂരിലെ സ്വകാര്യ […]
Read more

എട്ടു വർഷത്തെ കാത്തിരിപ്പിന് വിരാമം; കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലെ ഫാനുകൾ പ്രവർത്തനസജ്ജമായി

കോട്ടയം: കൊട്ടാരമറ്റം സബ് ടെർമിനലിലെ യാത്രക്കാരുടെ വർഷങ്ങളായുള്ള പരാതിക്ക് പരിഹാരമായി. സ്റ്റാൻഡിൽ സ്ഥാപിച്ചിരുന്നിട്ടും പ്രവർത്തിക്കാതിരുന്ന എട്ടു ഫാനുകളാണ് നന്നാക്കി പ്രവർത്തനസജ്ജമാക്കിയത്. കഠിനമായ ചൂടിൽ ബസ് കാത്തുനിൽക്കുന്ന യാത്രക്കാർ അനുഭവിക്കുന്ന ദുരിതം നേരിൽക്കണ്ട വ്യാപാരികളും യാത്രക്കാരും നൽകിയ നിവേദനത്തെത്തുടർന്നാണ് നഗരസഭയുടെ അടിയന്തര ഇടപെടലുണ്ടായത്. വാർഡ് കൗൺസിലർ ബിജു മാത്യുവിന്റെ നേതൃത്വത്തിൽ മുനിസിപ്പൽ ജീവനക്കാർ ഇന്നലെ രാത്രിയോടെയെത്തിയാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്. ഫാനുകൾ പ്രവർത്തനക്ഷമമാക്കിയതിനു പുറമെ, ബസ് സ്റ്റാൻഡ് പരിസരത്ത് കുന്നുകൂടിക്കിടന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് ശുചീകരണ പ്രവർത്തനങ്ങളും നടത്തി. എട്ടു […]
Read more

ഭാര്യ കടന്നൽ കുത്തെറ്റ് പിടയുന്നത് കണ്ട് ഹൃദയാഘാതം മൂലം ഗൃഹനാഥൻ മരിച്ചു

കണ്ണൂർ: കടന്നൽ കുത്തേറ്റ് ഭാര്യ വേദനകൊണ്ടു പിടയുന്നത് കണ്ട് പരിഭ്രാന്തനായ ഗൃഹനാഥൻ ഹൃദയാഘാതം മൂലം മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ സ്റ്റോറിലെ അമ്പങ്ങാട് നാരായണൻ നായർ (75) ആണ് അന്തരിച്ചത്.ശനിയാഴ്ച വൈകീട്ടായിരുന്നു ദാരുണമായ സംഭവം. വീട്ടുപറമ്പിൽ വീണുകിടന്ന തെങ്ങോല മാറ്റുന്നതിനിടെ ഭാര്യ രാജാമണിയെ കടന്നലുകൾ കൂട്ടമായി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാരായണൻ നായർ, ഭാര്യയെ കടന്നലുകൾ പൊതിയുന്ന കാഴ്ച കണ്ട് തളർന്നുവീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും നാരായണൻ നായരുടെ ജീവൻ […]
Read more

പയ്യന്നൂരിൽ വൻ ലഹരിവേട്ട; അഞ്ചു ലക്ഷത്തിന്റെ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ

കണ്ണൂർ: ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം കടത്തിക്കൊണ്ടുവന്ന മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പയ്യന്നൂർ പോലീസ് പിടികൂടി. വിപണിയിൽ അഞ്ചു ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന രണ്ട് കിലോയിലധികം ഹാഷിഷ് ഓയിലാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. മയ്യിൽ കൊളച്ചേരി സ്വദേശി അജ്മൽ അഷറഫ് (28), നാറാത്ത് സ്വദേശി മുസമ്മിൽ (31) എന്നിവരാണ് പിടിയിലായവർ. പയ്യന്നൂർ എസ്.ഐ.മാരായ എൻ.കെ. ഗിരീഷ്, മഹേഷ് എന്നിവരും റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൾ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് (DANSAF) സ്‌ക്വാഡും ചേർന്നാണ് […]
Read more

കേരള കോൺഗ്രസ് വിട്ട് എൻ.വി. മൈക്കിൾ കോൺഗ്രസിൽ ചേർന്നു

കോട്ടയം: കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് അംഗവുമായ എൻ.വി. മൈക്കിൾ പാർട്ടിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. ദീർഘകാലത്തെ കേരള കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് അദ്ദേഹം തന്റെ മാതൃസംഘടനയായ കോൺഗ്രസിലേക്ക് മടങ്ങിയെത്തിയത്. കോൺഗ്രസ് നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ പ്രമുഖ നേതാക്കളായ ജോൺ പി. തോമസ്, കെ.ആർ. വിജയൻ, ജീവമോൾ, കെ.കെ. ഷീബ ബിനോയ് എന്നിവർ പങ്കെടുത്ത് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. പ്രാദേശിക തലത്തിൽ കേരള കോൺഗ്രസിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന […]
Read more

കുമരകം ആശുപത്രിയിലെ രാത്രികാല സേവനം നിർത്തലാക്കിയതിൽ പ്രതിഷേധം ശക്തം

കോട്ടയം: ബ്ലോക്ക് പഞ്ചായത്തിലെ മുൻ എൽ.ഡി.എഫ് ഭരണസമിതി കുമരകം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ രാത്രികാല മെഡിക്കൽ സേവന പദ്ധതി അട്ടിമറിച്ചതായി പരാതി. വലിയ ആവേശത്തോടെ നാടിന് സമർപ്പിച്ച ഈ അഭിമാന പദ്ധതി, ഇരു പഞ്ചായത്തുകളിലും ഭരണം മാറി ഒന്നര മാസം തികയുന്നതിന് മുൻപേ നിർത്തലാക്കിയത് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ആരോഗ്യമേഖലയോടുള്ള യു.ഡി.എഫിന്റെ നിഷേധാത്മക നിലപാടാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് എൽഡിഎഫ് കേന്ദ്രങ്ങൾ ആരോപിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ജനകീയ ആരോഗ്യ സംവിധാനങ്ങളെ യു.ഡി.എഫ് എങ്ങനെയാണ് കാണുന്നത് […]
Read more

കാറിടിച്ച് ചികിത്സയിലായിരുന്ന നഗരസഭ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എം. സെബാസ്റ്റ്യൻ അന്തരിച്ചു

കോട്ടയം: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലാ നഗരസഭ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എം. സെബാസ്റ്റ്യൻ (77) അന്തരിച്ചു. വെള്ളാപ്പാട് തയ്യിൽ കുടുംബാംഗമായ അദ്ദേഹം ദീർഘകാലം പാലാ സെന്റ് വിൻസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 6-ന് വൈകിട്ട് ഏഴു മണിയോടെ പാലാ – കോഴാ റോഡിൽ നെല്ലിയാനിക്ക് സമീപമായിരുന്നു അപകടം നടന്നത്. പരിക്കേറ്റതിനെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മണ്ണയ്ക്കനാട് പൂവത്തേട്ട് കുടുംബാംഗമായ വിൻസിയാണ് ഭാര്യ. മക്കൾ: മാത്യൂസ്, മാനുവൽ, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix