Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

കെ.എസ്. നാരായണൻ നമ്പൂതിരിയുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

തൃശ്ശൂർ: പതിനൊൻപത് വർഷക്കാലം വടക്കാഞ്ചേരി നിയോജക മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച മുൻ എംഎൽഎ കെ.എസ്. നാരായണൻ നമ്പൂതിരി യുടെ ഇരുപത്തിയെട്ടാം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയും കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡന്റുമായ കെ. ജയശങ്കർ നിർവഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റായ എം.എം. അലി അധ്യക്ഷത വഹിച്ചു. കെ.എൻ. ശ്രീധരൻ നമ്പൂതിരിപ്പാട്, എം.എസ്. മണികണ്ഠൻ, ബിജു ജോബ്, സുനിൽ അരുവായി, സോണി സക്കറിയ, സി.സി. മോഹനൻ മാസ്റ്റർ, എം.പി. രാജൻ, വിജയ ഗോപി […]
Read more

ബിജെപി തൃശ്ശൂർ നോർത്ത് ജില്ലയുടെ സോഷ്യൽ ഔട്ട്‌റീച്ച് പ്രോഗ്രാം ഗുരുവായൂരിൽ

തൃശ്ശൂർ : ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സോഷ്യൽ ഔട്ട്‌റീച്ച് പ്രോഗ്രാം ഗുരുവായൂരിലെ രുഗ്മിണി റീജൻസിയിൽ നടന്നു. വിവിധ സാമൂഹിക മേഖലയിലെ പ്രതിനിധികളുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മുൻ മിസോറാം ഗവർണറും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ കുമ്മനം രാജശേഖരൻ പരിപാടി ഉദ്ഘാടനം ചെയ്തു. സമൂഹവുമായി കൂടുതൽ അടുപ്പം പുലർത്തുന്ന പ്രവർത്തനങ്ങളിലൂടെ സംഘടനയെ ശക്തിപ്പെടുത്തുക എന്നതാണ് സോഷ്യൽ ഔട്ട്‌റീച്ച് പ്രോഗ്രാമിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ […]
Read more

പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

തൃശ്ശൂർ : പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രം ദർശനം നടത്തി. രാവിലെ ശ്രീവത്സം അതിഥി മന്ദിരത്തിലെത്തിയ ഗവർണറെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുണ്‍കുമാർ പൊന്നാട അണിയിച്ച് സ്വീകരിച്ചു. തുടർന്ന് ക്ഷേത്ര ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, ഡി.എ.എം. രാധ, ചീഫ് സെക്യൂരിറ്റി ഓഫീസർ മോഹൻകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഗവർണറെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. നാലമ്പലത്തിൽ പ്രവേശിച്ച ഗവർണർ ശ്രീ ഗുരുവായൂരപ്പനെ തൊഴുത് ദർശന സായൂജ്യം നേടി.ശ്രീകോവിലിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കിയായിരുന്നു […]
Read more

കുന്നംകുളം മണ്ഡലം വികസന മുന്നേറ്റ ജാഥ ഫെബ്രുവരി പതിമൂന്ന് മുതൽ

തൃശ്ശൂർ : സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവും കുന്നംകുളം എം.എൽ.എയുമായ എ.സി. മൊയ്തീൻ നയിക്കുന്ന കുന്നംകുളം മണ്ഡലം വികസന മുന്നേറ്റ ജാഥ ഫെബ്രുവരി പതിമൂന്ന്, പതിനാലു, പതിനഞ്ച് തീയതികളിൽ നടക്കും. ജാഥയുടെ ഉദ്ഘാടനം ഫെബ്രുവരി പതിമൂന്ന് വൈകിട്ട് അഞ്ചിന് കാട്ടകാമ്പാൽ ചിറയ്ക്കൽ സെന്ററിൽ നടക്കും. ഉദ്ഘാടനം എൽ.ഡി.എഫ് സംസ്ഥാന കൺവീനറും എം.എൽ.എയുമായ ടി.പി. രാമകൃഷ്ണൻ നിർവഹിക്കും.സി.പി.ഐ കുന്നംകുളം മണ്ഡലം സെക്രട്ടറി പ്രേംരാജ് ചൂണ്ടലാത്ത് ജാഥയുടെ വൈസ് ക്യാപ്റ്റനായി പ്രവർത്തിക്കും. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം എം.എൻ. സത്യൻ […]
Read more

സെൻറ് തോമസ് സ്പെഷ്യൽ സ്കൂളിൽ കാരുണ്യ ദിനാചരണം

പാലക്കാട്: കയറാടി സെൻറ് തോമസ് സ്പെഷ്യൽ സ്കൂളിൽ വച്ച് സംഘടിപ്പിച്ച കാരുണ്യ ദിനാചരണം നെന്മാറ എംഎൽഎ കെ. ബാബു ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് അറയ്ക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) പാർട്ടി ചെയർമാൻ കെ.എം. മാണിസാറിന്റെ 93-ാം ജന്മദിനവുമായി ബന്ധപ്പെടുത്തി നടത്തിയ കാരുണ്യ ദിനാചരണത്തിന്റെ ഭാഗമായി വിവിധ സാമൂഹ്യ സേവന പരിപാടികൾ സംഘടിപ്പിച്ചു. ഹൈക്ക് പ്രൊഡക്ഷൻസ് എം.ഡി. ഷൈമോൾ ബിബിൻ മുഖ്യ അതിഥിയായി ചടങ്ങിൽ പങ്കെടുത്തു. […]
Read more

ഒരു വർഷം പിന്നിട്ടിട്ടും നീതി നിഷേധം; സർക്കാർ അനാസ്ഥക്കെതിരെ നിരാഹാര സമരം

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ട കൊലപാതക സംഭവം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും, അഛനും അമ്മയും ചെന്താമരയെന്ന മനോരോഗിയാൽ ക്രൂരമായി കൊലചെയ്യപ്പെട്ട അഖിലക്കും അതുല്യക്കും അർഹമായ നീതിയും സഹായവും ലഭ്യമാക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതരമായ അനാസ്ഥ തുടരുന്നതായി യൂത്ത് കോൺഗ്രസ്–കെ.എസ്.യു നേതാക്കൾ ആരോപിച്ചു. ഇരകളുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന ആവശ്യം ഉയർത്തി നെന്മാറയിൽ സംഘടിപ്പിച്ച നിരാഹാര സമരം ശക്തമായ പ്രതിഷേധമായി മാറി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ സർക്കാർ പ്രഖ്യാപിച്ച 3 ലക്ഷം രൂപയുടെ നഷ്ടപരിഹാരം തീർത്തും […]
Read more

പത്തനാപുരം പാലം തുറന്നു; ആറാപ്പുഴ വഴിയുള്ള യാത്രാദുരിതത്തിന് പരിഹാരം

പാലം അടച്ചിരുന്ന കാലയളവിൽ തോണിപ്പാടം, തോടുകാട്, മാട്ടുമല, അമ്പലക്കാട്, കരിങ്കുളങ്ങര, പത്തനാപുരം, ഞാറക്കോട് തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് കടുത്ത ബുദ്ധിമുട്ടുകൾ അനുഭവിച്ചത്. സ്കൂൾ–കോളേജ് വിദ്യാർത്ഥികൾ, തൊഴിലാളികൾ, വ്യാപാരികൾ, രോഗികളെ ആശുപത്രികളിലെത്തിക്കേണ്ടവർ എന്നിവർക്കെല്ലാം യാത്ര വലിയ വെല്ലുവിളിയായിരുന്നു. ബദൽ മാർഗമായി പത്തനാപുരം–ചേറുങ്കോട്–ആറാപ്പുഴ–മുത്താനോട്–വെങ്ങന്നൂർ പാത ഉപയോഗിക്കേണ്ടിവന്നതോടെ ടാർ ചെയ്യാത്ത റോഡിലൂടെ ഏകദേശം ആറു കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ട അവസ്ഥയുണ്ടായിരുന്നു. ഇതുമൂലം യാത്രാസമയം വർധിക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. പാലം തുറന്നതോടെ നേരിട്ടുള്ള ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടതും സമയം ലാഭിക്കാനും […]
Read more

കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസ് സംസ്ഥാനസമ്മേളനം നടന്നു

മലപ്പുറം: സുദീർഘമായ രാഷ്ട്ര സേവനം ചെയ്ത് വിരമിച്ച അധ്യാപകരുൾപ്പെടെ കേരളത്തിലെ സമസ്ത ജനവിഭാഗങ്ങളേയും നിരാശരാക്കിയ പിണറായി സർക്കാർ, കേരളത്തിലെ അവസാനത്തെ മാർക്സിസ്റ്റ് ഗവൺമെൻ്റായിരിക്കുമെന്ന് കെ.പി.സി.സി. വൈസ് പ്രസിഡണ്ട് ടി. ശരത് ചന്ദ്രപ്രസാദ് എക്സ്.എം.എൽ.എ. മതേതര ജനാധിപത്യ വിശ്വസികളായ അധ്യാപകരുടെ കൂട്ടായ്മകൾ സാമൂഹ്യതിൻമകൾക്കെതിരെ ശക്തമായ പ്രവർത്തനം നടത്തണമെന്നും കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസ് സംസ്ഥാനസമ്മേളനം തിരൂർ തുഞ്ചൻ പറമ്പിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനപ്രസിഡണ്ട് എം. സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി അടാട്ട് വാസുദേവൻ, കെ.പി.എസ്.ടി.എ […]
Read more

ജില്ലയിൽ പനിയും ചിക്കൻ പോക്സും പടരുന്നു

കോഴിക്കോട് : ചൂടും തണുപ്പും മാറിവരുന്ന കാലാവസ്ഥയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ പനി ബാധിതരുടെ എണ്ണത്തിൽ വർദ്ധന. ചിക്കൻ പോക്സും വർദ്ധിക്കുന്നു. മുൻപ് കടുത്തചൂടുള്ള സമയത്താണ് ചിക്കൻ പോക്സ് ഉണ്ടായിരുന്നത്. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നിവയും എല്ലാ സമയത്തും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഗവ. ആശുപത്രികളില്‍ രണ്ടാഴ്ചയ്ക്കിടെ പനിക്ക് ചികിത്സ തേടിയത് 7,625 പേരാണ്. 35 പേര്‍ക്ക് മഞ്ഞപ്പിത്തവും ആറ് പേര്‍ക്ക് ഡെങ്കിപ്പനിയും മൂന്ന് പേര്‍ക്ക് എലിപ്പനിയും ബാധിച്ചു. ഷിഗെല്ല കേസുകൾ രണ്ടെണ്ണം. മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. ചിക്കൻപോക്സിന് ചികിത്സ തേടിയവർ […]
Read more

നെല്ലാംങ്കണ്ടിയിൽ ടോയ്സ് ഷോപ്പിൽ കവർച്ച

കോഴിക്കോട് : കൊടുവള്ളി നെല്ലാംങ്കണ്ടിയിൽ പ്രവർത്തിക്കുന്ന ആവിലോറ തവനൂർ കുന്നുമ്മൽ ഷംസുദ്ദീൻ്റെ ഉടമസ്ഥതയിലുള്ള വില്ലേജ് സൈക്കിൾ ടോയ്സ് & ഗിഫ്റ്റ് എന്ന സ്ഥാപനത്തിൽ കവർച്ച. 65000 രൂപയോളം വിലവരുന്ന വില പിടിപ്പുള്ള ടോയ്സാണ് മോഷണംപോയത്. കടക്ക് മുന്നിലെ CCTV ക്യാമറ തിരിച്ചു വെച്ചാണ് മോഷണം നടത്തിയത്. കടയുടെ ഷട്ടറിൻ്റെ മുന്നിൽ സ്ഥാപിച്ച ഗ്ലാസിൻ്റെ ലോക്ക് പൊട്ടിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. കൊടുവള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix