Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

ബിഎസ്സി നഴ്‌സിംഗ് 2025 ബാച്ചിന്റെ ദീപം തെളിക്കൽ ചടങ്ങ് നടന്നു

തൃശ്ശൂർ: നഴ്‌സിംഗ് സേവനമേഖലയിലേക്ക് ഔദ്യോഗികമായി പ്രവേശിക്കുന്ന സെന്റ് ജെയിംസ് കോളേജ് ഓഫ് നഴ്‌സിംഗിലെ ബി.എസ്.സി. നഴ്‌സിംഗ് 2025 ബാച്ച് വിദ്യാർത്ഥികളുടെ ദീപം തെളിക്കൽ ചടങ്ങ് നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ജിജിമോൾ മാത്യു സ്വാഗതം പറഞ്ഞു. ഇരിഞ്ഞാലക്കുട രൂപത വികാരി ജനറലും സെന്റ് ജെയിംസ് ഹോസ്പിറ്റൽ ട്രസ്റ്റിന്റെ പ്രസിഡന്റുമായ റവ.ഫാ. ജോസ് മാളിയേക്കൽ, അധ്യക്ഷപ്രസംഗം നടത്തി. ഇരിഞ്ഞാലക്കുട രൂപതാധ്യക്ഷനും ട്രസ്റ്റ് രക്ഷാധികാരിയുമായ മാർ. പോളി കണ്ണൂക്കാടൻ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടന സന്ദേശം നൽകി. സെന്റ് ജെയിംസ് […]
Read more

നഗരസഭ അമൃത് കുടിവെള്ള പദ്ധതി പൂർത്തീകരണം  വേഗത്തിലാക്കും

തൃശ്ശൂർ: ചാലക്കുടി:കേന്ദ്ര സർക്കാരിൻ്റെ ധനസഹായത്തോടെ നഗരസഭയിൽ നടപ്പിലാക്കി വരുന്ന അമൃത് കുടിവെള്ള പദ്ധതിയുടെ പൂർത്തീകരണ നടപടികൾ വേഗത്തിലാക്കാൻ അവലോകന യോഗത്തിൽ തീരുമാനിച്ചു. 13 കോടി രൂപയുടെ പദ്ധതിയാണ് നടന്നു വരുന്നത്.പ്രധാന റോഡുകളിലെ പഴയ പൈപ്പ്ലൈൻ മാറ്റിസ്ഥാപിക്കൽ, ഹൈലെവൽ പദ്ധതിയുടെ വാട്ടർ ടാങ്കുകളുടെ നവീകരണം, കൂടപ്പുഴ പമ്പ് ഹൗസിൻ്റേയും ട്രീറ്റ്മെൻ്റ് പ്ലാൻ്റിൻ്റേയും നവീകരണം, 2500 വീടുകളിലേക്ക് സൗജന്യ കുടിവെള്ള കണക്ഷൻ എന്നീ പ്രവർത്തികൾ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ട്രീറ്റ്മെൻ്റ് പ്ലാൻ്റിൻ്റെ നവീകരണവും, 36 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള താണി […]
Read more

ചാലക്കുടി നഗരസഭ വിജയരാഘവപുരത്ത്  ആയുധധാരിയായ അജ്ഞാതൻ

തൃശ്ശൂർ: ചാലക്കുടി നഗരസഭയിലെ വിജയരാഘവപുരം ഗ്രീൻവാലി പരിസരത്ത് പുലർച്ചെ ആയുധധാരിയായ അജ്ഞാതനെ കണ്ടത് പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. ശനിയാഴ്ച  വെളുപ്പിന് നാല് മണിയോടെയാണ് മുഖംമൂടി ധരിച്ച ഒരാൾ മാരകായുധമെന്ന് സംശയിക്കുന്ന വസ്തുവുമായി ജനവാസ മേഖലയിൽ എത്തിയത്. പ്രദേശത്തെ ഒരു വീട്ടുമുറ്റത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ ഗൃഹനാഥൻ ശ്രദ്ധിക്കുകയും ഉടൻ തന്നെ ശബ്ദമുണ്ടാക്കി ആളുകളെ വിവരമറിയിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ അജ്ഞാതൻ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് മോഷണം ലക്ഷ്യമിട്ടാണ് ഇയാൾ എത്തിയതെന്നാണ് നാട്ടുകാരുടെ പ്രാഥമിക നിഗമനം. അജ്ഞാതൻ […]
Read more

കുളത്തിൽ മുങ്ങി മരിച്ച ഗൃഹനാഥൻ്റെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ: തൊമ്മാനയിൽ കുളത്തിൽ മുങ്ങി മരിച്ച ഗൃഹനാഥൻ്റെ മൃതദേഹം കണ്ടെത്തി. വേളൂക്കര പഞ്ചായത്തിലെ   തൊമ്മാന കച്ചേരിപടി വീട്ടിൽ ജോബി ജോർജ് (50) ആണ് മരണപ്പെട്ടത്ത് ‘ വേളൂക്കര പഞ്ചായത്തിൽ തൊമ്മാന എന്ന സ്ഥലത്ത് കുളത്തിൽ അകപ്പെട്ട ആളെ ഇരിങ്ങാലക്കുട ഫയർഫോഴ്സും ചാലക്കുടി സ്കൂബ ടീമും ചേർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരിഞ്ഞാലക്കുട പോലീസ് മേൽ നടപടി സ്വീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.
Read more

മോദി ഫ്ലാഗോഫ് ചെയ്ത പുതിയ തീവണ്ടിക്ക് ഷൊർണൂരിൽ ശിങ്കാരിമേളത്തോടെ വരവേൽപ്പ്

പാലക്കാട്: തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിച്ച് ദക്ഷിണേന്ത്യയിലെ പ്രധാന 3 നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന അമൃത് ഭാരത് എക്സ്പ്രസുകൾക്ക് ഷൊർണൂരിലും, പാലക്കാടും ഉജ്ജ്വല സ്വീകരണം നൽകി. ഇന്നലെ രാവിലെ 11.25 ന് തിരുവനന്തപുരത്ത് നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്ത് യാത്ര ആരംഭിച്ച നാഗർകോവിൽ മംഗളൂരു അമൃത് ഭാരത് എക്സ്പ്രസ് വിവിധ സ്റ്റേഷനുകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ഇന്നലെ വൈകിട്ട് 6.45 നാണ് ഷൊർണൂരിലെ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തിയത്. റെയിൽവേ അധികൃതരും ബിജെപി നേതാക്കളും, യാത്രക്കാരും ട്രെയിനിലേക്ക് […]
Read more

മണ്ണാർക്കാട് തച്ചമ്പാറയിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

പാലക്കാട്: മണ്ണാർക്കാട് തച്ചംപാറയില്‍ ഭീതി പരത്തിയപുലി കൂട്ടിൽ കുടുങ്ങി. ചെന്തുണ്ട് ഭാഗത്താണ് പുലി കൂട്ടിലായത്. കഴിഞ്ഞ ദിവസം ആറ് മാസം പ്രായമുള്ള പശുക്കിടാവിനെ പുലി പിടിച്ചിരുന്നു. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പിന്നാലെയാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. ഈ കൂട്ടിലാണ് ഇന്ന് പുലര്‍ച്ചയോടെ പുലി കുടുങ്ങിയത്. ഏകദേശം അഞ്ച് വയസ് പ്രായമുള്ള പുലിയാണ് കൂട്ടിലായത്. പുലിയുടെ ആരോഗ്യം പരിശോധിച്ച ശേഷം ഉള്‍ക്കാട്ടിലേക്ക് തുറന്നു വിടാനുള്ള നീക്കത്തിലാണ് വനം വകുപ്പ്.കഴിഞ്ഞ ഒന്നര മാസത്തിനിടെ പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളിലായി […]
Read more

റിസർവ്വ് ചെയ്ത യാത്രക്കാരെ കയറ്റാതെ കെഎസ്ആർടിസി ബസ്സ് പോയതായി പരാതി

കോഴിക്കോട്: താമരശ്ശേരിയിൽ നിന്നും ഷൊർണൂരിലേക്ക് ടിക്കറ്റ് ബുക്കുചെയ്ത് താമരശ്ശേരി പുതിയ സ്റ്റാൻ്റിൽ കാത്തിരുന്ന ഷൊർണൂർ സ്വദേശികളായ ഇർഷാദ്, ഭാര്യ ജുഹൈന എന്നിവർക്കാണ് ദുരനുഭവം. കൊച്ചുകുഞ്ഞുമായിട്ടായിരുന്നു ഇവർ വൈകീട്ട് 5.50 ന് ഉള്ള ബസ്സിനായി 5.45 മുതൽ താമരശ്ശേരി പുതിയ ബസ് സ്റ്റാൻ്റിൽ കാത്തിരുന്നത്. കൽപ്പറ്റയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള പത്തനാപുരം ഗ്യാരേജിലെ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിലാണ് സീറ്റ് റിസർവ് ചെയ്തത്.. മൂന്നരയോടെ കണ്ടക്ടറെ ഫോണിൽ വിളിച്ച് ബസ് വിവരങ്ങൾ ആരായുകയും, എവിടെ നിൽക്കണമെന്ന് അന്വേഷിക്കുകയും ചെയ്തപ്പോൾ താമരശ്ശേരി പുതിയ […]
Read more

കേന്ദ്ര ഗവൺമെന്റ് പെൻഷനേഴ്സ് അസോസിയേഷൻ കുടുംബ സംഗമം 24ന്

തൃശ്ശൂർ: കേന്ദ്ര സർക്കാർ വിവിധ സേവന മേഖലകളിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മയായ കേന്ദ്ര ഗവൺമെന്റ് പെൻഷനേഴ്സ് അസോസിയേഷൻ ഈ വർഷത്തെ കുടുംബ സംഗമം ജനുവരി 24-ന് കുന്നംകുളം ലിവാ ടവറിൽ സംഘടിപ്പിക്കും. അന്നേ ദിവസം രാവിലെ 8.30 മുതൽ 10 വരെ സംഘടനയുടെ നേതൃത്വത്തിൽ കുന്നംകുളത്തെ ആര്യ ഐ കെയറിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും. പെൻഷൻ അംഗങ്ങളുടെയും അവരുടെ കൊച്ചുമക്കളുടെയും കലാപരിപാടികളും കുടുംബ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. സംഘടനയുടെ പ്രസിഡന്റ് പി.സി. […]
Read more

കൊയ്ത്തുമേള സംഘടിപ്പിച്ചു

തൃശ്ശൂർ: ചൊവ്വന്നൂർ കലശമല ആര്യലോക് ആശ്രമത്തിന്റെ നേതൃത്വത്തിൽ കൃഷിയുടെ താളം പിഴക്കാതിരിക്കാനും കുട്ടികളിലും സമൂഹത്തിലും കാർഷിക അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ട് ‘കൊയ്ത്തുമേള’ സംഘടിപ്പിച്ചു. പോർക്കുളം കാഞ്ഞിരപ്പാടത്ത് ആശ്രമം സമ്പൂർണ്ണ ജൈവരീതിയിൽ കൃഷി ചെയ്ത പരമ്പരാഗത നെല്ലിനമായ രക്തശാലിയുടെ വിളവെടുപ്പ് ജനുവരി 23-ന് രാവിലെ 10 മണിക്ക് നടന്നു. അഭിവന്ദ്യ ഡോ. മാർ യൂലിയോസ് മെത്രാപ്പോലീത്ത കൊയ്ത്തുമേള ഉദ്ഘാടനം ചെയ്തു. മാറുന്ന കാലഘട്ടത്തിൽ കാർഷിക സംസ്കാരത്തിന്റെ പ്രസക്തിയെക്കുറിച്ച് പോർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതിഷ് സംസാരിച്ചു. പോർക്കുളം കൃഷി ഓഫീസർ […]
Read more

‘ കാപ്പ’ കർശനമാക്കി പാലക്കാട് ജില്ല പോലീസ്

പാലക്കാട്: ജില്ലയില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കേരളാ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (കാപ്പ) പ്രകാരമുള്ള നടപടികള്‍ ശക്തമാക്കിയതായി ജില്ലാ പൊലീസ് മേധാവി അജിത്കുമാര്‍ അറിയിച്ചു. 2007-ലെ കാപ്പ നിയമപ്രകാരം വിവിധ വകുപ്പുകളിലായി ആകെ 213 ശുപാര്‍ശകളാണ് ജില്ലയില്‍ നിന്ന് സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ പൊലീസ് മേധാവി നല്‍കിയ 98 ശുപാര്‍ശകളില്‍ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം 61 പ്രതികളെ 2025-ല്‍ കരുതല്‍ തടങ്കലിലാക്കി. ലഹരിക്കടത്ത്, ഹൈവേ കവര്‍ച്ച, കൊലപാതകശ്രമം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെയാണ് ഈ നടപടി.കരുതല്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix