Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

കുണ്ടം കടവിലെ വളവിൽ അപകടം പരമ്പരയാവുന്നു

മലപ്പുറം: പരപ്പനങ്ങാടി- പാറക്കടവ് റോഡിൽ കുണ്ടംകടവ് പാലത്തിന് സമീപമുള്ള കൊടുംവളവിൽ വാഹനാപകടങ്ങൾ പതിവാകുന്നു. കുണ്ടം കടവ് പാലത്തിന് സമീപം പരപ്പനങ്ങാടി റോഡിലാണ് അപകടകരമായ വളവ് ഉള്ളത്. ഈ വളവിന്റെ ഒരു ഭാഗം പത്തടിയോളം താഴ്ചയുള്ളതാണ്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്. പത്തടി താഴ്ചയിലേക്ക് നിയന്ത്രണം വിട്ട് ഈയിടെ രണ്ട് കാറുകളാണ് ഇവിടെ മറിഞ്ഞത്. ദൈവാനുഗ്രഹത്താൽ ജീവപായം സംഭവിക്കാതെ നിസാര പരിക്കുകളോടെ അന്ന് വാഹനത്തിലുള്ളവർ രക്ഷപ്പെട്ടു. നിരവധി യാത്രക്കാരുമായി ലൈൻ ബസ്സുകളും വിദ്യാർത്ഥികളുമായി പോവുന്ന […]
Read more

ഒളിവിൽ കഴിഞ്ഞിരുന്ന കാപ്പാ പ്രതികൾ കണ്ണൂരിൽ അറസ്റ്റിൽ

കണ്ണൂർ: ജില്ലയിൽ കാപ്പാ നിയമപ്രകാരം നടപടി നേരിടുന്ന രണ്ട് പ്രതികളെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. കാപ്പാ വ്യവസ്ഥ ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച അത്താഴക്കുന്ന് സ്വദേശി റസീം (29), നിരവധി കേസുകളിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന കൊറ്റാളി സ്വദേശി ഇർഫാൻ (29) എന്നിവരെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ. ബിനുമോഹനും സംഘവും അറസ്റ്റ് ചെയ്ത‌ത്.പ്രതികളെക്കുറിച്ച് പോലീസ് നൽകുന്ന വിവരങ്ങൾ. റസീം (29): മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടെ പ്രതിയായ ഇയാൾക്ക് കാപ്പാ ചുമത്തി ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നു. എന്നാൽ […]
Read more

പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച് യുവാവിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ പരാക്രമം

കണ്ണൂർ: കാട്ടാമ്പള്ളിയിൽ 11 കാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവ് പോലീസ് സ്റ്റേഷനില്‍ അക്രമം അഴിച്ചുവിട്ടു. സ്റ്റേഷൻ മുറ്റത്ത് നിർത്തിയിട്ടിരുന്ന പോലീസ് വാഹനത്തിന്റെ ചില്ല് തലകൊണ്ട് ഇടിച്ചു തകർത്ത സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവ് അറസ്റ്റിലായി. എം. പരമശിവത്തെ (30) യാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. നബിയുടെ താമസ സ്ഥലത്തിനു സമീപമുള്ള ബന്ധു വീട്ടിലെത്തിയതായിരുന്നു പെൺകുട്ടി. ഈ സമയം പരിസരത്ത് ആരുമില്ലാത്ത മുതലെടുത്ത് പ്രതി കുട്ടിയെ എടുത്ത് ഉയർത്തുകയും ശ്രമിക്കുകയും ചെയ്തു നിലവിളിച്ച് […]
Read more

ജന്മനാടിൻ്റെ പേര് പേഴ്‌സണലൈസ്ഡ് ലൈസൻസ് പ്ലേറ്റിലാക്കി കനേഡിയൻ മലയാളി

തൃശ്ശൂർ: നടത്തറ സ്വദേശി രാജേഷ് മൂന്ന് വർഷങ്ങൾക്ക് മുൻപാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസിലേക്ക് കുടിയേറിയത്. ഇഷ്ടമുള്ള നമ്പറോ പേരോ വാക്കുകളോ വാഹനങ്ങളുടെ പ്ലേറ്റ് നമ്പർ ആയി എടുക്കാൻ കാനഡയിൽ സാധിക്കും. ആറ് അക്ഷരങ്ങൾ, അല്ലെങ്കിൽ നമ്പറുകൾ, അതുമല്ലെങ്കിൽ രണ്ടും ചേർന്ന കോംബിനേഷൻ ആണ് ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസ് ലൈസൻസ് പ്ലേറ്റിൽ അനുവദിക്കുക. താൽപര്യമുള്ള കോമ്പിനേഷനുകൾ ലിസ്റ്റ് ചെയ്ത്, അത് ഓരോന്നും ഏതൊക്കെയാണ് എന്ന് വിശദീകരണം അടക്കം പ്രൊവിൻസിലെ ലൈസൻസിങ് അതോറിറ്റിക്ക് അപേക്ഷ കൊടുക്കണം. ആവശ്യപ്പെട്ടിരിക്കുന്ന ലൈസൻസ് […]
Read more

ചരിത്രം ഉറങ്ങുന്ന കടുത്തുരുത്തിയിൽ ‘മുത്തിയമ്മയുടെ’ തിരുനാൾ വിളബരം

കോട്ടയം: പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കടുത്തുരുത്തി വലിയപള്ളിയിലെ മൂന്നുനോമ്പ് തിരുനാളിന് ഞായറാഴ്ച കൊടിയേറും. തിരുനാളിന് മുന്നൊരുക്കമായി ശനിയാഴ്ച വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാനയെ തുടർന്ന് ഫാ. ബിനോയി കരിമരുതിങ്കൽ പി.ഡി.എം നയിക്കുന്ന സായാഹ്ന ബൈബിൾ കൺവെൻഷൻ നടക്കുമെന്ന് വികാരി റവ. ഡോ. ജോൺസൺ നീലനിരപ്പേൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാവിലെ 6.45-ന് വികാരി റവ. ഡോ. ജോൺസൺ നീലനിരപ്പേൽ തിരുനാളിന് കൊടിയേറ്റുന്നതോടെ പ്രധാന ചടങ്ങുകൾക്ക് തുടക്കമാകും. വൈകുന്നേരം 5.30-ന് വിശുദ്ധ യൂദാ തദ്ദേവൂസിന്റെ കപ്പേളയിൽ ലദീഞ്ഞും തുടർന്ന് […]
Read more

ചരിത്രം ഉറങ്ങുന്ന കടുത്തുരുത്തിയിൽ ‘മുത്തിയമ്മയുടെ’ തിരുനാൾ വിളബരം; വലിയപള്ളിയിൽ മൂന്നുനോമ്പ് തിരുനാളിന് തുടക്കമാകുന്നു

കേരള കോൺഗ്രസ് (എം) ജില്ലാ സ്റ്റീയറിംഗ് കമ്മിറ്റിയെപ്പറ്റിയുള്ള വാർത്തകൾ അടിസ്ഥാനരഹിതം: ഔസേപ്പച്ചൻ വാളിപ്ലാക്കൽ

കോട്ടയം: കഴിഞ്ഞദിവസം ചേർന്ന കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിൽ മുന്നണി മാറ്റം സംബന്ധിച്ച് ചർച്ച നടന്നുവെന്നും നേതാക്കൾക്കെതിരെ വിമർശനം ഉയർന്നുവെന്നുമുള്ള വാർത്തകൾ തികച്ചും അസംബന്ധവും സത്യവിരുദ്ധവുമാണെന്ന് ജില്ലാ ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കൽ പ്രസ്താവനയിൽ അറിയിച്ചു. നൂറ്റിമുപ്പത്തിരണ്ട് പേർ പങ്കെടുത്ത യോഗത്തിൽ എൽ.ഡി.എഫിന്റെ മധ്യ മേഖല ജാഥ, വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കൽ, ജനുവരി 30-ലെ കാരുണ്യ ദിനാചരണം എന്നീ വിഷയങ്ങളാണ് ചർച്ച ചെയ്തത്. നേതൃത്വത്തിനെതിരെ ആരും വിമർശനം ഉന്നയിച്ചില്ലെന്ന് മാത്രമല്ല, […]
Read more

പ്രായത്തെ തോൽപ്പിച്ച് ഉജ്ജ്വല വിജയം

കോട്ടയം: പഠനത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ച് 58-ാം വയസ്സിൽ എൻജിനീയറിങ് ഡിപ്ലോമയിൽ ഉജ്ജ്വല വിജയം നേടി കുമരകം സ്വദേശി ജി.വി. ബൈജു. പാലാ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ നിന്ന് കേരള സർക്കാർ സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജുക്കേഷൻ മുഖേനയുള്ള മെക്കാനിക്കൽ ആൻഡ് ഓട്ടോമൊബൈൽ എൻജിനീയറിങ് പ്രൊഫഷണൽ ഡിപ്ലോമയിലാണ് ബൈജു ഈ നേട്ടം കൈവരിച്ചത്. 84.6 ശതമാനം മാർക്കോടെ എ ഗ്രേഡ് കരസ്ഥമാക്കിയ ഈ വിജയം നാടിനും വലിയ അഭിമാനമായി മാറിയിരിക്കുകയാണ്. സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ നിന്ന് […]
Read more

വലിയതോട് സംരക്ഷിക്കണം; മരങ്ങാട്ടുപിള്ളിയിൽ ആഴംകൂട്ടൽ ആവശ്യപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത്

കോട്ടയം: മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ വലിയതോട്ടിലെ നീരൊഴുക്ക് തടസ്സപ്പെട്ടത് പരിഹരിക്കാൻ അടിയന്തിരമായി ആഴം കൂട്ടണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മരങ്ങാട്ടുപിള്ളി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പുക്കാനാൽ ഭാഗം മുതൽ ആണ്ടൂർ വരെ നീളുന്ന തോടിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണും ചെളിയും മാലിന്യങ്ങളും അടിഞ്ഞുകൂടിയ നിലയിലാണ്. മഴക്കാലത്ത് തോട് കരകവിഞ്ഞൊഴുകുന്നത് പതിവായതോടെ സമീപപ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് സംഭവിക്കുന്നത്. പണ്ട് തെളിനീരൊഴുകിയിരുന്ന തോട് ഇപ്പോൾ കാടും കൈതച്ചെടികളും നിറഞ്ഞ് അഴുക്കുചാലായി മാറുന്ന അവസ്ഥയിലാണെന്നും, കൃഷിയെയും പരിസ്ഥിതിയെയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix