Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

കുറവിലങ്ങാട് ഫ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടിത്തം; 75 ലക്ഷം രൂപയുടെ നാശനഷ്ടം

കോട്ടയം: കുര്ും ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്റ്റാർ ഫ്ലൈവുഡ് ഫാക്ടറിയിൽ വെള്ളിയാഴ്ച പകൽ മൂന്ന് മണിയോടെ ഉണ്ടായ വൻ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. ഏകദേശം 75 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. ഫാക്ടറി പ്രവർത്തനസജ്ജമായിരുന്ന സമയത്ത് ഇലക്ട്രിക് ഉപകരണങ്ങളിൽ നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഉടൻതന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചെങ്കിലും തീ അതിവേഗം ആളിപ്പടരുകയായിരുന്നു. ഫ്ലൈവുഡിന്റെ അവസാനഘട്ട ഉൽപാദനം നടക്കുന്ന മെഷീനിൽ നിന്നാണ് തീ പടർന്നത്. മെഷീനറികളിൽ നിന്ന് ഉയർന്ന കനത്ത പുക കാരണം […]
Read more

കല്ലറ പോലീസ് സ്റ്റേഷൻ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; 34 തസ്തികകൾ അനുവദിച്ചു

കോട്ടയം: കല്ലറ നിവാസികളുടെ ദീർഘകാലമായുള്ള ആവശ്യത്തിന് പരിഹാരമായി പുതിയ പോലീസ് സ്റ്റേഷൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്റ്റേഷന്റെ സുഗമമായ പ്രവർത്തനത്തിനായി ഒരു സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO), രണ്ട് എസ്‌ഐമാർ, ഏഴ് എഎസ്‌ഐമാർ എന്നിവരുൾപ്പെടെ ആകെ 34 തസ്തികകൾ സർക്കാർ സൃഷ്ടിച്ചു. നിലവിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ സേവനമനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ പുനർവിന്യസിച്ചുകൊണ്ടായിരിക്കും നിയമനം പൂർത്തിയാക്കുക. കല്ലറ പഞ്ചായത്ത് പൂർണ്ണമായും, സമീപ പ്രദേശങ്ങളായ വൈക്കം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വെച്ചൂർ ഗ്രാമവും പുതിയ […]
Read more

പുതുതായി സർവീസ് ആരംഭിക്കുന്ന നാഗർകോവിൽ മംഗളൂരു അമൃത് ഭാരത് എക്സ്പ്രസിൻ്റെ ശുചീകരണത്തിന് കൂടുതൽ സൗകര്യം ഷൊർണൂരിൽ

പാലക്കാട്: പുതുതായി സർവീസ് ആരംഭിക്കുന്ന നാഗർകോവിൽ മംഗളൂരു അമൃത് ഭാരത് എക്സ്പ്രസിൻ്റെ ശുചീകരണത്തിന് കൂടുതൽ സൗകര്യം ഷൊർണൂരിൽ. 320 കിലോ മീറ്റർ യാത്ര ചെയ്യുന്ന സാഹചര്യത്തിലാണ് ട്രെയിനിന് ഷൊർണൂരിൽ കൂടുതൽ സൗകര്യം റെയിൽവേ ഒരുക്കിയിട്ടുള്ളത്. 22 കോച്ചുകളുള്ള ട്രെയിനിൽ 11 ജനറലും, 8 സ്ലീപ്പറുമാണുള്ളത്. നാഗർകോവിലിൽനിന്ന് മംഗളൂരുവിലേക്കുള്ള ട്രെയിൻ (16329) ചൊവ്വാഴ്ചകളിൽ രാവിലെ 11.40ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ അഞ്ചിന് മംഗളൂരുവിലെത്തും. തിരിച്ച് (16330) മംഗളൂരു ജംഗ്ഷനിൽ നിന്ന് രാവിലെ എട്ടിന് പുറപ്പെട്ട് രാത്രി 10.05-ന് നാഗർകോവിലിലെത്തും. […]
Read more

ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത ഒറ്റപ്പാലം വരോട് സ്വദേശിയായ വിദ്യാർഥിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വീട്ടിലെത്തിച്ചു

പാലക്കാട്: ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത ഒറ്റപ്പാലം വരോട് സ്വദേശിയായ വിദ്യാർഥിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വീട്ടിലെത്തിച്ചു. അന്തിമോപചാരമർപ്പിക്കാൻ നിരവധി പേരാണ് വരോട്ടെ വീട്ടിലെത്തിയത്വി ഒഅവളെ ഒരു നോക്ക് കാണാൻ അവസാനമായി നാട്ടുകാരും ബന്ധുക്കളും ഒഴുകിയെത്തി. ചേതനയറ്റ മൃതദേഹത്തിന് അരികിലിരുന്ന് അമ്മയും അച്ഛനും സഹോദരനും ബന്ധുക്കളും പൊട്ടിക്കരഞ്ഞു. ഒറ്റപ്പാലം സ്വദേശിയായ വിദ്യാർത്ഥിനി പാലക്കാട് വ്യാസ വിദ്യാപീഠം വിദ്യാലയത്തിന്റെ ഹോസ്റ്റൽ മുറിയിലാണ് ആത്മഹത്യ ചെയ്തത് സംഭവത്തിലാണ് പിന്നാലെ പിതാവ് റാഗിംഗ് മൂലമുണ്ടായ മാനസിക സമ്മർദ്ദത്തിലാണ് മകൾ മരിച്ചതെന്ന് […]
Read more

സൗത്ത് ടൗൺ അമ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ: ചാലക്കുടി സെന്റ് മേരീസ് ഫോറോനാ ദേവാലയത്തിലെ അമ്പ് തിരുന്നാളിനോടനുബന്ധിച്ച് ചാലക്കുടി മർച്ചന്റ് അസോസിയേഷൻ നടത്തിവരാറുള്ള സൗത്ത് അമ്പിന്റ ഓഫീസ് ഉദ്ഘാടനം ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആൽബിൻ ആൻറണി നിർവ്വഹിച്ചു. മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് ജോയ് മൂത്തേടന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ടൗൺ അമ്പ് ചെയർമാൻ ഷൈജു പുത്തൻ പുരക്കൽ സ്വാഗതവും, സൗത്ത് അമ്പ് കമ്മറ്റി ചെയർമാൻ ഡേവീസ് എം.ഡി. നന്ദിയും പറഞ്ഞു. ചാലക്കുടി ഫോറോനാ വികാരി ഫാദർ വർഗീസ് പാത്താടൻ, മുനിസിപ്പൽ കൗൺസിലർമാരായ വി.ജെ ജോജി, […]
Read more

സുവർണ ജൂബിലി ആഘോഷ നിറവിൽ ആറ്റപ്പാടം എസ്കെഎം എൽപി സ്‌കൂൾ

തൃശ്ശൂർ: ആറ്റപ്പാടം എസ്കെഎം എൽപി സ്‌കൂൾ ആൻഡ് നഴ്‌സറിയുടെ സുവർണ ജൂബിലി ആഘോഷം സമാപനം നാളെ (24 ശനി) നടത്തും. 10.30നു പൂർവ വിദ്യാർഥി സംഗമവും സമാദരണ-അനുസ്‌മരണ സദസും കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്‌മണ്യൻ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജരും സമാജം പ്രസിഡൻ്റുമായ വി.പി.ഷാജു അധ്യക്ഷത വഹിക്കും. ആദ്യകാല അധ്യാപകരായ പി.പി.രാധ, കെ.കെ. സുലോചന എന്നിവരെ ആദരിക്കും. വിശ്വകർമ സമാജം പ്രതിനിധി സി.കെ.സുബ്രഹ്‌മണ്യൻ അനുസ്‌മരണ പ്രഭാഷണവും പൂർവ വിദ്യാർഥിയും മാധ്യമ പ്രവർത്തകനുമായ ലാലുമോൻ ചാലക്കുടി മുഖ്യപ്രഭാഷണവും […]
Read more

ചാലക്കുടി എസ്എച്ച്സിജി എൽ .പി സ്കൂളിൽ 101-ാമത് സ്കൂൾ വാർഷികം ആഘോഷിച്ചു

തൃശ്ശൂർ: എസ്എച്ച്സിജിഎൽ പി. സ്കൂളിന്റെ വാർഷികാഘോഷം ചാലക്കുടി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി .ആലിസ് ഷിബു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട അൽ അൽവേർണിയാ പ്രോവിൻസിന്റെ വിദ്യാഭ്യാസ കൗൺസിലർ സി. വിനയ ബാസ്റ്റ്യൻ അധ്യക്ഷയായി. കേരള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മേഖലയിലുള്ള വിശിഷ്ട സേവനത്തിന് അർഹനായ  രാജീവ് കെ ആർ ന്,പി ടി എ പ്രസിഡന്റ്‌ മൊമെന്റോ നൽകി ആദരിച്ചു. ഹെഡ്മിസ്ട്രസ് സി. റോസ്ബിൻ, ചാലക്കുടി സെന്റ്. മേരീസ്‌ ചർച്ച് വികാരി ഫാ.വർഗീസ് പാത്താടൻ, എസ് എച്ച് കോൺവെന്റ് ചാപ്ലിൻ ഫാ. […]
Read more

ഫലസ്തീൻ ഫോറം; പങ്കെടുക്കാൻ മലപ്പുറം അരീക്കോട് സ്വദേശിനിയും

മലപ്പുറം: ഖത്തറിൽ 24 മുതൽ 26 വരെ നടക്കുന്ന നാലാമത് വാർഷിക പാലസ്തീൻ ഫോറം 2026-ൽ കേരളത്തിൽനിന്നുള്ള ഗവേഷക ആദില അബ്ദുൽ ഹമിദ് പങ്കെടുക്കും. പലസ്തീൻ ചരിത്രം, സമകാലീന രാഷ്ട്രീയസാഹചര്യം, മാനവിക വിഷയങ്ങൾ എന്നിവയെ ആസ്പദമാക്കി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അക്കാദമിക് വിദഗ്‌ധരും സാമൂഹിക പ്രവർത്തകരും ഒരുമിക്കുന്ന അന്താരാഷ്ട്ര വേദിയാണിത്. പാലക്കാട് വിക്ടോറിയ കോളേജിലെ ഗവേഷകയാണ് ആദില അബ്ദുൽഹമീദ്. 2025-ൽ അബുദാബി എൻവൈയുവിൻ്റെ ഹ്യൂമാനിറ്റീസ് റിസർച്ച് ഫെല്ലോഷിപ്പ് ലഭിച്ചിരുന്നു. സുല്ലാമുസ്സലാം അറബിക് കോളേജിൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് […]
Read more

ഗ്ലോബൽ ഒഐസിസി കിഴുപറമ്പ് മണ്ഡലം കമ്മിറ്റി വിജയികളെ അനുമോദിച്ചു

മലപ്പുറം: ഗ്ലോബൽ ഒഐസിസി കിഴുപറമ്പ് മണ്ഡലം കമ്മിറ്റി വിജയികളെ അനുമോദിച്ചു. ഹൈക്കോടതിയിൽ എൻറോൾ ചെയ്തവരും, കലോത്സവ വിജയികളെയും ഒഐസിസി ആദരിച്ചു. കേരള ഹൈക്കോടതിയിൽ നിന്ന് അഭിഭാഷകരായി എൻറോൾ ചെയ്ത സൗദ യൂസുഫ്, ആയിഷ ദിൽന എന്നിവരെയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി ഗാനാലാപനത്തിന് ഒന്നാം സ്ഥാനം ലഭിച്ച നിദ ഷെറിനുമുള്ള ഉപഹാര സമർപ്പണം ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ എംകെ കുഞ്ഞിമുഹമ്മദ്, വാർഡ് മെമ്പർമാരായ ഇഡി ജോജൻ, പ്രിൻസ് അരിയണിയിൽ എന്നിവർ നിർവഹിച്ചു. തദ്വേശ തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് […]
Read more

കരിപ്പൂരിൽ പാർക്കിംഗ് വിപുലീകരണം; വീണ്ടും ഭൂമിയേറ്റെടുക്കൽ നീക്കം പ്രതിഷേധവുമായി പ്രദേശവാസികൾ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ കാർ പാർക്കിംഗ് ഏരിയ വിപുലീകരണത്തിനായി വീണ്ടും ഭൂമിയേറ്റെടുക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ രംഗത്ത്. വിമാനത്താവളത്തിന്റെ വടക്കുഭാഗത്തുള്ള സ്വകാര്യ ഭൂമികളിൽ ഉടമകളെ അറിയിക്കാതെ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ അളവെടുപ്പ് നടത്തിയതാണ് നാട്ടുകാരെ ആശങ്കയിലാക്കിയത്. ഈ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കലക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പ്രദേശവാസികൾ നിവേദനം നൽകി. പലതവണ കുടിയൊഴിപ്പിക്കലിന് വിധേയരായവരാണ് ഈ മേഖലയിലുള്ളവരെന്നും സ്വകാര്യ ഭൂമികളിലേക്കുള്ള അനധികൃത കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്നും നാട്ടുകാർ. ​വിമാനത്താവള വികസനത്തിന് അതോറിറ്റിയുടെ കൈവശം നിലവിലുള്ള ഭൂമി തന്നെ ശാസ്ത്രീയമായി പ്രയോജനപ്പെടുത്തുകയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix