തൃശ്ശൂർ: ചാലക്കുടി സെന്റ് മേരീസ് ഫോറോനാ ദേവാലയത്തിലെ അമ്പ് തിരുന്നാളിനോടനുബന്ധിച്ച് ചാലക്കുടി മർച്ചന്റ് അസോസിയേഷൻ നടത്തിവരാറുള്ള സൗത്ത് അമ്പിന്റ ഓഫീസ് ഉദ്ഘാടനം ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആൽബിൻ ആൻറണി നിർവ്വഹിച്ചു.
മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് ജോയ് മൂത്തേടന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ടൗൺ അമ്പ് ചെയർമാൻ ഷൈജു പുത്തൻ പുരക്കൽ സ്വാഗതവും, സൗത്ത് അമ്പ് കമ്മറ്റി ചെയർമാൻ ഡേവീസ് എം.ഡി. നന്ദിയും പറഞ്ഞു. ചാലക്കുടി ഫോറോനാ വികാരി ഫാദർ വർഗീസ് പാത്താടൻ, മുനിസിപ്പൽ കൗൺസിലർമാരായ വി.ജെ ജോജി, കെ.ബി ഉണ്ണികൃഷ്ണൻ, റെയ്സൻ ആലുക്ക, ജനറൽ സെക്രട്ടറി ബിനു മഞ്ഞളി,വൈസ് പ്രസിഡണ്ട് ചന്ദ്രൻ കൊളത്താപ്പിള്ളി, സെക്രട്ടറി ഗോവിന്ദൻകുട്ടി,
സെൻറ് മേരീസ് ഫോറോനാ ദേവാലയ തിരുനാൾ ജനറൽ കൺവീനർ ജോഷി പുത്തിരിക്കൽ, ടൗൺ അമ്പ് കമ്മറ്റി ജനറൽ കൺവീനർ ജയിൻ ചിറ്റിലപ്പിള്ളി, മുനിസിപ്പൽ ബസ് സ്റ്റാൻറ് ബിൽഡിങ്ങ് അസോസിയേഷ ൻ പ്രസിഡണ്ട് എം.എൻ അഖിലേശൻ, തുടങ്ങിയവർ സംസാരിച്ചു.




