Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സുവർണ ജൂബിലി ആഘോഷ നിറവിൽ ആറ്റപ്പാടം എസ്കെഎം എൽപി സ്‌കൂൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ആറ്റപ്പാടം എസ്കെഎം എൽപി സ്‌കൂൾ ആൻഡ് നഴ്‌സറിയുടെ സുവർണ ജൂബിലി ആഘോഷം സമാപനം നാളെ (24 ശനി) നടത്തും. 10.30നു പൂർവ വിദ്യാർഥി സംഗമവും സമാദരണ-അനുസ്‌മരണ സദസും കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്‌മണ്യൻ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജരും സമാജം പ്രസിഡൻ്റുമായ വി.പി.ഷാജു അധ്യക്ഷത വഹിക്കും. ആദ്യകാല അധ്യാപകരായ പി.പി.രാധ, കെ.കെ. സുലോചന എന്നിവരെ ആദരിക്കും. വിശ്വകർമ സമാജം പ്രതിനിധി സി.കെ.സുബ്രഹ്‌മണ്യൻ അനുസ്‌മരണ പ്രഭാഷണവും പൂർവ വിദ്യാർഥിയും മാധ്യമ പ്രവർത്തകനുമായ ലാലുമോൻ ചാലക്കുടി മുഖ്യപ്രഭാഷണവും നടത്തും. തുടർന്നു തിരുവാതിരക്കളി അരങ്ങേറും.

5നു സമാപന സമ്മേളനം സനീഷ്‌കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്‌മണ്യൻ എൻഡോവ്മെൻ്റ് വിതരണവും മേലൂർ പഞ്ചായത്ത് സ്‌ഥിരസമിതി അധ്യക്ഷൻ എ.ഡി.സജി പ്രവർത്തിപരിചയ സമ്മാനവിതരണവും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ പി.പി.നിഷ കലോത്സവ സമ്മാനവിതരണവും മല്ലഞ്ചിറ വിശ്വകർമ ക്ഷേത്രം മേൽശാന്തി സലിൽ ആചാര്യ അനുഗ്രഹ പ്രഭാഷണവും നടത്തും. തുടർന്നു കലാപരിപാടികൾ, മുരളി ചാലക്കുടി നയിക്കുന്ന മ്യൂസിക്കൽ-കോമഡി മെഗാഷോ എന്നിവ അരങ്ങേറും.

25ന് വൈകിട്ട് 7നു പെരുമ്പാവൂർ കൊടുവേലിപ്പടി കോട്ടയ്ക്കലമ്മ കൈകൊട്ടിക്കളി സംഘം, എടനാട് വെള്ളിനേത്തമ്മ കൈകൊട്ടിക്കളി സംഘം എന്നിവയുടെ കൈകൊട്ടിക്കളി അരങ്ങേറും. 26ന് 7നു പ്രണവം ബീറ്റ്സിൻ്റെ ഗാനമേള നടത്തുമെന്നു മാനേജ്‌മെന്റ്റ് കമ്മിറ്റി സെക്രട്ടറി വി.വി. വിനോജ്, ഹെഡ്‌മിസ്ട്രസ് കെ.പി.ഷീബ, പിടിഎ പ്രസിഡന്റ് അനുഷ പ്രജിൻ, മാതൃസമിതി പ്രസിഡൻ്റ് ഗ്രീഷ്‌മ അനിൽകുമാർ, സ്‌കൂൾ ലീഡർ എസ്.ബി.സഹർഷ് എന്നിവർ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer