Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

ബാലുശ്ശേരി പഞ്ചായത്തിൽ എസ്.സി- എസ്.ടി വിഭാഗങ്ങളോട് പുതിയ ഭരണസമിതിയുടെ ക്രൂരത

കോഴിക്കോട്: ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ അധികാരമേറ്റ യു.ഡി.എഫ് ഭരണസമിതി, പാവപ്പെട്ട ജനവിഭാഗങ്ങളെ ദ്രോഹിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്ന് പരാതി. ബാലുശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലെയും ആയിരക്കണക്കിന് എസ്.സി- എസ്.ടി കുടുംബങ്ങൾക്ക് തണലാകേണ്ട പട്ടികജാതി-പട്ടികവർഗ വികസന കോർപ്പറേഷന്റെ റീജിയണൽ ഓഫീസിനെ പഞ്ചായത്തിൽ ഒഴിവാക്കാൻ നീക്കം. ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ നടത്തിയ നിരന്തരമായ ഇടപെടലുകളുടെ ഫലമായാണ് ഈ റീജിയണൽ ഓഫീസ് അനുവദിക്കപ്പെട്ടത്. ഫെബ്രുവരിയിൽ ഈ ഓഫീസ് ഉദ്ഘാടനം ചെയ്ത് ജനങ്ങൾക്ക് തുറന്നുകൊടുക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. […]
Read more

ഒലിപ്പാറ റോഡ് ശോചനീയാവസ്ഥയിൽ; പ്രതിഷേധത്തെ തുടർന്ന് അറ്റകുറ്റപ്പണികൾ ആരംഭിച്ചു

പാലക്കാട്: നെന്മാറ– ഒലിപ്പാറ റോഡിന്റെ ദയനീയാവസ്ഥയെ തുടർന്ന് നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയതോടെ ഇന്ന് റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ജില്ലാ പഞ്ചായത്തംഗം എൽദോയുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിനെ തുടർന്നാണ് നടപടികൾ ആരംഭിച്ചതെന്ന് നാട്ടുകാർ അറിയിച്ചു. വർഷങ്ങളായി നവീകരണം നടക്കാത്തതിനെ തുടർന്ന് റോഡിൽ വൻ കുഴികളും പൊട്ടലുകളും രൂപപ്പെട്ട് യാത്ര അപകടകരമായ അവസ്ഥയിലായിരുന്നു. സ്കൂൾ കുട്ടികൾ, രോഗികൾ, തൊഴിലാളികൾ തുടങ്ങി നൂറുകണക്കിന് ആളുകൾ ദിവസേന ആശ്രയിക്കുന്ന ഈ റോഡിലൂടെ യാത്ര ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടായിരുന്നു. ഇന്നലെ നാട്ടുകാർ ശക്തമായി പ്രതികരിക്കുകയും […]
Read more

വീട് കുത്തിത്തുടർന്ന് മോഷണം

പാലക്കാട്: ആലത്തൂർ മലമലമൊക്ക് പ്രദേശത്ത് വീട് കുത്തിത്തുറന്ന് മോഷണം നടന്നതായി റിപ്പോർട്ട്. ₹15,000 രൂപയും ഒരു എൽഇഡി ടെലിവിഷനും മോഷ്ടിക്കപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം 4.30നും ചൊവ്വാഴ്ച രാവിലെ 9.30നും ഇടയിലാണ് മോഷണം നടന്നതെന്നാണ് വിവരം. വീട് പൂട്ടിയ നിലയിൽ ആയിരുന്ന സമയത്താണ് മോഷണം നടന്നതെന്ന് കരുതുന്നു. വീടിനകത്തെ അലമാര കുത്തിത്തുറന്നാണ് പണം മോഷ്ടിച്ചത്. സിറിൾ എസ്. മാത്യു എന്ന വ്യക്തിയാണ് ഇവിടെ വാടകയ്ക്ക് താമസിക്കുന്നത്. വീട്ടുടമസ്ഥൻ സ്ഥലത്തില്ലായിരുന്ന സമയത്താണ് മോഷണം നടന്നത് എന്നാണ് പ്രാഥമിക വിവരം.സംഭവത്തെ തുടർന്ന് […]
Read more

നെന്മാറ വിത്തനശേരിയിൽ വീണ്ടും പുലിയിറങ്ങി; ദൃശ്യങ്ങൾ പുറത്ത്

പാലക്കാട്: നെന്മാറ വിത്തനശേരി ജനവാസമേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം കണ്ടെത്തി. വിത്തനശേരി വായനശാലയ്ക്ക് സമീപമായാണ് ഇന്നലെ രാവിലെ പുലിയെ കണ്ടത്. പുലിയെ കണ്ട ഉടൻ തന്നെ നാട്ടുകാർ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാർ പകർത്തിയ വീഡിയോ ദൃശ്യങ്ങളും, സ്ഥലത്തെ കാൽപ്പാടുകളും പരിശോധിച്ച ശേഷം പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. നേരത്തെ വിത്തനശേരി അള്ളിച്ചോട്ടിൽ പുലിയെ കാണുകയും, തുടർന്ന് വനംവകുപ്പ് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടുകയും ചെയ്തിരുന്നു. ഈ പുലിക്ക് […]
Read more

കുന്നംകുളം വെട്ടിക്കടവ് കോൾപ്പടവിൽ അനധികൃതമായി തണൽമരങ്ങൾ മുറിച്ചുകടത്തി

തൃശ്ശൂർ: കുന്നംകുളം വെട്ടിക്കടവ് കോൾപ്പടവിലെ നൂറടി തോടിന്റെ ഇരുകരകളിലുമായി കെഎൽഡിസി ബണ്ടിന് മുകളിൽ നിലകൊണ്ടിരുന്ന നൂറുകണക്കിന് തണൽമരങ്ങൾ അനധികൃതമായി മുറിച്ചുമാറ്റിയതായി കണ്ടെത്തി. ജൈവസമ്പത്തെയും പക്ഷികളുടെ ആവാസവ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുന്ന ഈ നടപടിയിൽ പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും ശക്തമായ പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ദേശാടനപക്ഷികൾ വർഷങ്ങളായി എത്തിച്ചേരുകയും മാസങ്ങളോളം താമസിക്കുകയും ചെയ്തിരുന്ന പ്രദേശമായിരുന്നു ഈ തണൽവൃക്ഷങ്ങൾ നിറഞ്ഞ തോട് പ്രദേശം. പക്ഷികൾക്ക് സുരക്ഷിതമായ ആവാസവ്യവസ്ഥ ഒരുക്കുന്നതിലും പ്രദേശത്തെ ജൈവവൈവിധ്യം നിലനിർത്തുന്നതിലും ഈ മരങ്ങൾ നിർണായക […]
Read more

ഗോൾഡ് മെഡൽ നേട്ടം; മേജർ ഡോ. ഉത്തര കെ. സദാനന്ദനെ സിപിഎം മണലൂർ വടക്ക് ബ്രാഞ്ച് കമ്മിറ്റി ആദരിച്ചു

തൃശ്ശൂർ: പൂനെയിലെ ആർമേഡ് ഫോഴ്സസ് മെഡിക്കൽ കോളേജ്യിൽ നിന്നുള്ള എം.ഡി. പാത്തോളജി വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ കുറുവങ്ങാട്ടിൽ സദാനന്ദന്റെ മകളും സൈനിക മെഡിക്കൽ ഓഫീസറുമായ മേജർ ഡോ. ഉത്തര കെ. സദാനന്ദനെ സിപിഎം മണലൂർ വടക്ക് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മണലൂർ പഞ്ചായത്ത് രണ്ടാം വാർഡ് അംഗം സുധർമൻ ചിരുകണ്ടത്ത് സ്വാഗതം പറഞ്ഞു. മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജി മോഹൻദാസ് അധ്യക്ഷത വഹിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ഏരിയ സെക്രട്ടറി പി.എ. […]
Read more

ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

തൃശ്ശൂർ: അത്താണി മേൽപ്പാലത്തിന് സമീപം നിയന്ത്രണംവിട്ട ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടമുണ്ടായി. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു സംഭവം. അപകടത്തെ തുടർന്ന് വൈദ്യുതി പോസ്റ്റ് തകർന്നതോടെ പ്രദേശത്ത് വൈദ്യുതി ബന്ധം താൽക്കാലികമായി നിലച്ചു. വൈദ്യുതി വിതരണത്തിൽ ഉണ്ടായ തടസ്സം മൂലം നാട്ടുകാർ ബുദ്ധിമുട്ടിലായി. കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ ആരംഭിച്ചു. അപകടം നടന്നതിനെ തുടർന്ന് അത്താണി മേൽപ്പാലത്തിന് സമീപം അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പോലീസും നാട്ടുകാരും ചേർന്ന് ഗതാഗത നിയന്ത്രണം നടത്തി. പരിക്കേറ്റ ഡ്രൈവറെ […]
Read more

പട്ടാമ്പിയിൽ അഴുക്കുചാലിലെ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മലിന ജലം ഒഴുക്കുന്നതിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനയ്ക്ക് തുടക്കം

പാലക്കാട്: പട്ടാമ്പിയിൽ അഴുക്കുചാലിലെ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മലിന ജലം ഒഴുക്കുന്നതിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനയ്ക്ക് തുടക്കം. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലാണ് അഴുക്കു ചാലുകളുടെ സ്ലാബുകൾ മാറ്റി പരിശോധന നടത്തുന്നത്. മേലെ പട്ടാമ്പി നഗരത്തിലെ അഴുക്കുചാലുകളിൽ മലിന ജല കെട്ടിക്കിടക്കുകയും പോലീസ് സ്റ്റേഷൻ വളപ്പിലെ കിണർ വെള്ളത്തിൽ ദുർഗന്ധവും നിറം മാറ്റവും അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അനിയന്ത്രിതമായി കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇത് വലിയ ആശങ്കക്കിടയാക്കി. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം മുഹമ്മദ് […]
Read more

ഒറ്റപ്പാലത്ത് ഭാരതപ്പുഴയിലെ പുൽക്കാടുകൾക്ക് തീപിടിച്ചു

പാലക്കാട്: ഒറ്റപ്പാലം ഭാരതപ്പുഴയിൽ വീണ്ടും തീപിടുത്തം. പുഴയിലെ മായന്നൂർ കടവിന് സമീപമാണ് തീ പടർന്നു പിടിച്ചത്. പുഴയിൽ വെള്ളം ഒഴുകുന്നതിന് സമീപത്ത് നിന്ന് തുടങ്ങിയ തീ ഏകദേശം 200 മീറ്ററോളം ദൂരത്തിൽ കത്തി പടർന്നിട്ടുണ്ട്. മായന്നൂർ പാലത്തിന് സമീപം ഭാഗത്തേക്ക് തീ കത്തിക്കൊണ്ടേ ഇരിക്കുകയാണ്. തീ കത്തുന്നത് തുടരുകയാണ്. എല്ലാവർഷവും ഭാരതപ്പുഴയിലെ ഉണങ്ങിയ പുൽച്ചെടികൾക്ക് തീപടരാറുണ്ട്. സാമൂഹ്യ വിരുദ്ധർത്തിയിടുന്നതാണോ എന്നത് സംശയം ഉയരുന്നു. തീ വലിയ തോതിൽ ആളിക്കത്താറുണ്ട്. റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ഭാഗത്താണ് ഇന്ന് ഉച്ചയ്ക്ക് […]
Read more

ഏറ്റുമാനൂർ ക്ഷേത്രത്തിലെ അപൂർവ്വ ചുവർ ചിത്രങ്ങൾ സംരക്ഷിക്കുന്നു; നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

കോട്ടയം: ലോകപ്രശസ്തമായ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ പടിഞ്ഞാറെ ഗോപുരത്തിലുള്ള അപൂർവ്വ ചുവർചിത്രങ്ങൾ സംരക്ഷിക്കുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ പ്രത്യേക താൽപ്പര്യപ്രകാരം 56 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിലെ വിദഗ്ധരുടെ മേൽനോട്ടത്തിൽ നിയോഗിക്കപ്പെട്ട പ്രത്യേക കലാകാരന്മാരാണ് സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പച്ചിലകൾ ഉപയോഗിച്ചുള്ള പ്രകൃതിദത്ത നിറക്കൂട്ടുകൾ മങ്ങാത്ത വിധം ചിത്രങ്ങൾ തെളിയിച്ചെടുക്കുന്നതിനൊപ്പം, ഭിത്തിയിലെ തേപ്പ് ബലപ്പെടുത്തുന്ന ജോലികളും നടന്നു വരുന്നു. പ്രാചീന ദ്രാവിഡ കലയുടെ പിൽക്കാല […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix