Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

കർഷകരെ കാക്കുന്നവർക്ക് വോട്ട്; പാലായിൽ നിലപാട് വ്യക്തമാക്കി സഭ

കോട്ടയം: കോട്ടയം ജില്ലയിലെയും പ്രത്യേകിച്ച് പാലാ നിയോജക മണ്ഡലത്തിലെയും രാഷ്ട്രീയ ഗതിവിഗതികളിൽ നിർണ്ണായക മാറ്റങ്ങൾ പ്രകടമാക്കി കാഞ്ഞിരപ്പള്ളിയിൽ നടന്ന കർഷക സംഗമം. 75 വയസ്സ് പിന്നിട്ട 1500 കർഷകരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ നടത്തിയ പ്രഖ്യാപനം രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. “കർഷകരെ ആര് ചേർത്തുപിടിക്കുന്നുവോ അവർക്ക് കർഷകർ വോട്ട് ചെയ്യും” എന്ന ബിഷപ്പിന്റെ പരസ്യ നിലപാട്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. […]
Read more

കണ്ണന് വഴിപാടായി 21.75 പവന്റെ സ്വർണക്കിരീടം

തൃശ്ശൂർ: ശ്രീഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കം വരുന്ന സ്വർണക്കിരീടം സമർപ്പിച്ചു. തൃശൂരിലെ ജ്വല്ലറി മാനുഫാക്ചറിങ് സ്ഥാപനമായ അജയ് ആന്റ് കമ്പനിയുടെ ഉടമ സി. എസ്. അജയകുമാറിന്റെ ഭാര്യ സിനിയാണ് കിരീടം സമർപ്പിച്ചത്. കൊടിമര ചുവട്ടിൽ നടന്ന ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുണ്‍കുമാർ കിരീടം ഏറ്റുവാങ്ങി. ക്ഷേത്ര ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, സി.എസ്.ഒ. മോഹൻകുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിശേഷ ദിവസങ്ങളിൽ ഭഗവാനെ ചാർത്തുന്നതിനായി പ്രത്യേകം നിർമ്മിച്ചിരിക്കുന്ന കിരീടത്തിന് പതിച്ച കല്ലുകൾ ഉൾപ്പെടെ മൊത്തം […]
Read more

ഒറ്റപ്പാലം സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തു

പാലക്കാട്: പെൺകുട്ടി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തു. കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനി രുദ്ര രാജേഷിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒറ്റപ്പാലം വരോട് സ്വദേശിനിയാണ് മരിച്ചത്. സീനിയർ വിദ്യാർഥികളുടെ റാഗിങ്ങാണ് മകള്‍ ജീവനൊടുക്കാന്‍ കാരണമെന്ന് പിതാവ് രാജേഷ് പറഞ്ഞു. സ്‌കൂളിൽ റാഗിങ് നടക്കുന്നുണ്ടെന്ന് മകൾ പറഞ്ഞിരുന്നതായും രാജേഷ് പ്രതികരിച്ചു. സംഭവത്തിൽ പാലക്കാട് നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാലയത്തിനുള്ളിൽ നിരന്തരം റാഗിംഗ് നടക്കുന്നുണ്ടെന്നും താൻ അതിനെ ഇരയാകുന്നുണ്ടെന്നും മകൾ പിതാവിനോട് പറഞ്ഞിരുന്നതായും ഇതുൾപ്പെടെ […]
Read more

കുക്കിംഗ് വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം സമാപിച്ചു

മലപ്പുറം: കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ല കമ്മിറ്റി വാർഷിക കൺവെൻഷൻ വെന്നിയൂർ കൊടക്കല്ല് മഹഫിൽ കൺവെൻഷൻ സെൻ്ററിൽ ചേർന്നു. കൺവെൻഷൻ സംസ്ഥാന പ്രസിഡൻറ് സലാം മഞ്ചേരി ഉദ്ഘാടനം ചെയ്തു. ജില്ല  പ്രസിഡൻറ്  നൗഷാദ് കരുവാരക്കുണ്ട് അധ്യക്ഷത വഹിച്ചു.  ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് നായർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു സംസ്ഥാന ജോയിൻ സെക്രട്ടറി വഹാബ് തിരൂരങ്ങാടി,  ജില്ല ട്രഷറർ അഹമ്മദ് (കുഞ്ഞിപ്പ ) പത്തപ്പിരിയം, ശിഹാബ്പുതുശ്ശേരി, മുനീർ മങ്കട, ഉമ്മർ കരുളായി, കുഞ്ഞുമോൻകുറിയോടം, സംസ്ഥാന എക്സിക്യൂട്ടീവ് ആംഗങ്ങളായ […]
Read more

താനൂർ പ്രിയം റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

മലപ്പുറം: ഇക്കഴിഞ്ഞ പ്രിയം റസിഡൻ്റ്സ് അസോസിയേഷൻ്റെ ജനറൽ ബോഡി യോഗത്തിൽ വെച്ച് തിരഞ്ഞെടുത്ത 17 അംഗ ഭരണ സമിതിയിൽ നിന്നും അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രൊഫ. വി. പി – ബാബു , പ്രസിഡണ്ടായും എൻ എൻ ഫൈസൽ സിക്രട്ടറിയായും മൊയ്തീൻകുട്ടി എന്ന ബാവ ഖജാൻജിയുമായുള്ള 7 അംഗ ഭാരവാഹികളാണ് സ്ഥാനമേറ്റെത്. കെ. കെ കോയമോൻ, കുഞ്ഞാവുട്ടി കാതർ വൈസ് പ്രസിഡണ്ടുമാരായും അനൂപ് , പി.കെ അബ്ദുല്ല എന്നിവർ ജോയൻ്റ് സിക്രട്ടറിയുമായുള്ള കമ്മിറ്റിയിൽ 10 […]
Read more

കലാലയങ്ങൾ ദേശ ചരിത്ര സ്മാരകങ്ങൾ: ഡോ. സി ആർ പ്രസാദ്

മലപ്പുറം: ഒരു ദേശത്തിൻ്റെ ചരിത്രവും ഒട്ടനവധി തലമുറകളുടെ ചരിത്രവും കൂടിച്ചേർന്നതാണ് ഒരോ കലാലയങ്ങളെന്നും പഠിപ്പിച്ച അധ്യാപകരും പഠിച്ചിറങ്ങിയ വിദ്യാർത്ഥികളും ചരിത്രത്തിൻ്റെ ഒരോ എടുകളാണെന്നും തുഞ്ചത്തെഴുച്ഛൻ മലയാളം സർവ്വകലാശാല വൈസ് ചാൻസിലർഡോ. സി.ആർ പ്രസാദ് പറഞ്ഞു. മീനടത്തുർ ഗവ:ഹൈസ്ക്കുളിൻ്റെ വാർഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സർവകലാശാല പരിപാടിയിൽ പ്രാദേശിക ചരിത്ര പഠന കേന്ദ്രം ഡയറക്ടർ ഡോ: മഞ്ജുഷ ആർ വർമ്മക്ക് നൽകി കൊണ്ടാണ് വൈസ് ചാൻസിലർ പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് എ […]
Read more

കാരശ്ശേരി ബാങ്കില്‍ വൻ ക്രമക്കേട്; ചെയര്‍മാനും മക്കള്‍ക്കും ബന്ധുക്കള്‍ക്കും അനധികൃത ലോണ്‍ നല്‍കിയതായി കണ്ടെത്തി

കോഴിക്കോട്: കാരശ്ശേരി ബാങ്കില്‍ വൻ ക്രമക്കേട് നടന്നതായി സഹകരണ വകുപ്പ് ഓഡിറ്റ് റിപ്പോർട്ട്. ചെയർമാൻ എൻ.കെ അബ്ദുറഹ്മാൻ മക്കള്‍ക്കും ബന്ധുക്കള്‍ക്കും അനധികൃത ലോണ്‍ നല്‍കിയതായാണ് കണ്ടെത്തല്‍. ഭാര്യക്കും മക്കള്‍ക്കുമായി നാലരക്കോടി രൂപയുടെ വായ്പയാണ് നല്‍കിയത്. കൂടാതെ ബന്ധുക്കള്‍ക്ക് 50 ലക്ഷം രൂപയുടെ പലിശ ഇളവും നല്‍കുകയും ചെയ്തു.‌ ഒരേ ആധാരത്തില്‍ ഒന്നില്‍ കൂടുതല്‍ വായ്പ അനുവദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മറ്റു വ്യക്തികളുടെ ആധാരത്തില്‍ പവർ ഓഫ് അറ്റോണി ഇല്ലാതെയാണ് വായ്പ നല്‍കിയത്. പലിശ ഇളവ് നല്‍കിയവർക്ക് വീണ്ടും ലോണ്‍ […]
Read more

വീടുമാറി കൂടോത്രം; ഈങ്ങാപ്പുഴ സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

കോഴിക്കോട്: താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം മുട്ടുകടവ് ഇസ്മയിലിൻ്റെ വീടിനു മുറ്റത്തായിരുന്നു ഇന്നലെ വൈകീട്ട് അജ്ഞാതൻ കുടോത്രം ചെയ്ത വസ്തുക്കൾ നിക്ഷേപിച്ചത്. വീടിൻ്റെ ഗേറ്റ് തുറന്ന ഇയാൾ നിരീക്ഷണം നടത്തി പിന്നീട് വീട്ടുമുറ്റത്ത് കൈയിലുണ്ടായിരുന്ന വസ്തു നിക്ഷേപിച്ച് സ്ഥലം വിട്ടു. ക്യാമറ അടിക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴേക്കും ഇയാൾ സ്ഥലം വിട്ടു. ഇയാളെ തിരഞ്ഞ് വീട്ടുകാർ സ്കുട്ടറിൽ പിന്തുടർന്നു. താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം വെച്ച് ആളെ കണ്ടെത്തി. തുടന്ന് നാട്ടുകാരെ വിളിച്ചു കൂട്ടി ഇയാളെ […]
Read more

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം

കോഴിക്കോട്: ദേശീയപാത 766 ൽ താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ മുറിച്ചിട്ട മരങ്ങൾ ക്രയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി മാറ്റുന്നതിനാലും ചുരത്തിൽ വാഹന ബാഹുല്യം കാരണം നിർത്തിവച്ച പാച്ച് വർക്ക് ഏഴാം വളവ് മുതൽ ലക്കിടി വരെ ചെയ്യുന്നതിനാലും (ജനുവരി 22, 23) തിയ്യതികളിൽ രാവിലെ 9 മുതൽ വൈകീട്ട് 6 വരെ ഗതാഗത കുരുക്ക് ഉണ്ടാകുവാൻ സാധ്യതയുണ്ട്. യാത്രക്കാർ തങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ഗതാഗത പുനക്രമീകരണം നടത്തേണ്ടതാണ്. മൾട്ടി ആക്‌സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരം […]
Read more

ബസിൽ നിന്ന് തെറിച്ചുവീണ് ചികിത്സയിലായിരുന്ന കണ്ടക്ടർ യാത്രയായി

പാലക്കാട്: വടക്കഞ്ചേരിയിൽ ഓടുന്ന സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന കണ്ടക്ടർ മരിച്ചു. മംഗലംഡാം ഓലിംകടവ് സ്വദേശി ജിബിൻ (49) ആണ് ഇന്നലെ രാവിലെ 11 മണിയോടെ മരിച്ചത്. കഴിഞ്ഞ ഡിസംബർ 29നായിരുന്നു അപകടം. തൃശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ദേശീയപാതയിലെ ഒരു ബസ് സ്റ്റോപ്പിൽ ആളുകളെ ഇറക്കുന്നതിനായി എത്തുന്നതിനിടെയാണ് സംഭവം. മുൻഭാഗത്തെ ഡോർ തുറക്കുന്നതിനിടെ ജിബിൻ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജിബിനെ ഉടൻതന്നെ ബസ് ജീവനക്കാർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix