Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

മണിമലയിൽ നിർമിച്ച ബസ് സ്റ്റാൻഡ് വികസന പുരോഗതിയില്ലാതെ വർഷങ്ങളായി തുടരുന്നു

കോട്ടയം:  മണിമലയിൽ വർഷങ്ങൾക്കുമുൻപ് വെള്ളാവൂർ പഞ്ചായത്ത്  നിർമിച്ച ബസ് സ്റ്റാൻഡ് മറ്റ് പുരോഗതിയില്ലാതെ ആയിരിക്കുന്നു. ബസുകളുടെ എണ്ണം പതിന്മടങ്ങ് വർധിച്ചപ്പോഴും സ്റ്റാൻഡ്‌ വികസനം പ്രഖ്യാപനങ്ങളിലൊതുങ്ങി. ബസ് സ്റ്റാൻഡ്‌ വികസനത്തിനായി നിലവിലെ സ്റ്റാൻഡിനെതിർവശത്തായി ആറ്റുതീരം കെട്ടി ഉയർത്തി സ്ഥലം നിരപ്പാക്കിയിരുന്നു. മണിമല പഞ്ചായത്തു വക സ്ഥലം ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെയാണ് മൈതാനമാക്കിയത്. ഈ മൈതാനത്തിന്റെ ഒരു ഭാഗത്ത് ഒരുകോടി രൂപ ചെലവിൽ പഞ്ചായത്ത് വ്യാപാരസമുച്ചയം നിർമിച്ചു കടമുറികൾ ലേലംചെയ്തു നൽകുകയും ചെയ്തു. എന്നാൽ ബസ് സ്റ്റാൻഡ്‌ വികസനം സംബന്ധിച്ച […]
Read more

ഒറ്റപ്പാലം ഇരട്ടക്കൊല; റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

പാലക്കാട്: ഒറ്റപാലം തോട്ടക്കരയിലെ ദമ്പതികളുടെ കൊലപാതകം മുൻകൂട്ടി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലെന്ന് റിമാൻഡ് റിപ്പോർട്ട്. കോടതിയിൽ നിന്ന്വളർത്തു മകൾ സുൽഫിയ കുഞ്ഞിനെ, ഭർത്താവ് മുഹമ്മദ് റാഫിക്ക് നൽകേണ്ടതില്ല എന്ന ഉത്തരവ് നേടിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. തോട്ടക്കര നാലകത്ത് നസീർ, ഭാര്യ സുഹറ എന്നിവർ കൊല്ലപ്പെട്ട കേസിലെ റിമാൻഡ് റിപ്പോർട്ടിലാണ് പരാമർശം. അറസ്റ്റിലായ മരുമകൻ മലപ്പുറം പൊന്നാനി സ്വദേശി മുഹമ്മദ് റാഫി കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണെന്നാണു പൊലീസിൻ്റെ കണ്ടെത്തൽ. മുഹമ്മദ് റാഫിയും ഭാര്യ സുൽഫിയയും തമ്മിലുള്ളവിവാഹമോചന കേസ് […]
Read more

പറാൽ കുമരങ്കരി റോഡിൽ ഇരുവശത്തും നിറയെ മാലിന്യം

കോട്ടയം: ചങ്ങനാശേരിക്കടുത്തു പറാൽ കുമരങ്കരി റോഡിൽ മാർക്കറ്റ് റോഡു മുതൽ പറാൽ എസ്എൻഡിപി ജംഗ്ഷൻ കഴിഞ്ഞുള്ള പടശേഖരത്തോടുചേർന്ന് കൈനടി റോഡുവരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും മാലിന്യം തള്ളിയിരിക്കുകയാണ്. ചങ്ങനാശ്ശേരി നഗരസഭാധികൃതർ ഇത് ശ്രദ്ധിക്കുന്നില്ലെന്നും പരാതിയുണ്ട്. നഗരസഭയുടെയും വാഴപ്പള്ളി പഞ്ചായത്തിന്റെയും  ഭാഗമാണ് ഈ പ്രദേശം. ചങ്ങനാശ്ശേരി നഗരസഭയും വാഴപ്പള്ളി പഞ്ചായത്തും ഭരിക്കുന്നത് യുഡിഎഫാണ്, വർഷങ്ങളായി യുഡിഎഫ് ഭരിക്കുന്ന വാഴപ്പള്ളി പഞ്ചായത്ത് ഭരണസമിതിയോ ഭാഗികമായി പങ്കാളിത്തമുള്ള ഇപ്പോൾ യുഡിഎഫ് നേതൃത്വത്തിൽ ഉള്ള നഗരസഭാ ഭരണസമിതിയുടെ കഴിവുകേട് വെളിവുകേട് വ്യക്തമാക്കുന്നതാണ് കിലോമീറ്ററുകളോളം മാലിന്യം […]
Read more

കാഞ്ഞിരപ്പള്ളിയിൽ പക്ഷിപ്പനി; കോഴികളെ കൊന്നു

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച വില്ലണിയിലെ കോഴിഫാമിൽ ശാസ്ത്രീയമായി കോഴികളെ കൊന്നൊടുക്കൽ (കള്ളിങ് ) നടത്തി. മൃഗസംരക്ഷണവകുപ്പ്, റവന്യൂ, കൃഷി, ഫോറസ്റ്റ്, പോലീസ്, അഗ്നിരക്ഷാസേന വകുപ്പുകളുടെ നേതൃത്വത്തിലുള്ള റാപ്പിഡ് റെസ്‌പോൺസ് ടീം ആണ് കള്ളിങ് നടത്തിയത്. ഇവിടുത്തെ ഫാമിലെ ഇരുപതു ദിവസത്തോളം പ്രായമായ രണ്ടായിരത്തിഞ്ഞൂറ് കോഴികളെയും ഫാമിനോട് ചേർന്ന ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിൽ വളർത്തിയ കോഴികൾ അടക്കമുള്ള പക്ഷികളെയും നശിപ്പിച്ചു. കാഞ്ഞിരപ്പള്ളി വില്ലണി പ്രദേശത്ത് മുപ്പത്തിമൂന്ന് എണ്ണത്തിനെയും സമീപ പഞ്ചായത്തായ തിടനാട് ഒൻപതാം വാർഡിൽ പത്തൊൻപത് എണ്ണത്തിനെയുമാണ് […]
Read more

ഏത്തക്കായ വിലയിടിവ്; നഷ്‌ടത്തില്‍ നട്ടംതിരിഞ്ഞ് കര്‍ഷകര്‍

മലപ്പുറം: ഏത്തക്കായ വില കുത്തനേ ഇടിഞ്ഞതോടെ കർഷകർ കൃഷിയില്‍നിന്ന് പിന്തിരിയുന്നു. മെച്ചപ്പെട്ട വരുമാനം പ്രതീക്ഷിച്ച്‌ ഏത്തവാഴ കൃഷി ചെയ്ത നിരവധി കർഷകർ വിലയിടിവുമൂലം പ്രതിസന്ധിയിലാണ്. സ്ഥലം പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷിയിലിറങ്ങിയവരാണ് നഷ്ടത്തില്‍ നട്ടംതിരിയുന്നത്. മുൻ വർഷങ്ങളില്‍ ലഭിച്ചിരുന്ന വിലയില്‍നിന്നു വളരെ കുറഞ്ഞ വിലയാണ് ഏത്തക്കായ്ക്ക് വിപണിയില്‍ ലഭിക്കുന്നത്. നാടൻ ഏത്തക്കായുടെ വില ഇടിക്കാനായി ഇതരസംസ്ഥാന ലോബികളടക്കം രംഗത്തുണ്ട്.കർഷക വിപണികളില്‍ ഒരു കിലോ ഏത്തക്കായ്ക്ക് പരമാവധി 25 – 30 രൂപയാണു ലഭിക്കുന്നത്. കർഷകവിപണികളില്‍ 20 രൂപ മുതലാണു […]
Read more

എടവണ്ണപ്പാറ വീട്ടിൽ സൂക്ഷിച്ച ലഹരി മരുന്നുമായി രണ്ടു പേർ പിടിയിൽ

മലപ്പുറം: എടവണ്ണപ്പാറയിൽ പണിതീരാത്ത വീട് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ രണ്ടു പേർ പിടിയിലായി.കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പ് സ്വദേശി മലാട്ടിക്കൽ വീട്ടിൽ റഷീദ് എന്ന നാടൻ റഷീദ് (40) ,വാഴക്കാട് എടവണ്ണപ്പാറ ചെറുവായൂർ സ്വദേശി ജുനൈദ് (40) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ എടവണ്ണപ്പാറയിലെ ജുനൈദിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ, എൽഎസ്ഡി,ഹാഷിഷ് ഓയിൽ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ പിടികൂടിയത്. 2024 ൽ കൊണ്ടോട്ടിയിൽ 100 ഗ്രാമോളം എംഡിഎംഎയും കഞ്ചാവും പിടികൂടിയ […]
Read more

കുന്നംകുളം കോടതിയിൽ മോഷണ ശ്രമം

തൃശ്ശൂർ: കുന്നംകുളം കോടതിയിൽ മോഷണ ശ്രമം. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം. കോടതി ഓഫീസിന്റെ പൂട്ട് തകർത്ത നിലയിലാണ് കണ്ടെത്തിയത്. ശബ്ദം കേട്ട് സ്ഥലത്തെത്തിയ വാച്ച്മാനെ പ്രതി ഭീഷണിപ്പെടുത്തിയതായാണ് വിവരം. ഇയാളുടെ കൈവശം കമ്പിപ്പാര ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നും പറയുന്നു. ഹിന്ദി ഭാഷയിലാണ് പ്രതി സംസാരിച്ചതെന്ന് വാച്ച്മാൻ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഓഫീസിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. സംഭവമറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
Read more

അഞ്ഞൂർ പാർക്കാടി പൂരത്തിന് കൊടിയേറി

തൃശ്ശൂർ: അഞ്ഞൂർ പാർക്കാടി പൂരത്തിന് ഇന്ന് ഔപചാരികമായി കൊടിയേറി. രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷമായിരുന്നു കൊടിയേറ്റം ചടങ്ങ്. ക്ഷേത്രം ഊരാളൻ തോട്ടപ്പായ മനക്കൽ ശങ്കരൻ നമ്പൂതിരി, സജീഷ് നമ്പൂതിരി എന്നിവർ ശ്രീകോവിലിൽ നിന്ന് പൂജിച്ച് നൽകിയ കൊടിക്കൂറ, ക്ഷേത്രം കോമരം രാജേഷ് കുട്ടഞ്ചേരിയുടെ നേതൃത്വത്തിൽ ദേശവാസികൾ ചേർന്ന് ക്ഷേത്രമുറ്റത്തെ അരയാലിൽ ഉയർത്തി.തുടർന്ന് കലം കരിക്കൽ ചടങ്ങുകളും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. ഉത്സവ ഒരുക്കങ്ങളുടെ ഭാഗമായി ക്ഷേത്രപരിസരത്ത് ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.അഞ്ഞൂർ പാർക്കാടി പൂരം ജനുവരി […]
Read more

പെയിന്റ് ക്യാൻ റോഡിലേക്ക് വീണു; വഴുതി വീണ് രണ്ട് ബൈക്ക് യാത്രക്കാർക്ക് പരിക്ക്

തൃശ്ശൂർ: കുന്നംകുളം– പട്ടാമ്പി റോഡിൽ റോയൽ ജ്വല്ലറിക്ക് മുൻവശത്ത് ഇന്ന് രാവിലെ 645 ഓടെ പെയിന്റ് നിറച്ച വലിയ ക്യാൻ റോഡിലേക്ക് വീണതിനെ തുടർന്ന് അപകടം. തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിൽ നിന്നാണ് ഏകദേശം 20 ലിറ്റർ ശേഷിയുള്ള പെയിന്റ് ക്യാൻ മറിഞ്ഞുവീണത്. സംഭവം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടാതെ ലോറി മുന്നോട്ട് പോയതോടെ, വീണ ക്യാനിൽ നിന്നുള്ള പെയിന്റ് റോഡിലാകെ ഒലിച്ചുപടർന്നു. ഒലിച്ച പെയിന്റിൽ കയറിയ രണ്ട് ബൈക്ക് യാത്രക്കാർ നിയന്ത്രണം നഷ്ടപ്പെടുത്തി തെന്നിവീണു. പരിക്കേറ്റവരെ ഉടൻ തന്നെ […]
Read more

മനുഷ്യ- വന്യജീവി സംഘർഷം തടയാൻ നടപടി; ഫെൻസിങ് സംരക്ഷണത്തിന് വാച്ചർമാരെ നിയമിക്കും

പാലക്കാട്: കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിൽ വർദ്ധിച്ചുവരുന്ന വന്യജീവി ശല്യം തടയുന്നതിനായി ജനജാഗ്രത സമിതിയുടെ നേതൃത്വത്തിൽ നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടു. കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. കലാധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വന്യജീവി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനമായത്. കാട്ടുപ്പന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ നിർമാർജ്ജന പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കും. വനാതിർത്തികളോട് ചേർന്ന് കാടുപിടിച്ചു കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ വെട്ടിത്തെളിക്കാൻ ഉടമകൾക്ക് അടിയന്തര നിർദ്ദേശം നൽകും. കൂടാതെ, വന്യജീവികളെ തടയുന്നതിനായി സ്ഥാപിച്ചിട്ടുള്ള ഫെൻസിംഗുകളുടെ കൃത്യമായ പരിചരണത്തിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix