Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

വഖഫ് ബോര്‍ഡ് പുനസംഘനടയില്‍ മുതവല്ലിമാരെ പരിഗണിക്കണം

മലപ്പുറം: വഖഫ് ബോര്‍ഡ് പുന സംഘടനയില്‍ പുരാതന മുസ്ലീം കുടുംബങ്ങളില്‍ അംഗങ്ങളായ യഥാര്‍ത്ഥ മുതവല്ലിമാരെ പരിഗണിക്കണമെന്ന് മലപ്പുറത്ത് ചേര്‍ന്ന കേരള സ്റ്റേറ്റ് മുതവല്ലി അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ തിരിച്ച് പിടിക്കാന്‍ അടിയന്തിര നിയമ നടപടികള്‍ സ്വീകരിക്കുക, ഇനിയും നികുതി അടക്കാത്ത പുരാതന വഖഫ് സ്വത്തുക്കളുടെ നികുതി സ്വീകരിക്കുന്ന വിഷയത്തില്‍ അധികാരികള്‍ ഉദാര സമീപനം സ്വീകരിക്കുക എന്നീ ആവശ്യങ്ങളും യോഗം മുന്നോട്ട് വെച്ചു. സംസ്ഥാന പ്രസിഡന്റ് എഞ്ചിനിയര്‍ അഹമ്മദ് മൂപ്പന്‍ യോഗം […]
Read more

കണ്ണൂര്‍ സെൻട്രല്‍ പരിസരത്തും ജയില്‍ വളപ്പിലും രാപ്പകലില്ലാതെ മാലിന്യം തള്ളുന്നു; പ്രദേശവാസികള്‍ ദുരിതത്തില്‍

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലിനു മുൻവശത്തുള്ള ജയില്‍ വളപ്പിന്‍റെ പിറക് വശത്തും റോഡിലുമായി മാലിന്യങ്ങള്‍ തള്ളുന്നത് പ്രദേശവാസികള്‍ക്കു ദുരിതമായിരിക്കുകയാണ്. ജയ് ജവാൻ റോഡിനോടു ചേർന്ന പറന്പിലും റോഡരികിലുമായാണ് വാഹനങ്ങളിലും മറ്റുമായി ദൂര ദിക്കുകളിലുള്ളവർ രാപ്പകല്‍ വ്യത്യാസമില്ലാതെ മാലിന്യങ്ങള്‍ കൊണ്ടിടുന്നത്. ഇന്നു രാവിലെ ജയില്‍ വളപ്പില്‍ കുട്ടികളുടെ ഡയപ്പറുകള്‍ ഉള്‍പ്പടെയുള്ള മാലിന്യങ്ങളാണ് കൊണ്ടു വന്നു തള്ളിയത്. കാക്കകളും മറ്റും ഇവ കൊത്തി കിണറുകളിലും മറ്റും കൊണ്ടിടാനുള്ള സാധ്യത ഏറെയാണെന്നത് സമീപത്തെ വീട്ടുകാരെ ആശങ്കയിലാക്കുന്നുണ്ട്. ഇതിനു മുമ്പും സമാന സംഭവമുണ്ടായിരുന്നു. […]
Read more

ഡി അഡിഷൻ സെന്‍ററില്‍ പ്രവേശിപ്പിച്ചതിന്‍റെ വൈരാഗ്യം; മാട്ടൂലിൽ ഫോൺ നമ്പർ ചോദിച്ചെത്തി കുത്തി പരിക്കേൽപ്പിച്ചു

കണ്ണൂർ: മാട്ടൂലിൽ യുവാവിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. മാട്ടൂൽ നോർത്ത് സിദ്ദീഖാബാദ് സ്വദേശി ഹിബദുള്ള (34) ക്കാണ് കുത്തേറ്റത്. മാട്ടൂൽ നോർത്ത് കാവിലെ പറമ്പ് സ്വദേശി സി.കെ. റസാഖ് (24) ആണ് അക്രമം നടത്തിയത്.ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. റോഡരികിൽ നിൽക്കുകയായിരുന്ന ഹിബദുള്ളയുടെ അടുത്തെത്തിയ റസാഖ് ഫോൺ നമ്പർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ഫോണ്‍ നമ്പർ ഹിബത്തുള്ള നല്‍കിയില്ല. ഇതോടെ പ്രകോപിതനായി കത്തികൊണ്ട് കുത്തുകയായിരുന്നു. നാട്ടുകാർ ഇയാളെ പിടികൂടി പഴയങ്ങാടി പോലീസില്‍ ഏല്‍പ്പിച്ചെങ്കിലും പോലീസ് പിന്നീട് വിട്ടയച്ചതായും […]
Read more

ക്ഷേത്രോത്സവത്തിനിടെ ആർ എസ് എസ് ഗണഗീതം പാടി; കണ്ണാടിപറമ്പിൽ സ്റ്റേജില്‍ കയറി പാട്ട് നിര്‍ത്തിച്ച്‌ സിപിഐഎം പ്രവര്‍ത്തകരുടെ പ്രതിഷേധം

കണ്ണൂർ: ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടിയതിനെ തുടർന്ന് സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ ഇടപെട്ട് പാട്ട് നിർത്തിച്ചു.കണ്ണൂർ കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്ര മഹോത്സവത്തിനിടെയായിരുന്നു സംഭവം. തൃശ്ശൂരില്‍ നിന്നുള്ള ഗായക സംഘം ഗാനമേളക്കിടെ ഗണഗീതം ആലപിക്കുകയായിരുന്നു.ഇന്നലെ രാത്രി നടന്ന ഗാനമേളയില്‍ ‘പരമ പവിത്രമതാമീ മണ്ണില്‍’ എന്ന ഗണഗീതം പാടുന്നതിനിടെയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ സ്റ്റേജില്‍ കയറി പ്രതിഷേധിച്ചത്. പിന്നാലെ സിപിഐഎം പ്രവർത്തകരും ഇടപെട്ടതോടെ, പാട്ട് പൂർണമായി ആലപിക്കാതെ ഗായകസംഘം ഗാനം അവസാനിപ്പിക്കുകയായിരുന്നു. അമ്പലങ്ങളെ കേന്ദ്രീകരിച്ച്‌ ആർഎസ്‌എസ് അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഗണഗീതം പാടിപ്പിച്ചതെന്ന […]
Read more

മകര ചൊവ്വ ആഘോഷം ഭക്തി നിർഭരം; ഷൊർണൂരിലെ കണയം കുറുമ്പ് ഭഗവതി ക്ഷേത്രത്തിൽ വിവിധ പരിപാടികൾ നടന്നു

പാലക്കാട്: ഷൊർണൂരിലെ കണയം ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ വർഷം തോറും മകര ചൊവ്വയോടനുബന്ധിച്ച് നടത്തി വരാറുള്ള വിശേഷാൽ പൂജകളും പൊങ്കാല സമർപ്പണവും നടന്നു. മേൽശാന്തി തൊടിച്ചിൽ മഠത്തിൽ സുരേന്ദ്രൻ എമ്പ്രാന്തിരിയുടെ കാർമ്മികത്ത്വത്തിൽ വിശേഷാൽ പൂജകളും. ആവേൻ വെളിച്ചപ്പാടിൻ്റെ മേൽനോട്ടത്തിൽ തട്ടകത്തമ്മയുടെ തിരുമുറ്റത്ത് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നിരവധി ഭക്തർ പൊങ്കാല സമർപ്പണവും നടത്തി. കണയം ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികൾ നേതൃത്വം നൽകി.ജനുവരി 21 ന് പ്രതിഷ്ഠാദിനവും , 23ന് കൊടിയേറ്റവും ഫെബ്രുവരി 11 ന് കാളവേലയും […]
Read more

ചാലക്കുടി നഗരത്തിൽ രണ്ട് സ്ഥലത്ത് തീപിടുത്തം

തൃശ്ശൂർ: ചാലക്കുടിയില്‍ രണ്ട് സ്ഥലത്ത് തീപിടുത്തം. ചാലക്കുടി പുഴയോരത്ത് താമസിക്കുന്ന ഗ്രീഷ്മം വീട്ടില്‍ ഗോപകുമാര്‍ എന്നയാളുടെ വീടിന്റെ പുറകിലെ മുളം കൂട്ടത്തിനാണ് തീ പിടിച്ചത്. പുഴയോരത്ത് നിന്ന് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. വീട്ടുകാരുടെ നേതൃത്വത്തില്‍ മോട്ടോര്‍ അടിച്ച് തീയണക്കുവാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ ഫയര്‍ഫോഴ്‌സിനെ വിവിരമറിയിക്കുകയായിരുന്നു. മാളയില്‍ നിന്ന് ഫയര്‍ ഫോഴ്‌സെത്തിയെങ്കിലും വലിയ വണ്ടിയായതിനാല്‍ വീടിനടത്തേക്ക് എത്തിയില്ല. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പുഴയില്‍ നിന്ന് ബക്കറ്റിലും മറ്റ പാത്രങ്ങളിലും വെള്ളമെടുത്ത് തീയണക്കുകയായിരുന്നു വലിയ തോതില്‍ കാറ്റില്‍ തീ ആളിയെങ്കിലും […]
Read more

കൊരട്ടിയിൽ സ്വകാര്യ വ്യക്തിയുടെ ആള്‍മറയുള്ള കിണറ്റില്‍ പന്നി വീണ് ചത്ത നിലയില്‍

തൃശ്ശൂർ: തിരുമുടിക്കുന്നില്‍ സ്വകാര്യ വ്യക്തിയുടെ ആള്‍മറയുള്ള കിണറ്റില്‍ പന്നി ചത്ത നിലയില്‍.കൊരട്ടി തിരുമുടിക്കുന്ന് കണ്ണംന്വുഴ റാഫേല്‍ മാര്‍വെല്‍ എന്നയാളുടെ വീട്ടിലെ കിണറ്റിലാണ് കണ്ടത്. പുലര്‍ത്തെ പട്ടി കുരക്കുന്നത് കേട്ടിരുന്നതായി വീട്ടുകാര്‍ പറയുന്നു. രാവിലെ സമീപത്തെ ചായക്കടക്കാരന്‍ വെള്ളം എടുക്കാന്‍ വന്നപ്പോഴാണ് കിണറ്റില്‍ പന്നി ചത്തു കിടക്കുന്നത് കാണുന്നത്. വന വകുപ്പ് അധികൃതരെ വിവരമറിയിച്ചത്തിനെ തുടര്‍ന്ന് വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനിലെ അതിരപ്പിള്ളി ആര്‍ആര്‍ടീം എത്തി പന്നിയെ കിണറ്റില്‍ നിന്ന് പുറത്തെടുത്തു.
Read more

ചാലക്കുടിയിൽ ആദ്യ സൗത്ത് ഇന്ത്യൻ വനിതാ ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റ്

തൃശ്ശൂർ: ചാലക്കുടി.എസ്എച്ച് കോളേജില്‍ സൗത്ത് ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് വേദിയൊരുങ്ങുന്നു. ചാലക്കുടിയില്‍ ആദ്യമായിട്ടാണ് സൗത്ത് ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്.ചാലക്കുടി എസ്എച്ച് കോളേജിന് പുറമെ പ്രമുഖ എട്ട് വനിത ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 25,000 രൂപയും വര്‍ഗ്ഗീസ് വട്ടോലി മാസ്റ്റര്‍ ട്രോഫിയും രണ്ടാം സമ്മാനമായി എം.എല്‍. ജേക്കബ്ബ് മെമ്മോറിയല്‍ ട്രോഫിയും പതിനയ്യായിരം രൂപയും മൂന്നാം സ്ഥാനം നേടുന്ന ടീമിന് പതിനായിരും രൂപയും ട്രോഫിയും നല്‍കുന്നതാണ്.22 തീയതി രാവിലെ 9.30ന് ചാലക്കുടി […]
Read more

എരുമേലിയിൽ ശുചീകരണം നടത്തുന്ന വിശുദ്ധിസേനാംഗങ്ങൾക്ക്  പണിയുടെ കൂലി നൽകിയില്ല; പ്രതിഷേധവുമായി തൊഴിലാളികൾ

കോട്ടയം: ഈ വർഷത്തെ ശബരമില തീർഥാടനം സമാപിച്ചിട്ടും എരുമേലിയിൽ ശുചീകരണം നടത്തുന്ന വിശുദ്ധിസേനാംഗങ്ങൾക്ക് തിങ്കളാഴ്ച വൈകീട്ടുവരെയും ചെയ്ത പണിയുടെ കൂലി നൽകിയില്ല. പ്രതിഷേധവുമായി തൊഴിലാളികൾ എരുമേലി ധർമശാസ്താ ക്ഷേത്രഗോപുരത്തിന് മുമ്പിൽ വെയിലത്തിരുന്ന് പ്രതിഷേധിച്ചു. രാവിലെ പതിനൊന്നിന് തുടങ്ങിയ പ്രതിഷേധം വൈകുംവരെ നീണ്ടു. മുൻവർഷങ്ങളിലും പണം കിട്ടാൻ വൈകുന്ന സ്ഥിതിയായിരുന്നു. നാൽപതു വർഷത്തോളമായി മണ്ഡലകാലം തുടക്കംമുതൽ മകരവിളക്ക് തീർഥാടനം വരെ നൂറ്റിയിരുപത്തിയഞ്ചു പേരാണ് മധുര അയ്യപ്പ സേവാസംഘം വഴി വിശുദ്ധിസേനയെന്ന പേരിൽ എരുമേലിയിൽ ശുചീകരണത്തിനെത്തുന്നത്. ഡിസംബർ പതിനേഴു മുതലുള്ള വേതനമാണ് […]
Read more

പുളിക്കൽകവലയിൽ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളില്ലാത്തതിനാൽ യാത്രക്കാർ ബുദ്ധിമുട്ടുന്നു

കോട്ടയ: കൊല്ലം – തേനി ദേശീയപാതയും ചങ്ങനാശ്ശേരി-വാഴൂർ റോഡും ചേരുന്ന പ്രധാന ജങ്ഷനായ പുളിക്കൽകവലയിൽ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളില്ലാത്തതിനാൽ യാത്രക്കാർ ബുദ്ധിമുട്ടുന്നു. ഇവിടെ മൂന്ന് ബസ്‌സ്റ്റോപ്പുകളാണ് ഉള്ളത്. ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്ക് വേണ്ടി ഡിവൈഎഫ്‌ഐ നിർമിച്ച ഒരു ചെറിയ കാത്തിരിപ്പുകേന്ദ്രം മാത്രമാണ് ഇവിടെ ഉള്ളത്. ഇവിടെ കഷ്ടിച്ച് നാല് പേർക്ക് മാത്രമേ ഇതിൽ ഇരിക്കാൻ കഴിയു ഈ സമയം മറ്റ് യാത്രക്കാർ വെയിലത്തും മഴയത്തും മരച്ചുവട്ടിലും കടത്തിണ്ണകളിലുമാണ് ബസ് കാത്തുനിൽക്കുന്നത്. രാവിലെയും വൈകീട്ടും ഇവിടെ യാത്രക്കാരുടെ തിരക്കാണ്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix