തൃശ്ശൂർ: തിരുമുടിക്കുന്നില്‍ സ്വകാര്യ വ്യക്തിയുടെ ആള്‍മറയുള്ള കിണറ്റില്‍ പന്നി ചത്ത നിലയില്‍.കൊരട്ടി തിരുമുടിക്കുന്ന് കണ്ണംന്വുഴ റാഫേല്‍ മാര്‍വെല്‍ എന്നയാളുടെ വീട്ടിലെ കിണറ്റിലാണ് കണ്ടത്. പുലര്‍ത്തെ പട്ടി കുരക്കുന്നത് കേട്ടിരുന്നതായി വീട്ടുകാര്‍ പറയുന്നു. രാവിലെ സമീപത്തെ ചായക്കടക്കാരന്‍ വെള്ളം എടുക്കാന്‍ വന്നപ്പോഴാണ് കിണറ്റില്‍ പന്നി ചത്തു കിടക്കുന്നത് കാണുന്നത്. വന വകുപ്പ് അധികൃതരെ വിവരമറിയിച്ചത്തിനെ തുടര്‍ന്ന് വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനിലെ അതിരപ്പിള്ളി ആര്‍ആര്‍ടീം എത്തി പന്നിയെ കിണറ്റില്‍ നിന്ന് പുറത്തെടുത്തു.




