തൃശ്ശൂർ: ചാലക്കുടിയില്‍ രണ്ട് സ്ഥലത്ത് തീപിടുത്തം. ചാലക്കുടി പുഴയോരത്ത് താമസിക്കുന്ന ഗ്രീഷ്മം വീട്ടില്‍ ഗോപകുമാര്‍ എന്നയാളുടെ വീടിന്റെ പുറകിലെ മുളം കൂട്ടത്തിനാണ് തീ പിടിച്ചത്. പുഴയോരത്ത് നിന്ന് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. വീട്ടുകാരുടെ നേതൃത്വത്തില്‍ മോട്ടോര്‍ അടിച്ച് തീയണക്കുവാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ ഫയര്‍ഫോഴ്‌സിനെ വിവിരമറിയിക്കുകയായിരുന്നു.
മാളയില്‍ നിന്ന് ഫയര്‍ ഫോഴ്‌സെത്തിയെങ്കിലും വലിയ വണ്ടിയായതിനാല്‍ വീടിനടത്തേക്ക് എത്തിയില്ല. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പുഴയില്‍ നിന്ന് ബക്കറ്റിലും മറ്റ പാത്രങ്ങളിലും വെള്ളമെടുത്ത് തീയണക്കുകയായിരുന്നു
വലിയ തോതില്‍ കാറ്റില്‍ തീ ആളിയെങ്കിലും പറമ്പിലെ കരിയിലകളും മറ്റും പൂര്‍ണ്ണമായി കത്തി നശിച്ചു.വീടിലേക്ക് തീ പടരാതെ തീയണക്കുവാന്‍ സാധിച്ചത് വലിയ ഭാഗ്യമായി.പുഴയോരങ്ങളില്‍ രാത്രിയും പകലും എല്ലാം മദ്യപാനികളുടേയും മറ്റു അനാശ്യ കേന്ദ്രമാണിവിടെ എന്ന് പറയപ്പെടുന്നു.സിഗററ്റ് വലിച്ചിട്ടി തീയണക്കാതെ കിടന്ന് പുകഞ്ഞി തീ പടര്‍ന്നതാക്കുമെന്നാണ് സൂചന.ചൊവ്വാഴ്ച മൂന്ന് മണിയോടെയായിരുന്നു സംഭവം.
കോസ്‌മോസ് ക്ലബ്ബിന് സമീപം ദേശീയ പാത സര്‍വ്വീസ് റോഡിനോട് ചേര്‍ന്ന് പുലിനും മാലിന്യത്തിനും തീ പിടിച്ചു.സമീപത്ത് കിടന്നിരുന്ന ടെമ്പോ വാനിലേക്ക് തീ പടരാതിരുന്നത് വലിയ ഭാഗ്യമായി.ചാലക്കുടിയില്‍ നിന്ന് ഫയര്‍ ഫോഴ്‌സെത്തി തീയണക്കുകയായിരുന്നു.




