Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

KSRTCയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച്ച മുതല്‍ നിരത്തിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്ആർടിസിയുടെ ‘ബിസിനസ് ക്ലാസ്’ ബസുകൾ അടുത്തയാഴ്ച മുതൽ നിരത്തിലേക്കിറങ്ങുന്നു. ശുചിമുറി, കഫെറ്റീരിയ, പാൻട്രി തുടങ്ങിയ സൗകര്യങ്ങളുള്ള ആഡംബര ബസുകളാണ് സർവീസ് തുടങ്ങുന്നത്. ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന രണ്ട് ബസുകളാണ് ആദ്യഘട്ടത്തിൽ ഇറങ്ങുക.

യാത്രക്കാരുടെ സഹായത്തിന് എയർ ഹോസ്റ്റസ് മാതൃകയിൽ ‘ബസ് ഹോസ്റ്റസ്’ സേവനവും ഉണ്ടാകും. തിരുവനന്തപുരം – കൊച്ചി റൂട്ടിലാണ് ഈ പ്രീമിയം ബസ് ഓടുന്നത്. രാവിലെ 5.15-ന് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിൻ പുറപ്പെടുന്നതിന് പിന്നാലെ തന്നെ ബസ് സർവീസ് ആരംഭിക്കും. ഇതേ സമയം തന്നെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും സർവീസ് ഉണ്ടാകും. രാവിലെ പത്ത് മണിക്ക് മുൻപ് എറണാകുളത്ത് എത്തും. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടാൽ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ്. എല്ലാ യാത്രക്കാരും എറണാകുളത്തേക്കാണെങ്കിൽ ഈ സ്റ്റോപ്പുകളും ഒഴിവാക്കും.

ബസിനുള്ളിലെ പാൻട്രിയിൽ നിന്ന് ലഘുഭക്ഷണവും മറ്റും ലഭിക്കും. ഇതിനായി യാത്രക്കാർ പ്രത്യേക നിരക്ക് നൽകേണ്ടി വരും. മറ്റ് ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ നിന്ന് വ്യത്യസ്തമായി ഉയർന്ന നിരക്കായിരിക്കും ബിസിനസ് ക്ലാസിനുണ്ടാവുക.

Recent News

Advertisement
WhiteswanTV Footer