Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പറാൽ കുമരങ്കരി റോഡിൽ ഇരുവശത്തും നിറയെ മാലിന്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ചങ്ങനാശേരിക്കടുത്തു പറാൽ കുമരങ്കരി റോഡിൽ മാർക്കറ്റ് റോഡു മുതൽ പറാൽ എസ്എൻഡിപി ജംഗ്ഷൻ കഴിഞ്ഞുള്ള പടശേഖരത്തോടുചേർന്ന് കൈനടി റോഡുവരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും മാലിന്യം തള്ളിയിരിക്കുകയാണ്. ചങ്ങനാശ്ശേരി നഗരസഭാധികൃതർ ഇത് ശ്രദ്ധിക്കുന്നില്ലെന്നും പരാതിയുണ്ട്. നഗരസഭയുടെയും വാഴപ്പള്ളി പഞ്ചായത്തിന്റെയും  ഭാഗമാണ് ഈ പ്രദേശം.

ചങ്ങനാശ്ശേരി നഗരസഭയും വാഴപ്പള്ളി പഞ്ചായത്തും ഭരിക്കുന്നത് യുഡിഎഫാണ്, വർഷങ്ങളായി യുഡിഎഫ് ഭരിക്കുന്ന വാഴപ്പള്ളി പഞ്ചായത്ത് ഭരണസമിതിയോ ഭാഗികമായി പങ്കാളിത്തമുള്ള ഇപ്പോൾ യുഡിഎഫ് നേതൃത്വത്തിൽ ഉള്ള നഗരസഭാ ഭരണസമിതിയുടെ കഴിവുകേട് വെളിവുകേട് വ്യക്തമാക്കുന്നതാണ് കിലോമീറ്ററുകളോളം മാലിന്യം നല്കാൻ സാമൂഹികവിരുദ്ധർക്ക് അവസരം നല്കുന്നതെന്ന് പ്രദേശവാസി പറഞ്ഞു.

നഗരസഭാ ഭരണം ഏറ്റെടുത്തിട്ട് അധികമായില്ലെന്നും പ്രശ്‌നങ്ങൾ പഠിച്ച് ഉടൻ പരിഹാരം കാണുമെന്നും അധികൃതർ വ്യക്തമാക്കി. സർക്കാർ പ്ലാസ്റ്റിക്ക് ഹരിതകർമസേനയ്ക്ക് കൈമാറാനും വേസ്റ്റ് ബിന്നുകൾ വീടുകളിൽ എത്തിച്ചു കൊടുത്ത് ഉറവിട മാലിന്യസംസ്‌കരണത്തിന്‌ തുടക്കമിട്ടതാണ്. പറാൽ കുമരങ്കരി റോഡ് കടന്നുപോകുന്നത് ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിലെ മുപ്പത്തിരണ്ടാം വാർഡിലൂടെയാണ്.

Recent News

Advertisement
WhiteswanTV Footer