Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

പാചകവാതക ക്ഷാമം; സുരേഷ് ഗോപിയും ദേവസ്വം ബോർഡ് പ്രസിഡന്റും തമ്മിൽ തർക്കം

തൃശ്ശൂർ: പൂരം പ്രദർശന ഉദ്ഘാടന വേദിയിൽ പാചകവാതക പ്രതിസന്ധി ചർച്ചയായി മാറി. പശ്ചിമേഷ്യയിലെ യുദ്ധാവസ്ഥ അവസാനിക്കണമെന്ന പ്രാർഥനയോടെ പ്രസംഗം അവസാനിപ്പിച്ച ഉദ്ഘാടകൻ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയോട്, സാധാരണക്കാർ നേരിടുന്ന ഗ്യാസ് ക്ഷാമത്തിന് പരിഹാരം വേണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രനും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസും ആവശ്യപ്പെട്ടു. ക്ഷേത്രങ്ങളിലെ അന്നദാനങ്ങൾക്കുപോലും പാചകവാതക ക്ഷാമം ബാധിച്ചിരിക്കുകയാണെന്ന് കെ. രവീന്ദ്രൻ പറഞ്ഞു. തൃപ്രയാർ ക്ഷേത്രത്തിൽ ചില ദിവസങ്ങളിൽ അന്നദാനം മുടങ്ങിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് സംസാരിച്ച പാറമേക്കാവ് ദേവസ്വം […]
Read more

ട്രാഫിക് നിയമലംഘനം മാത്രമല്ല; ദേശീയപാതകളിലെ കുഴികളും എ.ഐ. കണ്ടെത്തും

തൃശ്ശൂർ: ദേശീയപാതകളിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിൽ എഐ ഉപയോഗം ഫലപ്രദമായി മുന്നേറുന്നതിനിടെ, പാതപരിപാലനത്തിലും അതിന്റെ സാധ്യതകൾ വ്യാപകമായി പ്രയോജനപ്പെടുത്താൻ ദേശീയപാത അതോറിറ്റി പുതിയ പദ്ധതി തയ്യാറാക്കി. രാജ്യത്തെ 40,000 കിലോമീറ്ററിൽ കൂടുതൽ നീളമുള്ള ദേശീയപാതകളിൽ ഈ സാങ്കേതിക സംവിധാനം ഉടൻ നടപ്പിലാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഉയർന്ന നിലവാരമുള്ള ക്യാമറകൾ ഘടിപ്പിച്ച റൂട്ട് പട്രോൾ വാഹനങ്ങളിലൂടെ പാതകളുടെ നിലവാരം നിരീക്ഷിക്കും. ഡാഷ്‌ബോർഡിൽ ഘടിപ്പിച്ച ക്യാമറകൾ ഉപയോഗിച്ച് ആഴ്ചയിൽ ഒരിക്കൽ നിർബന്ധിത നിരീക്ഷണം നടത്തും. […]
Read more

അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; തിരുവനന്തപുരം ജില്ലയിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയിൽ അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്ന് മഴക്ക് സാധ്യതയുണ്ട്. അതേസമയം കേരളത്തിൽ താപനില കൂടുകയാണെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മാർച്ച് 22 മുതൽ 24 വരെ പാലക്കാട് ജില്ലയിൽ […]
Read more

സ്ത്രീധന പീഡനം; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്

ഹരിയാന: ഗുരുഗ്രാമിൽ സ്ത്രീധനത്തിൻ്റെ പേരിൽ പ്രണയിച്ച് വിവാഹം ചെയ്ത ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. സംഭവത്തിൽ ഗുരുഗ്രാമിൽ റേഡിയോളജിസ്റ്റായ അരുൺ ശർമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. നാലുമാസം മുമ്പാണ് അരുണും ഇയാൾ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ നഴ്സായിരുന്ന കാജലും തമ്മിലുള്ള വിവാഹം. അരുൺ ശർമ്മയും നഴ്‌സായ കാജലും ഗുരുഗ്രാമിലെ ഒരു നഴ്‌സിംഗ് ഹോമിൽ സഹപ്രവർത്തകരായി ജോലി ചെയ്യുന്നതിനിടെയാണ് പരിചയപ്പെടുന്നത്. താമസിയാതെ ഇവർക്കിടെയിലുള്ള സൗഹൃദം പ്രണയമായി വളർന്നു. പിന്നാലെ കഴിഞ്ഞ നവംബറിൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു. വിവാഹത്തിന് പിന്നാലെ അരുൺ […]
Read more

നടന്മാരെ സ്ഥാനാർഥിയാക്കുന്നതിനെതിരെ വിമർശനവുമായി തോമസ് ഐസക്

കൊച്ചി: പാലക്കാട് സിപിഐഎം-ബിജെപി രഹസ്യ ധാരണയെന്ന കെ.സി. വേണുഗോപാലിന്റെ ആരോപണത്തിന് മറുപടിയുമായി തോമസ് ഐസക്. പാലക്കാട്‌ ഡീൽ കോൺഗ്രസും ബിജെപിയും തമ്മിലാണെന്ന് അദ്ദേഹം പറഞ്ഞു. കോ-ലീ-ബി സഖ്യം എത്രയോ കാലമായുള്ള ചരിത്രമാണ്. കള്ളൻമാർ മുൻപേ ഓടി കള്ളൻ കള്ളൻ എന്ന് വിളിച്ചുപറയുകയാണ്. പാലക്കാട് യുഡിഎഫിനെ പിൻതാങ്ങണമെന്നാണോ പറയുന്നതെന്നും അതിന് വേറെ പണി നോക്കണമെന്നും തോമസ് ഐസക് പറഞ്ഞു. കോമാളി വേഷം കെട്ടുന്ന നടന്മാരെ സ്ഥാനാർഥിയാക്കിയിട്ട് വോട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോയെന്നും തോമസ് ഐസക്കിന്റെ വിമർശനം. […]
Read more

പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് സുന്ദരേശന്റെ മകളായ സ്മിത ബിജെപിയിൽ

തിരുവനന്തപുരം: വർക്കല ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഐഎം നേതാവുമായ അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു. പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് സുന്ദരേശന്റെ മകളായ സ്മിത, വർക്കലയിൽ എൻഡിഎ സ്ഥാനാർഥിയാകും. ബിഡിജെഎസ് സീറ്റ് വിട്ടു നൽകുന്നതോടെയാണ് വർക്കലയിൽ ബിജെപി മത്സരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തംഗ സ്ഥാനം രാജിവച്ച ശേഷമാണ് സ്മിത ബിജെപിയിൽ ചേരുന്നത്. സിപിഐഎമ്മിന്റെ മൂല്യച്യുതിയാണ് പാർട്ടി വിടാൻ കാരണമെന്ന് അഡ്വ. സ്മിത […]
Read more

കുവൈത്തിൽ 111 കിലോഗ്രാം ഗുണനിലവാരമില്ലാത്ത മത്സ്യം പിടികൂടി

കുവൈത്ത് സിറ്റി: ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ മിന്നൽ പരിശോധനയിൽ ഗുണനിലവാരമില്ലാത്ത മത്സ്യം പിടികൂടി. പ്രാദേശിക മത്സ്യവിപണികളിൽ നിന്ന് മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 111 കിലോഗ്രാം പഴകിയ മത്സ്യമാണ് അധികൃതർ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മത്സ്യങ്ങൾ നശിപ്പിക്കാൻ ഉത്തരവിട്ട അതോറിറ്റി, നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചു. മറ്റൊരു പരിശോധനയിൽ, വൻതോതിൽ മായം ചേർത്ത ചെമ്മീനും അധികൃതർ കണ്ടെടുത്തു. ഇറക്കുമതി ചെയ്ത ഐസ് കട്ട പിടിച്ച […]
Read more

പൂച്ചയെ വളർത്തുന്നതിനെ എതിർത്തു; യുവഡോക്ടർ ജീവനൊടുക്കി

ഹൈദരാബാദ്: ഹൈദരാബാദ് അൽവാളിൽ പൂച്ചയെ വളർത്തുന്നതിനെ ചൊല്ലി കുടുംബാംഗങ്ങളുമായുണ്ടായ നിരന്തരമായ തർക്കത്തിനൊടുവിൽ 23 വയസ്സുകാരിയായ യുവഡോക്ടർ ജീവനൊടുക്കി. ടി. പ്രിൻസിയാണ് വെള്ളിയാഴ്ച വൈകുന്നേരം വീട്ടിൽ ആരുമില്ലാത്ത സമയത്ത് ആത്മഹത്യ ചെയ്തത്. അടുത്തിടെ മെഡിക്കൽ ബിരുദം പൂർത്തിയാക്കിയ പ്രിൻസി, പിജി പ്രവേശന പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയായിരുന്നു. കുറച്ച് ആഴ്ചകൾക്ക് മുൻപാണ് പ്രിൻസി ഒരു പൂച്ചയെ ദത്തെടുത്ത് വീട്ടിലേക്ക് കൊണ്ടുവന്നത്. എന്നാൽ പൂച്ചയെ വീട്ടിൽ കൊണ്ടുവന്നതിന് ശേഷം പ്രിൻസിക്ക് നിരന്തരമായി ജലദോഷവും ചുമയും അനുഭവപ്പെടാൻ തുടങ്ങി. ഇതോടെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി […]
Read more

ഇന്ത്യയിൽ ഏറ്റവുംകൂടുതൽ കാലം സേവനമനുഷ്ഠിച്ച നേതാവ്; നരേന്ദ്ര മോദി

ന്യൂഡൽഹി: രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ തലവനായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച നേതാവെന്ന ചരിത്രനേട്ടം സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. സിക്കിം മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാംലിംഗിന്റെ റെക്കോർഡാണ് പ്രധാനമന്ത്രി മറികടന്നത്. 8,930 ദിവസമാണ് ചാംലിംഗ് മുഖ്യമന്ത്രി പദത്തിലിരുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയ്ക്കും പിന്നീട് രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയ്ക്കും ഭരണത്തലവനായി 8,931 ദിവസം പൂർത്തിയാക്കിയാണ് മോദി ഈ റെക്കോർഡ് മറി‌കടന്നത്. തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം ശ്രദ്ധേയമായ നിരവധി റെക്കോഡുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തമാക്കിയിട്ടുണ്ട്. ഗുജറാത്തിൽ […]
Read more

നവജാത ശിശുവിന്റെ മരണം; വർക്ക് ഫ്രം ഹോം നിഷേധനം

വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അപേക്ഷ നിരസിച്ചതിനെ തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ കമ്പനിക്കെതിരെ വൻ നഷ്ടപരിഹാര വിധി. യുഎസിൽ 2021-ൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിൽ, ടോട്ടൽ ക്വാളിറ്റി ലോജിസ്റ്റിക്സിനെതിരെ 22.5 മില്യൺ ഡോളർ (ഏകദേശം 211 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ടോട്ടൽ ക്വാളിറ്റി ലോജിസ്റ്റിക്സിൽ ജോലി ചെയ്തിരുന്ന ചെൽസി വാൽഷിന്റെ പരാതിയിലാണ് വിധി. ഗർഭകാലം സങ്കീർണമായതിനാൽ, പ്രസവത്തിന് മുമ്പ് വീട്ടിൽ നിന്ന് ജോലി ചെയ്യാനും പ്രത്യേക വിശ്രമം പാലിക്കാനും ഡോക്ടർമാർ […]
Read more

Recent News

Advertisement
WhiteswanTV Footer