Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

ആലപ്പുഴയിൽ സദ്യക്ക് പായസം കിട്ടിയില്ല; വിളമ്പിയ ആളെ കല്ലെറിഞ്ഞ് യുവാവ്

ആലപ്പുഴ: സദ്യയിൽ പായസം നൽകാത്തതിൽ പ്രകോപിതനായ 32കാരൻ വിളമ്പിയ ആളെ മർദിച്ചു. കഴിഞ്ഞ ദിവസം ഔസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് നഗരത്തിൽ നടന്ന നേർച്ചസദ്യക്കിടെയാണ് സംഭവം. പായസം ലഭിക്കാത്തതിൽ ക്ഷുഭിതനായ യുവാവ് വിളമ്പിയയാളെ കല്ലുകൊണ്ട് ആക്രമിച്ചെന്നാണ് പരാതി.അതോടെ തീരാതെ, പിന്നീട് ഇയാൾ വിളമ്പിയ ആളുടെ വീട്ടിലെത്തി അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തുകയും വീട്ടുപകരണങ്ങൾ തകർക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.സംഭവത്തെ തുടർന്ന് യുവാവിനെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു. പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Read more

പെരുവയലിൽ ഷിഗല്ല ഭീഷണി; 51 പേർ നിരീക്ഷണത്തിൽ

കോഴിക്കോട്: പെരുവയൽ പഞ്ചായത്തിൽ പടരുന്ന ഷിഗല്ല രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. നിലവിൽ 51 പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ട്; ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗവ്യാപനം കൂടുതൽ നിയന്ത്രിക്കാൻ പഞ്ചായത്ത് ശക്തമായ പ്രതിരോധ നടപടികളും ബോധവത്കരണ പ്രവർത്തനങ്ങളും നടത്തുകയാണ്. കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെ കൂടുതൽ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിനിടെ, കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നു. രോഗം കണ്ടെത്തിയ നാല് പഞ്ചായത്തുകളിലും നല്ലളം ഡിവിഷനിലും ഇന്നലെ വളർത്തുപക്ഷികളെ നശിപ്പിച്ചു. ആർആർടി സംഘത്തിന്റെ നേതൃത്വത്തിൽ […]
Read more

ഫോർട്ട് കൊച്ചിയിൽ നിരോധിത മേഖലയിൽ ഡ്രോൺ പറത്തി; രണ്ട് വിദേശികൾ പിടിയിൽ

എറണാകുളം: ഫോർട്ട് കൊച്ചിയിൽ നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയ രണ്ട് വിദേശികൾ പിടിയിൽ. അമേരിക്കൻ പൗരൻമാരായ യൂടൂബേഴ്സ് ആണ് പിടിയിലായത്. ദ്രോണാചാര്യ, നേവി ക്വാർട്ടേഴ്സ് എന്നിവക്ക് മുകളിലാണ് ഇവർ ഡ്രോൺ പറത്തിയത്. അറസ്റ്റിലായവർ ഇപ്പോൾ ഫോർട്ട് കൊച്ചി പൊലീസ് കസ്റ്റഡിയിലാണ്. നിരോധിത മേഖലയിൽ ഡ്രോൺ പറത്താനുള്ള കാരണത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Read more

ഇനി മുതൽ ‘വീട്ടമ്മ’ അല്ല; ആദരമർപ്പിച്ച് ദുബായ് കിരീടാവകാശിയുടെ വിപ്ലവ പ്രഖ്യാപനം

ദുബായ്: മാതൃദിനത്തിൽ ലോകമെമ്പാടുമുള്ള അമ്മമാർക്ക് ആദരമർപ്പിച്ച് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഔദ്യോഗിക രേഖകളിൽ ‘വീട്ടമ്മ’ എന്നതിന് പകരം ‘തലമുറകളെ വാർത്തെടുക്കുന്നവർ’ എന്ന് മാറ്റാൻ അദ്ദേഹം ഉത്തരവിട്ടു. സമൂഹത്തെയും കുടുംബത്തെയും കെട്ടിപ്പടുക്കുന്നതിൽ അമ്മമാർ വഹിക്കുന്ന അതുല്യമായ പങ്ക് കണക്കിലെടുത്താണ് ഈ മാറ്റം. കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിക്കാണ് ഇത് സംബന്ധിച്ച നിർദ്ദേശം ശൈഖ് ഹംദാൻ നൽകിയത്. കുട്ടികളുടെ ആദ്യത്തെ വിദ്യാലയം അമ്മമാരാണെന്ന് ശൈഖ് ഹംദാൻ […]
Read more

സ്ഥാനാർഥികളുടെ സോഷ്യൽ മീഡിയ പരസ്യങ്ങൾ നിരീക്ഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സമൂഹമാധ്യമ പ്രചാരണത്തെ കൂടുതലായി ആശ്രയിക്കുന്നവരാണ് സ്ഥാനാർഥികളും രാഷ്ട്രീയപാർട്ടികളും. സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ റീലുകളും പോസ്റ്റുകളും തുടരെത്തുടരെ അയച്ച് വോട്ടർമാരുടെ ശ്രദ്ധ നേടാൻ സ്ഥാനാർഥികളും രാഷ്ട്രീയപാർട്ടികളും ശ്രമിക്കുന്നതും പതിവാണ്. പരസ്യങ്ങളോ പരസ്യസ്വഭാവമുള്ളതോ ആയ പോസ്റ്റുകളും സമൂഹമാധ്യമങ്ങളിലൂടെ ഇവർ പങ്കുവയ്ക്കാറുണ്ട്. രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും സമൂഹമാധ്യമങ്ങളിലും വെബ്സൈറ്റുകളിലും നൽകുന്ന പരസ്യങ്ങൾക്കും അനുമതി വേണമെന്ന് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകിയിരിക്കുകയാണ്. മാധ്യമങ്ങളിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കും മുൻപായി മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയിൽ (എംസിഎംസി)നിന്ന് മുൻകൂട്ടി അനുമതി […]
Read more

ചാവക്കാട് മുഹ്സിനയുടെ മരണം; ഭർത്താവ് അറസ്റ്റിൽ

തൃശൂർ: വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മുഹ്സിനയുടെ ഭർത്താവ് ഇബ്രാഹിമിനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. മനപ്പൂർവ്വമല്ലാത്ത നരഹത്യ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. അക്യുപങ്ചറിസ്റ്റാണ് ഇബ്രാഹിം. പ്രസവശേഷം പരിചരണം ലഭിക്കാത്തതാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. പ്രസവത്തിനു ശേഷം മരിച്ച നവജാത ശിശുവിൻറെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താനും പോലീസ് തീരുമാനിച്ചിരുന്നു. ജനുവരിയിൽ മുഹ്സിനയുടെ പ്രസവം നടന്ന് ആറ് ദിവസം കഴിഞ്ഞ് കുഞ്ഞ് മരണപ്പെട്ടിരുന്നു. ഏഴാമത്തെ പ്രസവമായിരുന്നു ഇത്. ഇവരുടെ രണ്ട് […]
Read more

വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം; കൊടുംക്രിമിനൽ സബീറിനെതിരെയുള്ള തിരച്ചിൽ പുരോഗമിക്കുന്നു

ആലപ്പുഴ: മാന്നാറിൽ പമ്പാ നദിയിലെ കുളിക്കടവിൽ തുണി അലക്കിക്കൊണ്ടിരുന്ന വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കൊടുംക്രിമിനലിനായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ നിന്നും അടുത്തിടെ പുറത്തിറങ്ങിയ പരുമല കോട്ടക്കമാലി സബീർ (44) ആണ് പൊലീസിനെയും നാട്ടുകാരെയും ഒരുപോലെ വട്ടംകറക്കുന്നത്. കൃത്യം നടന്ന് 15 ദിവസമായിട്ടും പ്രതിയെ കണ്ടെത്താനാകാത്തത് നാട്ടുകാരെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. സബീർ ഒളിവിൽ കഴിയാൻ സാധ്യതയുള്ള നദീതീരങ്ങളിലും കുറ്റിക്കാടുകളിലും ഒഴിഞ്ഞ വീടുകളിലുമെല്ലാം പോലീസിനൊപ്പം നാട്ടുകാരും അരിച്ചുപെറുക്കി പരിശോധന നടത്തിവരികയാണ്. കഴിഞ്ഞ ആറിന് […]
Read more

സംസ്ഥാനത്ത് ചൂട് കനക്കും; നിർദേശങ്ങളുമായി അധികൃതർ

തിരുവനന്തപുരം: ഇന്നു മുതൽ 23 വരെ കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ചൂട് കൂടുന്നതിനാൽ ഈ നിർദേശങ്ങൾ പാലിക്കണം. ∙ പകൽ […]
Read more

ആൺസുഹൃത്തിന്റെ ക്രൂരത; മദ്യം ഒഴിച്ച് തീ കൊളുത്തി

തൃശൂർ: ആളൂരിൽ ശരീരത്തിൽ മദ്യം ഒഴിച്ച് യുവതിയെ തീ കൊളുത്തി. കണ്ണൂർ സ്വദേശി ലീനയാണ് ആൺസുഹൃത്തായ ശരത് വിഷ്ണുവിൻ്റെ ക്രൂരതയ്ക്ക് ഇരയായത്. പരിക്കേറ്റ യുവതി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഒന്നിച്ച് താമസിച്ചിരുന്ന ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടാവുകയും തുടർന്ന് പുലർച്ചയാണ് കൊലപാതക ശ്രമം നടത്തിയത്. പരിക്കേറ്റ ലീനയെ പ്രതിയും സുഹൃത്തുക്കളും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതി ശരത് വിഷ്ണുവിനെ കസ്റ്റഡിയിൽ എടുത്ത പൊലീസ് കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

ഛിന്നഗ്രഹങ്ങളെ നേരിടാൻ പുതിയ ദൗത്യം; ‘നിയോ ഹണ്ടർ’വുമായി ബ്ലൂ ഒറിജിൻ

കെന്‍റ്: ഭൂമിക്ക് ഭീഷണിയാകുന്ന ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയും വഴിതിരിച്ചുവിടാനും ലക്ഷ്യമിട്ട് ബ്ലൂ ഒറിജിൻ ‘നിയോ ഹണ്ടർ’ ദൗത്യം പ്രഖ്യാപിച്ചു. നാസയുടെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോറട്ടറിയും കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ചേർന്നാണ് പദ്ധതി രൂപകൽപ്പന ചെയ്തത്. ‘ബ്ലൂ റിംഗ്’ പേടകത്തെ അടിസ്ഥാനമാക്കിയുള്ള ഈ ദൗത്യം രണ്ട് ഘട്ടങ്ങളിലാകും. ആദ്യം ക്യൂബ്‌സാറ്റുകൾ ഉപയോഗിച്ച് അപകടകാരിയായ വസ്‍തുക്കളെ കണ്ടെത്തി അവയുടെ ഘടന തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും. തുടർന്ന് അയൺ ബീം സാങ്കേതിക വിദ്യ ഉപയോഗിച്ച് ഛിന്നഗ്രഹങ്ങളുടെ ഭ്രമണപഥം പതുക്കെ മാറ്റാൻ ശ്രമിക്കും. […]
Read more

Recent News

Advertisement
WhiteswanTV Footer