Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

കൊല്ലത്ത് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം

കൊല്ലം: ആറു വയസ്സുകാരി വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ചു. കരീപ്ര ഉളകോട് സ്വദേശികളായ ടി അനന്തുവിന്റെയും ജി ഗീതുവിന്റെയും ഏകമകൾ അവന്തികയാണു മരിച്ചത്. മുളവൂർക്കോണത്ത് വാടകയ്ക്കു താമസിക്കുകയായിരുന്നു ഇവർ. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെയായിരുന്നു സംഭവം. ഗീതുവും അവന്തികയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഗീതു പറമ്പിലെ പപ്പായ കുത്തിയിടുമ്പോൾ ഒപ്പം നിൽക്കുകയായിരുന്നു അവന്തിക. കിണറിനു സമീപത്തുണ്ടായിരുന്ന സ്റ്റൂളിൽ കയറി ആൾമറയിലേക്കു പിടിച്ചുകയറാൻ ശ്രമിക്കവേ കിണറ്റിലേക്കു വീഴുകയായിരുന്നു. ഓടിയെത്തിയ ഗീതു കുട്ടിയുടെ കയ്യിൽ പിടിച്ചെങ്കിലും വഴുതിപ്പോയി. നിലവിളി കേട്ടെത്തിയ പ്രദേശവാസികളിൽ […]
Read more

ഇറാനിൽ മത്സ്യത്തൊഴിലാളിയെ കാണാതായി

തിരുവനന്തപുരം: പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ, ഇറാനിലേക്കു പോയ വിഴിഞ്ഞം സ്വദേശിയായ മത്സ്യത്തൊഴിലാളിയെ കാണാതായതായാണ് കുടുംബത്തിന്റെ പരാതി. വിഴിഞ്ഞം മുക്കോല കുഴിപ്പള്ളം വീട്ടിൽ തദേയൂസ് (52)നെ കുറിച്ച് കഴിഞ്ഞ രണ്ട് ആഴ്ചയായി വിവരമൊന്നും ലഭിക്കുന്നില്ലെന്ന് ഭാര്യ എലിസബത്ത് റാണി പൊലീസിൽ പരാതി നൽകി. കഴിഞ്ഞ മാസം 18-നാണ് തദേയൂസ് ഇറാനിലെത്തിയത്. തമിഴ്നാട്ടിൽ നിന്നുള്ള 20 അംഗ സംഘത്തോടൊപ്പമാണ് യാത്ര പോയത്. രണ്ടാഴ്ച മുൻപാണ് അവസാനമായി വീട്ടിലേക്ക് ഫോൺ ചെയ്തത്. അന്ന് അവിടെ യാതൊരു പ്രശ്നവും ഇല്ലെന്നും സുരക്ഷിതരാണെന്നും […]
Read more

സിപിഐഎം-ബിജെപി ചങ്ങാത്തം ഇവിടെ പുതിയ കഥയല്ല; കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: പാലക്കാട് സിപിഐഎം-ബിജെപി ഡീലുണ്ടെന്ന ആരോപണം തുടർന്ന് കോൺഗ്രസ് നേതാക്കൾ. കേരളത്തിൽ സിപിഐഎം-ബിജെപി ചങ്ങാത്തം പുതിയ കഥയല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. യുഡിഎഫിനെ പരാജയപ്പെടുത്താനാണ് അവർ ഡീൽ നടത്തുന്നത്. ഇത്തരം ഡീലുകൾ അവരുടെ അണികൾ തന്നെ തള്ളിക്കളയുമെന്നു, ഈ ഡീലും പൊളിഞ്ഞ് പാളീസാകും വേണുഗോപാൽ പറഞ്ഞു. കേരളത്തിൽ യുഡിഎഫിന് അനുകൂലമായ തരംഗം ദൃശ്യമായിട്ടുണ്ട്. എൽഡിഎഫ് സർക്കാരിനോട് ഇനി നിങ്ങൾ വേണ്ടെന്ന് പറയാൻ കേരള ജനത തയ്യാറെടുത്ത് കഴിഞ്ഞു. ആളെ കൊല്ലുന്ന ഇടമായി സർക്കാർ […]
Read more

ടോൾ അടക്കാൻ ഇനി വഴിയിൽ നിർത്തേണ്ട; നിയമം പുതുക്കി കേന്ദ്രസർക്കാർ

ഇന്ത്യയിലെ ദേശീയപാതകളിൽ ടോൾ ബൂത്തുകൾ ഉടൻ ഇല്ലാതാകുമെന്ന് നിതിൻ ഗഡ്കരി അറിയിച്ചു. പകരമായി വാഹന ഗതാഗതത്തിന് തടസ്സമുണ്ടാക്കാതെയുള്ള ‘ഫ്രീ ഫ്ലോ’ ടോൾ പിരിവ് സംവിധാനം നടപ്പാക്കാനാണ് ലക്ഷ്യം. ഇതിനായി പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചതോടൊപ്പം, പൂർണമായ നടപ്പാക്കലിന് മുന്നോടിയായി ടോൾ നിയമങ്ങളിൽ കേന്ദ്ര സർക്കാർ ഭേദഗതികളും കൊണ്ടുവന്നിട്ടുണ്ട്. പുതിയ സംവിധാനത്തിൽ ടോൾ അടയ്ക്കാതെ പോകുന്ന വാഹനങ്ങൾക്ക് കർശന നടപടി സ്വീകരിക്കും. ഇ-നോട്ടീസ് അയയ്ക്കൽ, ടോൾ തുകയുടെ ഇരട്ടിവരെ പിഴ ഈടാക്കൽ, വാഹൻ ഡാറ്റാബേസുമായി സംയോജിപ്പിച്ച നിരീക്ഷണം എന്നിവയാണ് പ്രധാന […]
Read more

കളർഫുൾ എന്റർടെയ്‌നർ ചിത്രം ‘ഡർബി’; ട്രെയ്‌ലർ പുറത്ത്

കൊച്ചി: സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ഡെർബിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ക്യാംപസ് പശ്ചാത്തലത്തിൽ ഇന്നത്തെ യുവത്വത്തിന്റെ ആവേശവും പ്രണയവും ആക്ഷനും ഇമോഷനും ഫൺ ഘടകങ്ങളും ചേർന്ന ഒരു കളർഫുൾ എന്റർടെയ്നറായി ഒരുക്കിയിരിക്കുന്നു. മാർച്ച് 27ന് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. ഇതിനുമുമ്പ് പുറത്തിറങ്ങിയ ടീസറും ‘റങ്ക് തെളിഞ്ഞവളല്ലേ’ ഗാനവും ടൂർ ഗാനവും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗിൽ ഇടം നേടിയിരുന്നു. ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖ് ആണ് ചിത്രം നിർമ്മിക്കുന്നത്. ആദം സാബിക്ക്, സാഗർ സൂര്യ […]
Read more

ജഡ്ജിമാരെ സംരക്ഷിക്കുന്നതിൽ കൊളീജീയം പരാജയപ്പെടുന്നു; വിമർശനവുമായി സുപ്രീം കോടതി ജഡ്ജി

ദില്ലി: ധൈര്യത്തോടെയും സത്യസന്ധതയോടെയും പ്രവർത്തിക്കുന്ന ജഡ്ജിമാർക്ക് പിന്തുണ നൽകുന്നതിൽ സുപ്രീം കോടതി കൊളീജിയം മുമ്പ് പലപ്പോഴും പരാജയപ്പെട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് ദീപങ്കർ ദത്ത വിമർശിച്ചു. ഇത്തരം അനുഭവങ്ങൾ ജഡ്ജിമാരെ ധാർമ്മികതയ്ക്ക് മുൻഗണന നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതായും അദ്ദേഹം മുന്നറിയിപ്പ് നൽകി. മൂല്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന ജഡ്ജിമാരുടെ എണ്ണം കുറയുന്നതായും ദത്ത ചൂണ്ടിക്കാട്ടി. കൂടാതെ, സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 34ൽ നിന്ന് 40 ആയി വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജഡ്ജിമാർക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കിടയിൽ, വലിയ നന്മയ്ക്കായി തിരിച്ചടി ഏറ്റെടുക്കാനുള്ള […]
Read more

ഒമാനിലെ മിന്നൽ പ്രളയം; 2 മലയാളികൾക്ക് ദാരുണാന്ത്യം

മസ്കറ്റ്: ഒമാനിൽ മിന്നൽ പ്രളയത്തിൽ 2 മലയാളികൾക്ക് ദാരുണാന്ത്യം. ഒരാളെ കാണാനില്ല. തൃത്താല സ്വദേശികളായ ഷംല, യൂസഫ്, എന്നിവരാണ് മരിച്ചത്. ഉമ്മ റംലയ്ക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല. യൂസഫിന്റെ കുടുംബത്തോടൊപ്പം പെരുന്നാളിന് യാത്ര പോയതായിരുന്നു. നാലു കുട്ടികൾ ഉൾപ്പടെ 6 പേർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. നിസാൻ പട്രോൾ വാഹനം മിന്നൽ പ്രളയത്തിൽ പെടുകയായിരുന്നു.
Read more

ഇന്ന് ലോക ജലദിനം, മാർച്ച് 22

എല്ലാ വർഷവും മാർച്ച് 22 ന് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ലോക ജലദിനമായി ആചരിച്ച് വരുന്നു. ശുദ്ധജലത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വ്യക്തമാക്കുന്നതിനും ജല ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി ലോക ജലദിനം ആചരിക്കുന്നു. ജീവൻ, ആരോഗ്യം, ഭക്ഷ്യോൽപ്പാദനം, സാമ്പത്തിക വളർച്ച എന്നിവയ്ക്ക് വെള്ളം അത്യാവശ്യമാണെന്ന് ഈ ദിനം ആളുകളെ ഓർമ്മിപ്പിക്കുന്നു. ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും എല്ലാവർക്കും സുരക്ഷിതമായ ജലം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കാൻ സർക്കാരുകളെയും സമൂഹങ്ങളെയും വ്യക്തികളെയും ഇത് പ്രോത്സാഹിപ്പിക്കുന്നു. 1992-ൽ റിയോ ഡി ജനീറോയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിയും വികസനവും […]
Read more

വയനാട് ജനവാസ മേഖലയിൽ ഭീതി പരത്തി കാട്ടാന; പിടികൂടാൻ ശ്രമം തുടരുന്നു

വയനാട്: സുൽത്താൻ ബത്തേരി വടക്കനാട്, വള്ളുവാടി ജനവാസ മേഖലകളിൽ ഇറങ്ങി ഭീതിപരത്തുന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ ശ്രമം. ആനയെ ഇന്ന് പുലര്‍ച്ചെ മയക്കുവെടി വെച്ചെങ്കിലും കൃത്യമായിരുന്നില്ല. ആന വനംവകുപ്പിന്‍റെ നിരീക്ഷണത്തിൽ തുടരുകയാണ്. മയക്കുവെടി വെച്ച് പിടികൂടിയശേഷം ആനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റും. മയക്കുവെടി വെച്ച് പിടികൂടാനുള്ള ഇന്നത്തെ ദൗത്യം ആര്‍ആര്‍ടി അവസാനിപ്പിച്ചു. താത്തൂര്‍ ടസ്കര്‍ വണ്‍ എന്നാണ് ആനയ്ക്ക് വനംവകുപ്പ് നൽകിയ പേര്ത. കാട്ടാന ആക്രമണത്തിൽ പ്രദേശത്ത് നേരത്തെ യുവ കര്‍ഷകൻ കൊല്ലപ്പെട്ടിരുന്നു. കാട്ടാനയെ പിടികൂടാത്തതിൽ […]
Read more

ഇറാന് അന്ത്യശാസനവുമായി ട്രംപ്; ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിൽ തുറക്കണം

വാഷിങ്ടണ്‍: ഹോർമുസ് സ്ട്രൈറ് 48 മണിക്കൂറിനകം തുറക്കണമെന്ന് ഇറാനോട് അന്ത്യശാസനം നടത്തി ഡൊണാൾഡ് ട്രംപ്. ഇല്ലെങ്കിൽ ഇറാനിലെ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്നുമാണ് മുന്നറിയിപ്പ്. അതേസമയം, ഇറാന്റെ ഇന്ധന-ഊർജ സംവിധാനങ്ങൾ ആക്രമിക്കപ്പെട്ടാൽ മേഖലയിലുള്ള അമേരിക്കയുടെ എല്ലാ ഊർജ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിടുമെന്ന് ഇറാനിയൻ മിലിറ്ററി പ്രതികരിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് സംസാരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഈ കടുത്ത നിലപാട്. ഇറാനെതിരായ യുഎസ് – ഇസ്രായേൽ സംഘർഷം നാലാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ലോകത്തെ എണ്ണയും വാതകവും ഏകദേശം […]
Read more

Recent News

Advertisement
WhiteswanTV Footer