Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

പ്ലസ്‌വൺ അക്കൗണ്ടൻസി പരീക്ഷയിൽ ചോദ്യക്കടലാസ് മാറി നൽകിയെന്ന പരാതി

കാസർകോട്: പ്ലസ്‌വൺ അക്കൗണ്ടൻസി പൊതുപരീക്ഷയിൽ ചോദ്യക്കടലാസ് മാറി നൽകിയതായി പരാതി. കാസർകോട് ചെമ്മനാട് ജി.എച്ച്.എസ്.എസിലെ പ്ലസ്‌വൺ കൊമേഴ്‌സ് വിദ്യാർഥിനി ഷിബ്‌ലാ ഹലീമയ്ക്കാണ് മറ്റൊരു കോമ്പിനേഷനിലെ ചോദ്യപ്പേപ്പർ നൽകിയത്. ‘അക്കൗണ്ടൻസി വിത്ത് കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്’ (പേപ്പർ കോഡ്: എഫ്.വൈ.-150) പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനിക്ക് ‘അക്കൗണ്ടൻസി വിത്ത് അനാലിസിസ് ഓഫ് ഫിനാൻഷ്യൽ സ്റ്റേറ്റ്‌മെന്റ്സ്’ (പേപ്പർ കോഡ്: എഫ്.വൈ.-149) വിഷയത്തിന്റെ ചോദ്യക്കടലാസാണ് ആദ്യം നൽകിയത്. അബദ്ധം പിന്നീട് തിരിച്ചറിഞ്ഞ അധ്യാപകർ കുട്ടി എഴുതിയ ഉത്തരക്കടലാസും നൽകിയിരുന്ന ചോദ്യപ്പേപ്പറും തിരികെ വാങ്ങി, പുതിയ […]
Read more

വയനാട് തുരങ്കപാതയ്‌ക്കെതിരെ സുപ്രീംകോടതിയിൽ ഹർജി; പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ആവശ്യം

ന്യൂഡൽഹി: വയനാട് തുരങ്കപ്പാത നിർമാണം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണം എന്നാണ് ഹർജിയിലെ ആവശ്യം. 2018, 2019, 2024 എന്നീ വർഷങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായ പ്രദേശത്ത് ആണ് തുരങ്ക നിർമ്മാണം നടക്കുന്നത്. മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങൾക്ക് സമീപത്ത് കൂടെയാണ് ഈ തുരങ്ക പാത കടന്ന് പോകുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് പദ്ധതിക്കുള്ള പരിസ്ഥിതി അനുമതി […]
Read more

ഉത്സവത്തിനിടെ രാഷ്ട്രീയ സംഘർഷം; സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ

കണ്ണൂർ: മുഴപ്പിലങ്ങാട് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം- ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. പ്രവർത്തകർ പരസ്പരം കല്ലും ചെരിപ്പും എറിഞ്ഞതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് ലാത്തിവീശി. കാഴ്ച്ചവരവിനിടെയുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഉത്സവത്തിന്റെ സമാപനദിവസമായ ഇന്ന് ക്ഷേത്രത്തിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാഴ്ച്ചവരവുകൾ എത്തുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. നടാൽ ഭാഗത്ത് നിന്ന് സിപിഎം പ്രവർത്തകരുടെ കാഴ്ച്ചവരവും തലശേരി ഭാഗത്ത് നിന്ന് ബിജെപി പ്രവർത്തകരുടെ കാഴ്ച്ചവരവും എത്തി. ക്ഷേത്രത്തിന് സമീപം ആദ്യം എത്തിയ സംഘം ദീർഘനേരം […]
Read more

പ്ലസ്ടു വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു

തൃശൂർ: താന്ന്യത്ത് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. പ്ലസ്ടു പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ താന്ന്യം വലിയകത്ത് ബാദുഷയുടെ മകൾ ബാദിറ (17) ആണ് മരിച്ചത്. താന്ന്യം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥിനിയാണ്. രാവിലെ നടന്ന പരീക്ഷ കഴിഞ്ഞ് ഉച്ചയോടെ വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനി വീടിന് സമീപത്ത് വെച്ച് വഴിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ പഴുവിൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ പിടിയിൽ

ആലപ്പുഴ: ചായക്കടയ്ക്ക് മുന്നിൽ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികളെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ ആദിൽ അഫ്സർ (20), മൂന്നാം പ്രതിയായ സക്കീർ എന്നറിയപ്പെടുന്ന മുഹമ്മദ് സഹീർ (21), അഞ്ചാം പ്രതിയായ അജ്മൽ (20) എന്നിവരാണ് പിടിയിലായത്. കൃത്യത്തിന് ശേഷം ഒളിവിൽ പോയിരുന്ന ഇവരെ കോതമംഗലത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്. മാർച്ച് ആറിന് പുലർച്ചെ കായംകുളം ഒ.എൻ.കെ ജംഗ്ഷന് തെക്കുവശത്തെ ചായക്കടയ്ക്ക് മുന്നിലാണ് […]
Read more

ഭർത്താവ് അധ്യാപികയായ ഭാര്യയെ വാഹനമിടിപ്പിച്ച് കൊന്നു

മുംബൈ: ഭാര്യയെ ഭക്ഷണത്തിൽ വിഷം ചേർത്ത് കൊല്ലാൻ മൂന്ന് തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ ഒടുവിൽ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ഭർത്താവ് പദ്ധതിയിട്ടു. സംഭവം മഹാരാഷ്ട്രയിലെ ബുൽദാനയിൽ. അപകടമെന്ന രീതിയിൽ മരണത്തെ ചിത്രീകരിക്കാനായിരുന്നു ശ്രമമെന്ന് പൊലീസ് പറഞ്ഞു. പ്രകാശ് ഗവാണ്ടെയാണ് കേസിലെ മുഖ്യപ്രതി. അധ്യാപികയായ ഭാര്യ വൃഷാലിയെ വാടകക്കൊലയാളിയെ ഉപയോഗിച്ചാണ് ഇയാൾ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. മാർച്ച് 2-ന് വെള്ള നിറത്തിലുള്ള ടാറ്റ കാർ വൃഷാലിയുടെ സ്കൂട്ടറിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ശക്തമായ ഇടിയിൽ വൃഷാലി റോഡിലേക്ക് തെറിച്ച് വീണ് സംഭവസ്ഥലത്തുതന്നെ […]
Read more

ഇറാനിൽ സംഘർഷാവസ്ഥ; ഖമനേയി വധത്തിന് പിന്നാലെ സ്ലീപ്പർ സെല്ലുകൾ സജീവമാക്കിയെന്ന റിപ്പോർട്ട്

വാഷിങ്ടൺ: യുഎസും ഇസ്രയേലും ചേർന്ന് ആയത്തുള്ള അലി ഖമനേയിയെ വധിച്ചതിന് പിന്നാലെ ഇറാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ‘സ്ലീപ്പർ സെല്ലുകൾ’ സജീവമാക്കിയതായി റിപ്പോർട്ട്. ഖമനേയിയുടെ മരണത്തിന് പിന്നാലെയാണ് ഈ നീക്കം ഉണ്ടായതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ലീപ്പർ സെല്ലുകളെ സജ്ജമാക്കാനുള്ള രഹസ്യസന്ദേശം അമേരിക്കൻ ഏജൻസികൾ കണ്ടെത്തിയതായും റിപ്പോർട്ടുകളിൽ പറയുന്നു. വിദേശരാജ്യങ്ങളിലുള്ള സെല്ലുകളിലേക്ക് പ്രത്യേക രഹസ്യകോഡുകൾ വഴിയാണ് സന്ദേശം കൈമാറിയതെന്നാണ് വിവരം. ഈ സന്ദേശങ്ങളിൽ അവർക്കുള്ള നിർദേശങ്ങളുണ്ടായിരുന്നുവെന്നും യുഎസ് ഏജൻസികൾ വ്യക്തമാക്കുന്നു. മൊബൈൽഫോൺ അല്ലെങ്കിൽ ഇന്റർനെറ്റ് ഉപയോഗിക്കാതെ, […]
Read more

അങ്കണവാടിയില്‍ പാത്രങ്ങൾക്കിടയിൽ ഒളിഞ്ഞിരുന്ന് മൂര്‍ഖന്‍

മലപ്പുറം: നിലമ്പൂർ തോട്ടപ്പൊയിലിലെ അങ്കണവാടിയിൽ എട്ടടിയോളം നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. അങ്കണവാടിയിലെ അടുക്കളയ്ക്കു സമീപം പാത്രങ്ങൾക്കിടയിലാണ് പാമ്പിനെ കണ്ടത്. രാവിലെ പത്ത് മണിയോടെ അങ്കണവാടി തുറന്ന സമയത്താണ് സംഭവം ഉണ്ടായത്. ആ സമയത്തു മൂന്ന് കുട്ടികൾ മാത്രമേ അങ്കണവാടിയിൽ എത്തിയിരുന്നുള്ളൂ. പാത്രങ്ങൾ എടുക്കാനായി അടുക്കളയുടെ പിൻഭാഗത്തേക്ക് പോയ അങ്കണവാടി ഹെൽപ്പർ പാമ്പിന്റെ ശബ്ദം കേട്ടതോടെ പരിശോധിച്ചപ്പോഴാണ് വലിയ മൂർഖനെ കണ്ടത്. ഉടൻ തന്നെ കുട്ടികളെ സുരക്ഷിതമായി സമീപത്തെ വീട്ടിലേക്ക് മാറ്റി. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ […]
Read more

UPSC ഫലം വിവാദത്തിൽ; ഒരേ പേരിൽ രണ്ട് പേർ, 301-ാം റാങ്ക് തർക്കം

സിവിൽ സർവീസ് പരീക്ഷാഫലത്തിൽ ഒരേ റാങ്ക് രണ്ട് പേർ അവകാശപ്പെട്ടതിനെ തുടർന്ന് ഉണ്ടായ ആശയക്കുഴപ്പത്തിൽ വിശദീകരണവുമായി യുപിഎസ്‌സി. യഥാർത്ഥത്തിൽ 301-ാം റാങ്ക് നേടിയ വ്യക്തി ആരാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചാണ് കമ്മീഷൻ പ്രതികരിച്ചത്. മാർച്ച് 6-ന് പ്രഖ്യാപിച്ച സിവിൽ സർവീസ് പരീക്ഷാഫലത്തിന് പിന്നാലെയാണ് ആകാൻക്ഷ സിങ് എന്ന പേരിലുള്ള രണ്ട് ഉദ്യോഗാർത്ഥികൾ 301-ാം റാങ്ക് തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. ബിഹാറിലെ ആരാ സ്വദേശിനിയും ഉത്തർപ്രദേശിലെ ഗാസിപുർ സ്വദേശിനിയുമാണ് ഒരേ റാങ്കിന് അവകാശവാദം ഉന്നയിച്ചത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കിയ […]
Read more

മന്ത്രിയായിരിക്കെ തറപ്രവൃത്തി; ഗണേഷ് കുമാറിനെതിരെ വെള്ളാപ്പള്ളി

ആലപ്പുഴ: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി ഗണേഷ് കുമാറിനെതിരേ നടപടി വേണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മന്ത്രിസ്ഥാനത്തിരിക്കുമ്പോഴെങ്കിലും ഒരു നിലവാരം പുലർത്താൻ അദ്ദേഹം ബാധ്യസ്ഥനാണ്. ഇത്രയും വഷളായ, ഇത്രയും തറ പ്രവൃത്തി കാണിച്ച മറ്റൊരു മന്ത്രി ഉണ്ടായിട്ടില്ലെന്നും അതുകൊണ്ട് ജനങ്ങൽക്ക് തൃപ്തികരമായ തീരുമാനം മുഖ്യമന്ത്രി എടുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. അദ്ദേഹത്തിന് പെണ്ണിനോടും പൊന്നിനോടും ഏറെ ഇഷ്ടമാണ്. കനകസിംഹാസനത്തിൽ കയറിയിരിക്കുന്ന ഇവൻ ശുംഭനോ ശുനകനോ ആണെന്ന് ആരെങ്കിലും പറഞ്ഞാൽ അത് തെറ്റാണെന്ന് പറയാൻ സാധിക്കില്ല. കുറേക്കൂടെ […]
Read more

Recent News

Advertisement
WhiteswanTV Footer