Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

നടിയെ ആക്രമിച്ച കേസ്; ദിലീപ് ഉൾപ്പെടെ പ്രതികൾക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് പ്രതികൾക്ക് നോട്ടീസ് അയച്ചത്. നെടുമ്പാശ്ശേരി എസ് എച്ച് ഒ വഴിയാണ് വെറുതെ വിട്ട പ്രതികൾക്ക് നോട്ടീസ് അയക്കുക. കേസിലെ ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളെയാണ് കോടതി 20വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. ആറു പ്രതികള്‍ക്കും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ കൂട്ട ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളും തെളിഞ്ഞിരുന്നു. കേസിലെ ഏഴു […]
Read more

അഡ്വാൻസ് ബുക്കിംഗിൽ രണ്ട് ലക്ഷം ടിക്കറ്റുകൾ വിറ്റ് ധുരന്ധർ 2; നേടിയത് ഞെട്ടിക്കുന്ന തുക

രണ്‍വീര്‍ സിംഗ് നായകനായി വരാനിരിക്കുന്ന ചിത്രമാണ് ധുരന്ദര്‍ പ്രതികാരം. ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയാണ് ‘ധുരന്ധർ പ്രതികാരം’ പുറത്തു വരുന്നത്. അടുത്തിടെ ചിഹിന്ദി ട്രെയിലറിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ആദ്യ ഭാഗത്തേക്കാൾ വലിയ വരവേൽപ്പ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് ലഭിക്കുമെന്ന സൂചനയാണ് ട്രെയ്‌ലറിനു ലഭിക്കുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ കൂടി രണ്ടാം ഭാഗം പുറത്തു വരുന്നത് കൊണ്ട് തന്നെ, ആദ്യ ഭാഗം നേടിയതിനേക്കാൾ […]
Read more

ഭാര്യയ്ക്ക് മെസേജ് അയച്ചതിൽ പ്രകോപനം; അയൽവാസിയുടെ തല ഭർത്താവ് അടിച്ചുപൊട്ടിച്ചു

ആലപ്പുഴ: കൊമ്മാടിയില്‍ ഭാര്യയ്ക്ക് മെസേജ് അയച്ച അയല്‍വാസിയായ യുവാവിന്റെ തല ഭര്‍ത്താവ് അടിച്ചുപൊട്ടിച്ചു. ചുറ്റിക കൊണ്ട് തലയ്ക്ക് അടിയേറ്റ 28കാരന്റെ തലയോട്ടി പൊട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. യുവതിയുടെ പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസെടുത്ത്.’നീ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല’ എന്ന സന്ദേശമാണ് ഭര്‍ത്താവ് കണ്ടത്. ഇതിനെ തുടര്‍ന്നായിരുന്നു മര്‍ദനം.
Read more

ലോൺ ആപ്പ് വഴി പണം എടുത്തു; മാനസിക സമ്മർദത്തെ തുടർന്ന് 21കാരൻ ജീവനൊടുക്കി

തിരുവനന്തപുരം: ലോൺ ആപ്പ് വഴി പണം എടുത്ത 21കാരൻ ജീവനൊടുക്കിയതായി പരാതി. ആര്യനാട് സ്വദേശി ആനന്ദ് ആണ് ജീവനൊടുക്കിയത്. പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചെന്നാണ് പരാതിയിൽ പറയുന്നത്. മാനസിക സമ്മർദത്തെ തുടർന്ന് ആസിഡ് കഴിച്ച് ജീവനെടുക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഈമാസം ആറിനാണ് ആനന്ദ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. സംഭവത്തിൽ കുടുംബം പൊലീസിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്.
Read more

രണ്ട് സിറ്റിങ് എംഎൽഎമാര്‍ മത്സരിക്കണോ എന്നതിൽ കോൺ​ഗ്രസിൽ ചർച്ച; ഹൈക്കമാൻഡ് തീരുമാനം നിർണായകം

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോ​ഗമിക്കുന്നു. രണ്ട് സിറ്റിംഗ് സീറ്റുകളിൽ അവസാനഘട്ടത്തിലും ചർച്ച. പെരുമ്പാവൂർ, സുൽത്താൻ ബത്തേരി സീറ്റുകളിൽ ഹൈക്കമാൻഡ് നിലപാട് നിർണായകം. ചർച്ചകൾക്കായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ ദില്ലിയിൽ എത്തി. എൽദോസും, ഐസി ബാലകൃഷ്‌ണനും മത്സരിക്കട്ടെയെന്ന നിലപാടാണ് കെപിസിസി സ്വീകരിക്കുന്നത്. ഇരുവർക്കുമെതിരെ നിലവിൽ കേസുകളുള്ള സാഹചര്യത്തിലാണ് പ്രതിസന്ധി നിലനിൽക്കുന്നത്. പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ അധ്യാപിക നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയെങ്കിലും. കോൺ​ഗ്രസ് നേതാവ് […]
Read more

ജിഷ വധക്കേസ്; അമ്മ രാജേശ്വരി അന്തരിച്ചു

എറണാകുളം: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. മൃതദേഹം പെരുമ്പാവൂർ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാളെ പെരുമ്പാവൂരിലാണ് സംസ്‌കാരം നടക്കുക. 2016 ഏപ്രിലിലാണ് പെരുമ്പാവൂർ സ്വദേശിനിയായ നിയമ വിദ്യാർഥിനി ജിഷ പീഡനത്തിന് ഇരയായി കൊല്ലപ്പെടുന്നത്. രണ്ട് മാസത്തിന് ശേഷമാണ് കൊലപാതകത്തിലെ മുഖ്യപ്രതിയായ അസം സ്വദേശി അമീറുൾ ഇസ്ലാമിനെ അറസ്റ്റ് ചെയ്യുന്നത്. 2016 സെപ്തംബറിൽ കുറ്റപത്രം സമർപ്പിച്ച ഈ കേസിൽ 2017 ഡിസംബർ 14ന് […]
Read more

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയർ പൊട്ടി അപകടം; വിദ്യാർഥി മരിച്ചു, മൂന്നുപേർക്ക് പരിക്ക്

കോഴിക്കോട്: പയ്യോളിയിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയർ പൊട്ടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. പയ്യോളി ഇരുമ്പടത്തുചാലിൽ ഓത്തുപുരയിൽ ഹനീഫയുടെ മകൻ മുഹമ്മദ് ബിലാൽ (16) ആണ് റോഡിൽ തെറിച്ചുവീണതിനെത്തുടർന്ന് മരിച്ചത്. സമീപത്തെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. സ്‌കൂട്ടറിൽ സഞ്ചരിച്ച സുഹൃത്തുക്കളായ ആദിൽ, അദ്‌നാൻ, യാസിൻ എന്നിവരെ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ആറരയോടെ പയ്യോളി -പേരാമ്പ്ര റോഡിൽ തച്ചൻകുന്ന് പറമ്പിൽ ഭഗവതിക്ഷേത്രത്തിന് സമീപത്തെ റോഡ് ഇറക്കത്തിലാണ് സംഭവം. സുഹൃത്തുക്കളായ നാലുപേരും സ്‌കൂട്ടറിൽ തുറയൂരിലുള്ള പള്ളിയിലേക്ക് […]
Read more

സർക്കാരിനെതിരെ പാലാ അതിരൂപത ബിഷപ്പ്; ഫീസടച്ചാൽ ബാറിന്‍റെ സമയം വെളുപ്പാൻകാലംവരെ നീട്ടിക്കൊടുക്കും

കോട്ടയം: സംസ്ഥാനസർക്കാരിനെതിരെ അതിരൂക്ഷവിമർശനവുമായി പാലാ അതിരൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഒരു നിയന്ത്രണവുമില്ലാതെ ബാറുകൾ തുറക്കുന്നുവെന്നും ഫീസടച്ചാൽ ബാറിന്റെ പ്രവർത്തനസമയം വെളുപ്പാൻകാലം വരെ നീട്ടിക്കൊടുക്കാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം ആരോപിച്ചു. കെസിബിസിയും പാലാ മദ്യവിരുദ്ധസമിതിയും ചേർന്ന് പാലായിൽ ഞായറാഴ്ച സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. കഴിഞ്ഞ പത്തുവർഷമായി സർക്കാർ ഒരു നിയന്ത്രണവുമില്ലാതെ ബാറുകൾ അനുവദിക്കുന്നു. ഫീസ് കൊടുത്താൽ ബാറിന്റെ പ്രവർത്തനസമയം വെളുപ്പാൻകാലം വരെ […]
Read more

താത്കാലിക സ്വീപ്പർമാരെ സ്ഥിരപ്പെടുത്താൻ സർക്കാരിന്റെ അനുമതി

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ താത്കാലിക, ദിവസവേതന സ്വീപ്പർമാരെ നിബന്ധനകൾക്കു വിധേയമായി സ്ഥിരപ്പെടുത്താൻ അനുമതി. പാർട്ട്‌ടൈം സ്വീപ്പർ തസ്തികയിലാണ് ഇവരെ സ്ഥിരപ്പെടുത്തുക. ഇതിന് പൊതുമാനദണ്ഡങ്ങൾ തീരുമാനിച്ചു. 2005 നവംബർ 25-നും അതിനുശേഷവും തുടർച്ചയായി സേവനം ചെയ്യുന്നവരെ, ഓഫീസുകളിലെ സ്വീപ്പിങ് ഏരിയ 100 ചതുരശ്രമീറ്ററിനു മുകളിലാണെങ്കിൽ സ്ഥിരപ്പെടുത്താം. ഓഫീസ് കെട്ടിടം മാറുമ്പോൾ സ്വീപ്പിങ് ഏരിയ കുറയുന്ന സാഹചര്യമുണ്ടായാൽ മാതൃവകുപ്പിലെ മറ്റു ഓഫീസുകളിലേക്കോ, അവിടങ്ങളിൽ ഒഴിവില്ലെങ്കിൽ ജില്ലയിലെ മറ്റു വകുപ്പുകളുടെ ഓഫീസുകളിലേക്കോ സ്ഥലംമാറ്റി നിയമിക്കണം. തുടർച്ചയായ സേവനകാലയളവ് തെളിയിക്കുന്നതിന് നിയമന ഉത്തരവ്, […]
Read more

കുവൈത്തിൽ രണ്ട് സൈനിക ഉദ്യോഗസ്ഥർക്ക് വീരമൃത്യു

കുവൈത്ത് സിറ്റി: കർത്തവ്യ നിർവഹണത്തിനി‍ടെ രണ്ട് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവന പ്രകാരം, ലെഫ്റ്റനന്‍റ് കേണൽ സ്റ്റാഫ് അബ്ദുല്ല ഇമാദ് അൽ-ഷറ്രാഹ്യും മേജർ ഫഹദ് അബ്ദുലഅസീസ് അൽ-മജ്മദ്യും ആണ് വീരമൃത്യു വരിച്ചത്. ഇവർ ഇരുവരും ജനറൽ ഡയറക്ടറേറ്റ് ഓഫ് ലാൻഡ് ബോർഡർ സെക്യൂരിറ്റിയിലെ അംഗങ്ങളായിരുന്നു. രാജ്യത്തിന്റെ സുരക്ഷാ ചുമതലകളുടെ ഭാഗമായി നിയോഗിച്ചിരുന്ന ദൗത്യത്തിനിടെ ഇന്ന് പുലർച്ചെയായിരുന്നു ഇവർ വീരമൃത്യു വരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. […]
Read more

Recent News

Advertisement
WhiteswanTV Footer