Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

രാഷ്ട്രപതി സന്ദർശനത്തിൽ വീഴ്ചകൾ; ശുചിമുറിയിൽ വെള്ളമില്ല, റോഡിൽ മാലിന്യം – ബംഗാളിനോട് റിപ്പോർട്ട് തേടി കേന്ദ്രം

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പശ്ചിമബംഗാൾ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ- പ്രോട്ടോക്കോൾ വീഴ്ചകളെച്ചൊല്ലി വിവാദം പുകയുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്കകം വിഷയത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പശ്ചിമബംഗാൾ ചീഫ് സെക്രട്ടറി നന്ദിനി ചക്രവർത്തിയോട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. രാഷ്ട്രപതിയുടെ സന്ദർശനവേളയിലെ പ്രോട്ടോക്കോൾ, വേദി, വഴി എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായെന്ന് ആരോപിക്കപ്പെടുന്ന ലംഘനങ്ങളെക്കുറിച്ചാണ് സംസ്ഥാനത്തോട് കേന്ദ്രം വിശദീകരണം തേടിയിരിക്കുന്നത്. ബ്ലൂ ബുക്കിലെ നിർദേശങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടോയെന്ന് വിശദീകരിക്കാൻ ബംഗാൾ ചീഫ് സെക്രട്ടറിക്ക് ആഭ്യന്തര സെക്രട്ടറി അയച്ച […]
Read more

സോളോ ട്രിപ്പിനിടെ ടാക്സി ഡ്രൈവറിന്റെ ക്രൂരത; രാത്രി മുഴുവൻ വനത്തിൽ ഒളിച്ചിരുന്ന് യുവതി

ദെഹ്‌റാദൂൺ: ഒറ്റയ്ക്കുള്ള യാത്രയ്ക്കിടെ ടാക്‌സി ഡ്രൈവറുടെ ബലാത്സംഗശ്രമത്തിൽനിന്ന് രക്ഷപ്പെടാൻ യുവതി ഒരുരാത്രി മുഴുവൻ വനത്തിനുള്ളിൽ ഒളിച്ചിരുന്നു. ഉത്തരാഖണ്ഡിലെ പത്‌വദാംഗർ മേഖലയിലെ വനത്തിനുള്ളിലാണ് പരിക്കേറ്റനിലയിൽ യുവതി രാത്രിമുഴുവൻ കഴിഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. യുവതിയെ പീഡിപ്പിക്കാൻശ്രമിച്ചതിനും കൊള്ളയടിച്ചതിനും ടാക്‌സി ഡ്രൈവറെ പോലീസ് പിന്നീട് അറസ്റ്റ്‌ചെയ്തു. പൈൻസ് ഭാവലി റോഡ് സ്വദേശിയായ ദീപക് സിങ് ബോറ(39)യാണ് അറസ്റ്റിലായത്. ഡൽഹിയിൽനിന്നുള്ള 31-കാരിക്കാണ് നൈനിറ്റാളിലേക്കുള്ള യാത്രയ്ക്കിടെ ദുരനുഭവമുണ്ടായത്. വ്യാഴ്ച പുലർച്ചെയാണ് കഥ്‌ഘോഡാമിൽനിന്ന് യുവതി നൈനിറ്റാളിലേക്ക് ടാക്‌സി കാറിൽ യാത്രതിരിച്ചത്. പുലർച്ചെ ഒന്നരയോടെ യാത്രയ്ക്കിടെ […]
Read more

പെരുമ്പളം ജനതയുടെ അതിജീവനംവെള്ളിത്തിരയിലേക്ക് , പി.ആർ.സുമേരൻ ഒരുക്കുന്ന’ഗോഡ്സ് ഓൺ ഐലന്‍റ്’ ചിത്രീകരണം മാര്‍ച്ച് 10ന് ആരംഭിക്കും.

ആലപ്പുഴ: ഒരു കൊച്ചുദ്വീപ് നിവാസികളുടെ അതിജീവനത്തിന് ചലച്ചിത്രഭാഷ്യം ഒരുങ്ങുന്നു. ഏറെ വൈവിധ്യങ്ങളുടെ നിറവിനാൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന പെരുമ്പളം ഗ്രാമത്തിന്‍റെ ചരിത്രത്തിലൂടെയുള്ള യാത്രയാണ് ‘ഗോഡ്സ് ഓൺ ഐലന്‍റ്’ എന്ന ഡോക്യുമെന്‍ററി പറയുന്നത്. സ്വിച്ച് ഓണും ചിത്രീകരണവും 2026 മാര്‍ച്ച് 10 ന്രാവിലെ 11 ന് പെരുമ്പളം അരയുകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടക്കും.ശ്രിയ ക്രിയേഷന്‍സിന്‍റെ ബാനറില്‍ പ്രദീപ് രാജ്, ഡോ. ശ്രീചിത്ര പ്രദീപ് സംയുക്തമായി നിര്‍മ്മിക്കുന്ന ഗോഡ്സ് ഓൺ ഐലന്‍റ് മാധ്യമ പ്രവര്‍ത്തകനും ,സിനിമ പി ആർ ഒ യുമായ പി […]
Read more

കരിപ്പൂർ ദുരന്തം; എയർഇന്ത്യ വിമാനഭാഗങ്ങൾ ഓങ്ങല്ലൂരിലെ ആക്രിക്കടയിൽ

പട്ടാമ്പി: പറന്നല്ലെങ്കിലും ഓങ്ങല്ലൂരിൽ കഴിഞ്ഞദിവസം വിമാനമിറങ്ങി. ലാൻഡിങ്ങിന്റെ സന്തോഷത്തിനപ്പുറം ചെറിയ വിങ്ങലോടെയാണ് നാട്ടുകാർ വിമാനത്തെ കണ്ടത്. കരിപ്പൂരിൽ 21 പേരുടെ ജീവനെടുത്ത ആകാശദുരന്തത്തിന്റെ ബാക്കിപത്രമായ എയർ ഇന്ത്യയുടെ വിമാനമാണ് ഓങ്ങല്ലൂരിലെ ആക്രിസ്ഥാപനത്തിലെത്തിയത്. കഴിഞ്ഞദിവസം ഇതിനായി ലേലം നടന്നിരുന്നു. ലേലത്തിൽ ഓങ്ങല്ലൂരിലെ ആക്രിസ്ഥാപന ഉടമയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ എടുത്തത്. ഇതാണ് കഴിഞ്ഞദിവസം ഓങ്ങല്ലൂരിലെത്തിയത്. വലിയ ലോറികളിലാക്കിയാണ് മലപ്പുറത്തുനിന്ന് ഇവ ഓങ്ങല്ലൂരിലെത്തിച്ചത്. ലാൻഡിങ്ങിനിടെ തകർന്ന് രണ്ടായിപിളർന്ന വിമാനം ആക്രിയായിവിൽക്കാൻ രണ്ടുമാസം മുൻപാണ് ഓൺലൈൻ ദർഘാസ് വെച്ചത്. കാരക്കാട് പാറപ്പുറത്തെ വ്യാപാരിയാണ് […]
Read more

90വയസ്സുകാരിയെ നാലുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു

ഭോപ്പാൽ: മധ്യപ്രദേശിൽ 90 വയസ്സുകാരിയെ നാലുപേർ ചേർന്ന് കൂട്ടബലാത്സംഗംചെയ്തു. മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ നാലംഗസംഘമാണ് വയോധികയെ പീഡിപ്പിച്ചത്. സംഭവത്തിൽ പോലീസിന്റെ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു. പീഡനത്തിനിരയായ വയോധിക ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അപകടനില തരണംചെയ്തതായും പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി കൃഷിയിടത്തിലെ കുടിലിൽവെച്ചാണ് വയോധികയ്ക്ക് നേരേ ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു. രാത്രി മുഖംമറച്ചെത്തിയ നാലുപേർ വയോധികയെ ക്രൂരമായി ബലാത്സംഗംചെയ്യുകയായിരുന്നു. പീഡനത്തിനിരയായ ഇവർ പിറ്റേദിവസം രാവിലെയാണ് സമീപഗ്രാമത്തിൽ താമസിക്കുന്ന മകളെ […]
Read more

വഞ്ചിപ്പാട്ട് കലാകാരനെ മർദിച്ചു; മർദ്ദനം പ്രതിഫലം ചോദിച്ചതിനെ തുടർന്ന്

തിരുവല്ല: കലോത്സവത്തിനായി വഞ്ചിപ്പാട്ട് പരിശീലിപ്പിച്ചതിന്റെ പണം ചോദിച്ച വഞ്ചിപ്പാട്ട് കലാകാരനെ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയും പ്രസിഡന്റും സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. വഞ്ചിപ്പാട്ട് പരിശീലകൻ ആരോമൽ ശിവയുടെ പരാതിയിൽ തിരുവല്ല പോലീസ് കേസെടുത്തു. എസ്എഫ്ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി അനന്ദു മധു , പ്രസിഡണ്ട് കിരൺ ഉൾപ്പെടെ 15 പേർക്കെതിരെയാണ് കേസ്. മാർച്ച് 3 ന് തിരുവല്ല സ്റ്റേഡിയത്തിന് സമീപത്ത് വച്ച് ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചുവെന്നും നിലത്തിട്ട് ചവിട്ടിയെന്നും പരാതിയിൽ പറയുന്നു. […]
Read more

സഹപാഠിയുടെ ആക്രമണത്തിൽ ഒമ്പതാം ക്ലാസ്സുകാരന് ദാരുണാന്ത്യം

ബംഗളൂരു: കർണാടകയിൽ സഹപാഠിയുടെ ആക്രമണത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. എട്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേറ്റു. ബെല്ലാരി ഗുരുകുൽ റെസിഡൻഷ്യൽ സ്കൂളിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഹേമന്ത് ആണ് മരിച്ചത്. ഇരുമ്പുവടി കൊണ്ടുള്ള ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഉറങ്ങിക്കിടന്ന വിദ്യാർത്ഥികളെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. ഹോസ്റ്റൽ വാ‍ർഡനെയും വിദ്യാർത്ഥി ആക്രമിച്ചു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട വിദ്യാർത്ഥിക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കമാണ് ആക്രമണ കാരണം.
Read more

മലപ്പുറത്തുനിന്ന് ഊട്ടിയിലേക്ക്; KSRTC പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവീസ് ആരംഭിച്ചു

മലപ്പുറം: ഊട്ടിയിലേക്കുള്ള പഴയ ബസിനു വിട, ഇനിമുതൽ നല്ല കുട്ടപ്പനായ പ്രീമിയം ബസ് സർവീസ് നടത്തും. ‘പ്രീമിയം സൂപ്പർ ഫാസ്റ്റ് ‘ ബസിന്റെ ഫ്‌ളാഗ് ഓഫ് മലപ്പുറം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ പി. ഉബൈദുള്ള എം.എൽ.എ. നിർവഹിച്ചു. മലപ്പുറം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽനിന്ന് എല്ലാ ദിവസവും രാവിലെ 11-ന് ബസ് ഊട്ടിയിലേക്ക് പുറപ്പെടും. വൈകീട്ട് നാലിന് ഊട്ടിയിലെത്തും. വൈകീട്ട് 4.40-ന് അവിടെനിന്ന് തിരിച്ച് രാത്രി 10 ഓടെ മലപ്പുറത്ത് സർവീസ് അവസാനിപ്പിക്കും. 186 രൂപയാണ് മലപ്പുറത്തു നിന്ന് ഊട്ടിയിലേക്ക് ചാർജ്. […]
Read more

ട്രെയിനിൽ വെച്ച് സ്ത്രീയോട് മോശമായി പെരുമാറി; 45കാരൻ അറസ്റ്റിൽ

കോഴിക്കോട്: ട്രെയിനിൽ സ്ത്രീക്ക് നേരെ ലൈംഗികതിക്രമം. ഷൊർണ്ണൂർ നിന്നും കോഴിക്കോട് ഭാഗത്തേക്ക്‌ യാത്ര ചെയ്യുമ്പോഴാണ് സംഭവം. പ്രതി മലപ്പുറം പരപ്പനങ്ങാടി സ്വദേശി അങ്കമാന്റെ പുരയ്ക്കൽ മുസ്തഫ എപി (45) അറസ്റ്റിൽ. പരപ്പനങ്ങാടിയിൽ വെച്ചാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. യാത്രക്കാർ കുറവുള്ള കമ്പാട്ട്മെന്റിൽ സ്ത്രീയെ പിന്തുടർന്ന് മോശമായിപെരുമാറി എന്നാണ് കേസ്. 6ന് രാത്രിയാണ് സംഭവം. ഷൊർണൂർ – കോഴിക്കോട് പാസഞ്ചറിലാണ് സംഭവം. 9:40 ഓടെ ട്രെയിൻ കുറ്റിപ്പുറത്തു എത്തി. ഈ സമയത്താണ് അതിക്രമം ഉണ്ടായത്. കോഴിക്കോട് റെയിൽവേ […]
Read more

കൊച്ചിയിൽ ഊബർ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന് പരാതി; യുവതിയടക്കം ആറുപേർക്കെതിരെ കേസ്

കൊച്ചി: ആലുവയിൽ ഊബർ ടാക്സി ഡ്രൈവറെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് റൂറൽ പരിധിയിലെ കാക്കൂർ ഒല്ലോട്ടുകണ്ടിയിൽ നൈജിൽ സായിമിനെയാണ് (21) ആക്രമിച്ചതായി പരാതി. ആലുവ സ്വദേശികളായ മെഹനാസ്, മൊയ്നുദ്ദീൻ, ഫസ്മിന എന്നിവരെയും കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേരെയും പ്രതികളായി പരാതിയിൽ പറയുന്നു. സംഭവത്തിൽ ആലുവ പോലീസ് കേസെടുത്തു. കേസിലെ ഒന്നാം പ്രതിയായ മെഹനാസുമായി അകന്ന് എടയപ്പുറത്തെ ഫ്ലാറ്റിൽ തനിച്ച് താമസിക്കുന്ന യുവതിയുടെ ടാക്സിയാണ് നൈജിൽ ഓടിക്കുന്നത്. കോട്ടപ്പുറത്തെ ഫ്ലാറ്റിൽ […]
Read more

Recent News

Advertisement
WhiteswanTV Footer