Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

മുംബൈ ഇന്ത്യൻസ് കുപ്പായത്തില്‍ രോഹിതിന് അഗ്നിപരീക്ഷ; ഐപിഎല്‍ 2026

ഏകദിന ലോകകപ്പ് ലക്ഷ്യമാക്കി നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ് രോഹിത് ഗുരുനാഥ് ശര്‍മ. പ്രായവും മത്സരവും സമ്മർദ്ദമാകുമ്പോൾ, വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ അദ്ദേഹത്തിന് നിർണായക പരീക്ഷണമാണ്. അജിത് അഗാര്‍ക്കര്, ഗൗതം ഗംഭീര് എന്നിവരും അദ്ദേഹത്തിന്റെ പ്രകടനം നിരീക്ഷിക്കും. മുംബൈ ഇന്ത്യൻ‌സ് വേണ്ടി നിർണായക സീസണിനാണ് രോഹിത് ഒരുങ്ങുന്നത്. പരിശീലകൻ മഹേല ജയവർധനെ പറയുന്നതനുസരിച്ച്, കൂടുതൽ ഫിറ്റായും പ്രതിബദ്ധനയോടെയും “പുതിയ വേർഷനായി” രോഹിത് തയ്യാറായി. എന്നാൽ അടുത്തിടെ ന്യൂസിലൻഡ് ക്രിക്കറ്റ് ടീം എതിരായ പരമ്പരയിൽ മികച്ച തുടക്കങ്ങൾ […]
Read more

ഇറാൻ അയയുന്നു? മൊജ്താബ ഖാംനേയി US-മായി ചർച്ചയ്ക്ക് സമ്മതിച്ചെന്ന് റിപ്പോർട്ട്

ടെഹ്റാൻ: യുഎസുമായി സന്ധി ചര്‍ച്ചകള്‍ക്ക് ഇറാന്‍ തയ്യാറായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പരമോന്നത നേതാവ് മൊജ്താബ ഖാംനേയി ചര്‍ച്ചയ്ക്ക് സമ്മതിച്ചതായും ഒരു കരാറിലെത്താന്‍ ഇറാന്‍ സന്നദ്ധമാണെന്നും ഇസ്രായേല്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇറാനും യുഎസും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവരുന്നതായി നേരത്തെ ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. പ്രധാന വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തിയെന്നും തന്റെ മരുമകന്‍ ജാരഡ് കുഷ്നറും ഉപദേഷ്ടാവ് സ്റ്റീവ് വിറ്റ്കോഫും ഇറാന്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തതായും ട്രംപ് പറഞ്ഞു. […]
Read more

ചാറ്റ്ജിപിടിയെ കുറിച്ച് സുന്ദര്‍ പിച്ചൈ

ചാറ്റ്ജിപിടി 2022-ൽ എത്തിയപ്പോൾ സാധാരണക്കാർക്കൊപ്പം ടെക് ലോകവും അമ്പരന്നുവെന്ന് സുന്ദർ പിച്ചൈ വ്യക്തമാക്കി. ഗൂഗിൾ സി.ഇ.ഒയായ അദ്ദേഹം, അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഈ പ്രതികരണം പങ്കുവെച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ മത്സരം അതിവേഗം ശക്തമായതായി തനിക്ക് അപ്പോൾ മനസ്സിലായെന്നും, മാറ്റത്തിന്റെ വേഗത തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഓപ്പൺ എഐ യുടെ ചാറ്റ്ജിപിടി കണ്ടപ്പോൾ “ഈ സാങ്കേതികവിദ്യ പ്രതീക്ഷിച്ചതിലും വേഗത്തിൽ വ്യാപിക്കും” എന്നാണ് തന്റെ ആദ്യ പ്രതികരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘അസ്വസ്ഥതയുണ്ടാക്കുന്ന ആവേശം’ എന്നായിരുന്നു പിച്ചൈയുടെ വിശേഷണം. […]
Read more

വി.ഡി. സതീശൻ്റെ നാമനിര്‍ദേശ പത്രിക മാറ്റിവച്ചു; യഥാര്‍ഥ വരുമാനം കാണിച്ചില്ല

തിരുവന്തപുരം: യഥാർത്ഥ വരുമാനം വെളിപ്പെടുത്തിയില്ലെന്ന പരാതിയിൽ V. D. സതീശന്റെ നാമനിർദേശ പത്രിക താൽക്കാലികമായി മാറ്റിവച്ചു. അഭിഭാഷകനെന്ന നിലയിലെ വരുമാനം ഉൾപ്പെടുത്തിയിട്ടില്ലെന്നത് ഉൾപ്പെടെ മൂന്ന് പരാതികളാണ് എൽ.ഡി.എഫും എൻ.ഡി.എയും ഉന്നയിച്ചത്. വിശദീകരണം ലഭിച്ച ശേഷം സൂക്ഷ്മപരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Read more

ടേക്ക് ഓഫിന് പിന്നാലെ ഹെർക്കുലീസ് സി-130 വിമാനം തകർന്നു; മരണം 66 ആയി

ബൊഗോട്ട: കൊളംബിയയിൽ സൈനിക യാത്രാവിമാനം തകർന്നുണ്ടായ അപകടത്തിൽ 66 പേർ മരിച്ചു. 114 സൈനികരും 11 ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് വ്യോമസേന അറിയിച്ചു. അമേരിക്കൻ നിർമ്മിതമായ സി 130 ഹെർക്കുലീസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. പുരേട്ടോ ലെഗൂയ്സാമോയ സമീപത്ത്, പെറു അതിർത്തിയോട് ചേർന്ന പ്രദേശത്താണ് വിമാനം തകർന്നുവീണത്. ടേക്ക് ഓഫ് സമയത്താണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടകാരണം ഇതുവരെ വ്യക്തമല്ല. അപകടത്തിന് പിന്നാലെ വിമാനത്തിലുണ്ടായിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചതോടെ ദുരന്തത്തിന്റെ തീവ്രത വർദ്ധിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്. കൊളംബിയൻ വ്യോമസേനയുടെ […]
Read more

‘ഡീപ്‌ഫേക്ക് ബോഡി ഷെയിമിംഗ്, ശബ്ദം ക്ലോൺ ചെയ്യാൻ ട്യൂട്ടോറിയൽ’; മോഹൻലാൽ ഹൈക്കോടതിയിൽ

ന്യൂഡൽഹി: എഐ ഡീപ്‌ഫേക്ക് ചിത്രങ്ങളും വീഡിയോകളും വഴി ബോഡി ഷെയിമിംഗ് നടക്കുന്നതായി നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. തന്റെ ശബ്ദം ക്ലോൺ ചെയ്യുന്നതുൾപ്പെടെ വ്യക്തിത്വം ദുരുപയോഗം ചെയ്യപ്പെടുന്നതായി അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. അനുമതിയില്ലാതെ ഉൽപ്പന്നങ്ങൾ വിൽക്കൽ, വ്യാജ പരസ്യങ്ങൾ, ഡീപ്‌ഫേക്ക് വീഡിയോകൾ, വോയ്‌സ് ക്ലോണിങ് എന്നിവ ഉൾപ്പെടെ അഞ്ച് രീതികളിലാണ് ദുരുപയോഗമെന്നും ചൂണ്ടിക്കാട്ടി. കോടതിയിൽ ഹാജരാക്കിയ ലിങ്കുകൾ പരിശോധിച്ച ശേഷം, അവയിലെ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ കോടതി വാക്കാൽ നിർദേശം നൽകി. ഗൂഗിൾ , […]
Read more

കാൻസറിന് ‘ഒറ്റമൂലി’ നിർദേശം; സർക്കാർ ആശുപത്രി ഡയറ്റീഷ്യനെതിരെ നടപടി

യോർക്ക്ഷെയർ: കാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്ക് ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത ‘ഒറ്റമൂലി’ ചികിത്സ നിർദേശിച്ചതിനെ തുടർന്ന് ഇന്ത്യൻ വംശജയായ ഡയറ്റീഷ്യൻ അപർണ ശ്രീവാസ്തവയെ എൻഎച്ച്എസ് ജോലിയിൽ നിന്ന് പുറത്താക്കി. കിങ്സ്റ്റൺ അപ്പോൺ ഹള്ളിലെ എൻഎച്ച്എസ് ആശുപത്രിയിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. നാരങ്ങ വെള്ളം, വെളിച്ചെണ്ണ, ആപ്പിൾ സൈഡർ വിനാഗിരി എന്നിവ കാൻസറിന് ചികിത്സയെന്നു പറയുകയും, പഞ്ചസാര ഒഴിവാക്കിയാൽ രോഗം മാറുമെന്നുമുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. കൂടാതെ യോഗ, പ്രത്യേക ഭക്ഷണരീതി, വെള്ളം കുടിക്കുന്ന രീതികൾ തുടങ്ങിയവയും രോഗികൾക്ക് നിർബന്ധിപ്പിച്ചു. […]
Read more

ഫ്രാന്‍സ് ഫുട്‌ബോള്‍ ടീം പരിശീലകനായി സിദാന്‍ എത്തുന്നു

ഫുട്‌ബോൾ ഇതിഹാസം സിനദിന്‍ സിദാന്‍ പരിശീലകനായി തിരിച്ചെത്താൻ ഒരുങ്ങുന്നു. ഫ്രാൻസ് ദേശിയ ടീമിന്റെ മുഖ്യ പരിശീലകനായി സിദാൻ എത്തുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ പരിശീലകൻ ദിദിയര്‍ ദെഷാംപ്‌സിന് പകരം 2026 ലോകകപ്പിന് ശേഷം ചുമതലയേൽക്കാനാണ് സാധ്യത. ദീർഘ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവായിരിക്കും ഇത്. മാഞ്ചസ്റ്റർ യുണൈറ്റഡ്, റിയൽ മാഡ്രിഡ് തുടങ്ങിയ ക്ലബ്ബുകളുടെ ഓഫറുകൾ പോലും സിദാൻ നിരസിച്ചിരുന്നു. റിയൽ മാഡ്രിഡ് പരിശീലകനായിരിക്കെ മൂന്ന് തുടർച്ചയായ യൂഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടി കഴിവ് തെളിയിച്ച സിദാൻ, ഫ്രാൻസിനൊപ്പം പുതിയ […]
Read more

പുതിയ സ്പൈ ത്രില്ലറുമായി ഇറാൻ

‘നൈറ്റ് ലൈറ്റ്’ എന്ന പുതിയ സ്പൈ ത്രില്ലർ സീരീസ് അവതരിപ്പിച്ചിരിക്കുകയാണ് ഇറാൻ. ടെഹ്‌റാൻ എന്ന ഇസ്രയേൽ സീരീസിന് മറുപടിയായാണ് ഇത് എത്തുന്നത്. ‘ടെഹ്‌റാൻ’ ഒരു ഇസ്രയേലി ഏജന്റ് ഇറാനിലേക്ക് കടക്കുന്നതാണ് കഥയെങ്കിൽ, ‘നൈറ്റ് ലൈറ്റ്’ വിദേശ ചാരയായ റാമോസിനെ കണ്ടെത്താൻ ഇറാനിയൻ രഹസ്യാന്വേഷണ വിഭാഗം നടത്തുന്ന ശ്രമങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട 30 എപ്പിസോഡുകളുള്ള സീരീസാണിത്. ‘നൗറൂസ്’ ആഘോഷവേളയിലാണ് പ്രീമിയർ നടന്നത്. രാജ്യസുരക്ഷയും ചാരപ്രവർത്തന വിരുദ്ധ സന്ദേശങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനാണ് സീരീസ് […]
Read more

‘പൊതുയോഗം ചോദ്യം ചോദിക്കാനുള്ള വേദിയല്ല, മര്യാദ പാലിക്കണം’; മുഖ്യമന്ത്രി പിണറായി വിജയൻ

ഇടുക്കി: സമനില തെറ്റിയത് തനിക്കല്ലെന്നും സമനില തെറ്റുന്നത് ആർക്കെന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പല തരത്തിലുള്ള ആവേശക്കാർ ഉണ്ടല്ലോയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ചോദ്യം ചോ​ദിക്കേണ്ട വേദിയല്ല പൊതുയോ​​ഗം. പൊതുയോ​ഗത്തിന് പൊതുയോ​ഗത്തിന്റെ രീതിയുണ്ട്. പിണറായിയുടെ പരിപാടിയിൽ മര്യാദ പാലിക്കണ്ട എന്നുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
Read more
Advertisement
WhiteswanTV Footer