Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’; ലേലത്തിൽ പോയത് റെക്കോർഡ് വിലയ്ക്ക്

ഇന്ത്യൻ ചിത്രകലക്ക് പുതുഭാവുകത്വം നൽകിയ രാജാ രവിവർമ്മയുടെ ചിത്രം റെക്കോർഡ് തുകയ്ക്ക് ലേലത്തിൽ വിറ്റു. ‘യശോദയും കൃഷ്ണനും’ എന്ന ചിത്രം 167.20 കോടി രൂപയ്ക്ക് (17.9 മില്യൺ ഡോളർ) സ്വന്തമാക്കി. ദില്ലിയിൽ നടന്ന സാഫ്രോൺ ആർട്ട് സ്പ്രിംഗ് ലേലത്തിലാണ് ഈ ചരിത്ര വിൽപ്പന. ലോകത്തിലെ പ്രമുഖ വാക്സിൻ നിർമ്മാതാക്കളിലൊന്നായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകൻ സൈറസ് പൂനവാലയാണ് ചിത്രം വാങ്ങിയത്. പുതിയ റെക്കോർഡ് കഴിഞ്ഞ വർഷം 118 കോടി രൂപയ്ക്ക് വിറ്റ എം എഫ് ഹുസൈൻയുടെ […]
Read more

ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ 90 ശതമാനം വർധന; ഏപ്രിലിൽ വെനിസ്വലേ എണ്ണ എത്തിയേക്കും

ദില്ലി: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ വൻ വർധന. പശ്ചിമേഷ്യയിലെ വിതരണ തടസ്സങ്ങൾ കാരണം മൊത്തം ഇറക്കുമതി 15% കുറഞ്ഞിട്ടുണ്ടെങ്കിലും, ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ മാർച്ചിൽ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി 90% ഉയർന്നു. യുദ്ധ പശ്ചാത്തലത്തിൽ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ എൽപിജി ഇറക്കുമതി 40% ഇടിഞ്ഞു. 2025 ഡിസംബറിലും 2026 ജനുവരി–ഫെബ്രുവരി മാസങ്ങളിലും റഷ്യയിൽ നിന്നുള്ള ഇറക്കുമതി ഗണ്യമായി കുറഞ്ഞിരുന്നു. അമേരിക്കയുടെ ഇടപെടലിനെ തുടർന്നായിരുന്നു ഈ കുറവ്. എന്നാൽ യുദ്ധ സാഹചര്യത്തിൽ അമേരിക്ക […]
Read more

ഡോക്ടറെ മർദ്ദിച്ചതായി പരാതി; പരിക്കേറ്റ ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

മലപ്പുറം: ഡോക്ടറെ പരിശോധന മുറിയിൽ മർദിച്ചതായി പരാതി. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. സിനി ജലീലിനെ നാല് സ്ത്രീകൾ ചേർന്ന് മർദിച്ചെന്നാണ് ആരോപണം. സ്വകാര്യ ക്ലിനിക്കിലെ പരിശോധന മുറിയിലാണ് സംഭവം നടന്നത്. പരിക്കേറ്റ ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അജിതക്കും അശ്വതിക്കും പരിക്കേറ്റതായി അറിയുന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം. ജില്ലാ ആശുപത്രിയിൽ പ്രസവത്തിനായി എത്തിയ സ്ത്രീയെ ഗുരുതരാവസ്ഥയെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണം സംഭവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചികിത്സാപിഴവ് ആരോപിച്ചാണ് ആക്രമണമെന്ന […]
Read more

സന്ദർശകർക്കായി വിസ നീട്ടൽ നടപടികൾ ആരംഭിച്ചു; സൗദി അറേബ്യ

റിയാദ്: മേഖലയിലെ അസാധാരണ സാഹചര്യങ്ങളെ തുടർന്ന് മടക്കയാത്ര തടസ്സപ്പെട്ട സന്ദർശകർക്കായി സൗദി പാസ്‌പോർട്ട് വകുപ്പ് വിസ കാലാവധി നീട്ടൽ നടപടികൾ ആരംഭിച്ചു. 2026 ഫെബ്രുവരി 25ന് കാലാവധി അവസാനിച്ച വിസിറ്റ് വിസയുള്ളവർക്ക് ‘അബ്ഷിർ’ പ്ലാറ്റ്‌ഫോം വഴി അപേക്ഷ നൽകി നിശ്ചിത ഫീസ് അടച്ച് വിസ പുതുക്കാം. ഇതനുസരിച്ച് 2026 ഏപ്രിൽ 18 വരെ കാലാവധി നീട്ടി ലഭിക്കും. സൗദി ഭരണകൂടത്തിന്റെ പ്രത്യേക നിർദേശപ്രകാരം ആഭ്യന്തര മന്ത്രാലയമാണ് ഇളവുകൾ പ്രഖ്യാപിച്ചത്. അതേസമയം, ഫെബ്രുവരി 25ന് കാലാവധി അവസാനിച്ച ഉംറ, […]
Read more

ക്ഷേത്രക്കുളത്തിൽ മുങ്ങിമരണം; വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ കണ്ണീരണിഞ്ഞ് നാട്

കോഴിക്കോട്: എലത്തൂർ പുതിയാപ്പയിൽ ക്ഷേത്രക്കുളത്തിൽ മുങ്ങി വിദ്യാർത്ഥി മരിച്ച സംഭവം നാടിനെ ദുഃഖത്തിലാഴ്ത്തി. പുതിയാപ്പ പണ്ടാരക്കണ്ടി മനോജിന്റെ മകൻ ശ്രീനന്ദൻ ആണ് മരണപ്പെട്ടത്. അച്ഛനും സഹോദരിയുമായ് പുത്തൂർ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. രാവിലെ ഏഴുമണിയോടെയാണ് സംഭവം നടന്നത്. ശ്രീനന്ദന് നീന്തൽ അറിയാമായിരുന്നുവെങ്കിലും, സഹോദരി പാർവതിയെ നീന്തൽ പഠിപ്പിക്കുന്നതിനിടയിൽ അച്ഛൻ ശ്രദ്ധ മാറ്റിയപ്പോൾ കുട്ടി വെള്ളത്തിൽ താഴേക്ക് ആണ്ടുപോകുകയായിരുന്നു. മനോജ് ഉടൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബഹളം കേട്ട് നാട്ടുകാർ എത്തി കുട്ടിയെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും […]
Read more

സാമ്പത്തിക പ്രതിസന്ധി; വിഡിയോ ചിത്രീകരിച്ചശേഷം 3പേരുടെ കഴുത്തറുത്ത് യുവാവ്

ബെംഗളൂരു: സാമ്പത്തിക ബാധ്യതയെ തുടർന്ന് ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ മരിച്ചു. ആശ (55), മകൾ വർഷിത (34) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. വർഷിതയുടെ സഹോദരൻ മോഹൻ ഗൗഡ (32), മകൻ മായങ്ക് (11) എന്നിവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മോഹൻ ഗൗഡ തന്റെ അമ്മയുടെയും സഹോദരിയുടെയും അനന്തരവന്റെയും കഴുത്തറുത്ത ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് പ്രാഥമിക വിവരം. കടക്കെണിയാണ് ഇതിന് പിന്നിലെന്ന സൂചന നൽകുന്ന വീഡിയോ കുടുംബം മുൻകൂട്ടി റെക്കോർഡ് ചെയ്ത് […]
Read more

സോളാർ വൈദ്യുതിയിൽ പ്രചാരണ സംവിധാനം; മലിനീകരണത്തിന് പരിഹാരവുമായി പുതിയ ആശയം

സോളാർ പാനലുകൾ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് മൈക്ക് സെറ്റ്, ആംപ്ലിഫയർ തുടങ്ങിയ പ്രചാരണ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാവുന്ന പുതിയ സംവിധാനവുമായി ശ്യാംകുമാർ. അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയും പ്രകൃതി സൗഹൃദമായ പ്രചാരണ മാർഗം ഒരുക്കുകയും ചെയ്യുന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന നേട്ടം. വെയിലുള്ള സമയങ്ങളിൽ നേരിട്ട് സോളാർ വൈദ്യുതി ഉപയോഗിക്കുകയും, മറ്റ് സമയങ്ങളിൽ ബാറ്ററിയിൽ സംഭരിച്ച വൈദ്യുതി ഉപയോഗിക്കുകയും ചെയ്യാം. ഏകദേശം പത്ത് മണിക്കൂർ വരെ വൈദ്യുതി സംഭരിക്കാനാകും. വർഷങ്ങളായുള്ള അധ്യാപന പരിചയമുള്ള ശ്യാംകുമാർ, നിലവിൽ ഐ.എക്‌സ് ഗ്രീൻ കമ്പനിയുടെ […]
Read more

ബംഗാളികൾക്ക് മത്സ്യമോ മാംസമോ മുട്ടയോ കഴിക്കാനാകില്ല; ബിജെപിക്കെതിരെ മമതയുടെ രൂക്ഷ വിമർശനം

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നോടിയായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാൽ മത്സ്യം, മാംസം, മുട്ട തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വരെ നിയന്ത്രിക്കുമെന്ന് അവർ ആരോപിച്ചു. പുരുലിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭക്ഷണ സ്വാതന്ത്ര്യം പരിമിതമാണെന്നും, അവരുടെ നിലപാടുകൾ ഏകപക്ഷീയമാണെന്നും മമത ആരോപിച്ചു. മതപരമായ സഹിഷ്ണുതയുടെ അഭാവവും കലാപങ്ങൾ പ്രേരിപ്പിക്കുന്ന രാഷ്ട്രീയവും ബിജെപി പിന്തുടരുന്നതായും അവർ വിമർശിച്ചു. ഗോത്രവർഗക്കാർക്കും സ്ത്രീകൾക്കും നേരെയുള്ള ആക്രമണങ്ങൾ […]
Read more

ലൈസൻസ് കാലാവധി കഴിഞ്ഞാലും 30 ദിവസം ഉപയോഗിക്കാം; മോട്ടോർവാഹന നിയമത്തിൽ ഭേദഗതി

ന്യൂഡൽഹി: ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി കഴിഞ്ഞാലും 30 ദിവസം വരെ ഉപയോഗിക്കാൻ അനുമതി നൽകുന്ന വിധത്തിൽ കേന്ദ്ര സർക്കാർ മോട്ടോർവാഹന നിയമത്തിൽ ഭേദഗതി വരുത്തി. ഈ കാലയളവിൽ ലൈസൻസ് പുതുക്കാൻ അധിക ഫീസ് ഈടാക്കില്ല. ലൈസൻസ് കാലാവധി തീരുന്നതിന് ഒരു വർഷം മുൻപ് പുതുക്കിയാൽ, പുതുക്കലിന്റെ പ്രാബല്യം കാലാവധി അവസാനിക്കുന്ന തീയതി മുതൽ ആയിരിക്കും. എന്നാൽ കാലാവധി കഴിഞ്ഞ ശേഷം പുതുക്കുകയാണെങ്കിൽ, പുതുക്കുന്ന ദിവസമാണ് പ്രാബല്യമായി കണക്കാക്കുക. ലോക്സഭയിൽ വാണിജ്യ സഹമന്ത്രി ജിതിൻ പ്രസാദ് അവതരിപ്പിച്ച ജൻ […]
Read more

ബൗണ്ടറികളിലൂടെ മാത്രം സെഞ്ചുറി; ഐപിഎല്ലിൽ അപൂർവ നേട്ടം നേടിയ മൂന്ന് ഇന്ത്യൻ താരങ്ങൾ

ടി20 ക്രിക്കറ്റിൽ ബൗണ്ടറികളിലൂടെ മാത്രം സെഞ്ചുറി നേടുക എന്നത് അസാധാരണ പ്രകടനമാണ്. ഐപിഎൽ ചരിത്രത്തിൽ ഈ അപൂർവ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞത് മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് മാത്രമാണ്. ആദ്യം ഈ നേട്ടത്തിലെത്തിയത് റിഷഭ് പന്ത്. 2018ൽ ഡൽഹി ക്യാപിറ്റൽസിനായി സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 63 പന്തിൽ 128 റൺസ് നേടിയപ്പോൾ, അതിൽ 102 റൺസും ബൗണ്ടറികളിലൂടെയായിരുന്നു. 15 ഫോറുകളും ഏഴ് സിക്സുകളും ഉൾപ്പെടുന്നതായിരുന്നു ഈ ഇന്നിംഗ്സ്. ശേഷം രാജസ്ഥാൻ റോയൽസിനായി യശസ്വി ജയ്സ്വാൾ മുംബൈ ഇന്ത്യൻസിനെതിരെ 62 പന്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer