ആൾമാറാട്ടം നടത്തി ഡ്രൈവിങ് ലൈസൻസ് നേടി; അന്വേഷിക്കാതെ എംവിഡി
തിരുവനന്തപുരം: കർണാടകയിൽ ആൾമാറാട്ടം നടത്തി ഡ്രൈവിങ് ലൈസൻസ് നേടി, വ്യാജരേഖകൾ ഉപയോഗിച്ച് കേരളത്തിലേക്ക് മാറ്റിയ തട്ടിപ്പ് സംഘത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താതെ മോട്ടോർ വാഹന വകുപ്പ്. ടെസ്റ്റിന് ഹാജരാകാതെയാണ് നിരവധി പേർ ലൈസൻസ് നേടിയതെന്ന് കണ്ടെത്തിയിട്ടും അവ റദ്ദാക്കാനോ, വ്യാജരേഖകൾ സംബന്ധിച്ച് പോലീസ് അന്വേഷണം ആവശ്യപ്പെടാനോ നടപടി ഉണ്ടായിട്ടില്ല. മലപ്പുറം തിരൂരങ്ങാടി സബ് ആർ.ടി. ഓഫീസ് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പാണ് പുറത്തുവന്നത്. ക്രമക്കേടിൽ പങ്കുണ്ടെന്നാരോപിച്ച് സസ്‌പെൻഡ് ചെയ്ത ഉദ്യോഗസ്ഥരെ 40 ദിവസത്തിനുള്ളിൽ തന്നെ തിരിച്ചെടുക്കുകയും നിർണായക തസ്തികകളിൽ […]
Read more