Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ലോക്പോൾ സർവ്വേ

ന്യൂ ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ലോക്പോൾ സർവേ പ്രവചിക്കുന്നു. യുഡിഎഫിന് 77 മുതൽ 81 സീറ്റുകൾ വരെ ലഭിക്കാമെന്നാണ് കണക്ക്. എൽഡിഎഫിന് 58 മുതൽ 62 സീറ്റുകൾ വരെ ലഭിക്കുമെന്നും സർവേ പറയുന്നു. എൻഡിഎയ്ക്ക് പരമാവധി 1 മുതൽ 2 സീറ്റുകളിൽ വിജയസാധ്യതയുണ്ടെന്നും വിലയിരുത്തൽ. മാർച്ച് 16 മുതൽ 31 വരെ സംസ്ഥാനത്തെ 36,400 പേരുടെ അഭിപ്രായം ശേഖരിച്ചാണ് സർവേ നടത്തിയതെന്ന് ലോക്പോൾ വ്യക്തമാക്കുന്നു. വടക്കൻ, മധ്യകേരള മേഖലകളിൽ യുഡിഎഫിന് മേൽക്കൈ ഉണ്ടാകുമെന്നാണ് […]
Read more

ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇന്ത്യയിൽ എത്തിയില്ല; ചൈനയിലേക്ക് വഴിതിരിച്ചുവിട്ടു

ന്യൂഡൽഹി: ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്ന ഇറാനിയൻ എണ്ണക്കപ്പൽ ‘പിങ് ഷുൻ’ അവസാന നിമിഷം ചൈനയിലേക്ക് വഴിതിരിച്ചുവിട്ടത് പണമടയ്ക്കൽ നിബന്ധനകളിൽ ഉണ്ടായ മാറ്റം മൂലമാണെന്ന് റിപ്പോർട്ട്. ഗുജറാത്തിലെ വാഡിനാർ തുറമുഖത്തേക്ക് ആറു ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി എത്തിയിരുന്ന കപ്പലാണ് ഡോംഗിയിങ് തുറമുഖത്തേക്ക് ദിശ മാറ്റിയത്. സാധാരണയായി എണ്ണ ഇടപാടുകൾക്ക് 30 മുതൽ 60 ദിവസം വരെ ക്രെഡിറ്റ് കാലാവധി ലഭിക്കാറുണ്ട്. എന്നാൽ ഇത്തവണ മുൻകൂർ പണമടയ്ക്കുകയോ ഉടൻ സെറ്റിൽമെന്റ് നടത്തുകയോ ചെയ്യണമെന്ന ആവശ്യമാണ് […]
Read more

ഗർഭിണിയായ ഭാര്യയേയും രണ്ടു പെൺമക്കളേയും വെള്ളത്തിൽ മുക്കിക്കൊന്നു; യുവാവ് അറസ്റ്റിൽ

തെലങ്കാന: തെലങ്കാനയിലെ ഹനംകൊണ്ടയിൽ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും യുവാവ് ക്രൂരമായി കൊലപ്പെടുത്തി. മുഹമ്മദ് അസറുദ്ദീൻ എന്നയാളാണ് ഭാര്യ ഫർഹാതിനെയും മക്കളായ ഉമേര (8), ആയിഷ (6) എന്നിവരെയും നീന്തൽക്കുളത്തിൽ മുക്കിക്കൊന്നത്. ആൺകുഞ്ഞ് ഇല്ലാത്തതിലുള്ള അസ്വസ്ഥതയും മൂന്നാമതും പെൺകുഞ്ഞാണെന്ന വിവരം ലഭിച്ചതുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. ഗർഭഛിദ്രത്തിന് ഭാര്യ വിസമ്മതിച്ചതോടെ കൊലപ്പെടുത്താൻ തീരുമാനിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിന് ശേഷം കാൽ വഴുതി വെള്ളത്തിൽ വീണുവെന്നാണ് ആദ്യം പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാൽ, കൊലപാതകത്തിന് മുമ്പ് സിസിടിവി […]
Read more

പ്രശസ്ത നോവലിസ്റ്റും ബാലസാഹിത്യകാരനുമായ ഡോ. ടി.ആർ ശങ്കുണ്ണി അന്തരിച്ചു

തൃശ്ശൂർ: പ്രശസ്ത നോവലിസ്റ്റും ശാസ്ത്ര-ബാലസാഹിത്യ രംഗത്തെ പ്രമുഖ എഴുത്തുകാരനും കേരള കാർഷിക സർവകലാശാല അക്കാദമിക് വിഭാഗത്തിന്റെ മുൻ സീനിയർ ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്ന ഡോ. ടി.ആർ. ശങ്കുണ്ണി (91) അന്തരിച്ചു. 1983 മുതൽ അഞ്ചു വർഷം കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗമായും സേവനം അനുഷ്ഠിച്ചു. ‘ശാസ്ത്രഗോപുരത്തിന്റെ രാജശിൽപ്പികൾ’ ഉൾപ്പെടെ ആറു പോപ്പുലർ സയൻസ് ഗ്രന്ഥങ്ങളും, കേരള സാഹിത്യ അക്കാദമിയും ദേശീയ പുരസ്കാരവും നേടിയ ‘വായുവിന്റെ കഥ’യും, സംസ്ഥാന ബാലസാഹിത്യ പുരസ്കാരം നേടിയ ‘ഹിതോപദേശ കഥകൾ’ അടക്കം […]
Read more

കോർപറേറ്റ് ജോലിയുപേക്ഷിച്ച് ഹോം സ്റ്റേ തുടങ്ങി; 1 ലക്ഷം വരെ മാസവരുമാനം

കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വന്തം വഴി തെരഞ്ഞെടുത്ത യുവാവിന്റെ അനുഭവം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശിയായ 27-കാരൻ നഗരത്തിലെ സമ്മർദ്ദം നിറഞ്ഞ ജോലി വിട്ട് നാട്ടിലേക്ക് മടങ്ങി സ്വന്തം വീട് ഹോംസ്റ്റേയാക്കി മാറ്റിയ കഥയാണ് പങ്കുവച്ചത്. “ഉദയ്പൂരിലെ സമാധാനപരമായ ജീവിതം, കുറഞ്ഞ ചിലവ്, കൂടുതൽ സ്വാതന്ത്ര്യം” എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. നഗരജീവിതത്തേക്കാൾ സാമ്പത്തികമായും മാനസികമായും ഇപ്പോഴാണ് കൂടുതൽ സംതൃപ്തനെന്ന് യുവാവ് പറയുന്നു. പ്രതിമാസം ശരാശരി ഒരു ലക്ഷം രൂപ വരുമാനം […]
Read more

ഇന്ത്യയിലേക്കുള്ള കുവൈത്ത് എയർവേസ് വിമാന സർവീസുകൾ ഏപ്രിൽ 5 മുതൽ പുനരാരംഭിക്കും

കുവൈത്ത് സിറ്റി: കുവൈത്ത് എയർവേസ് ദമ്മാം വഴി ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ ഏപ്രിൽ 5 മുതൽ പുനരാരംഭിക്കും. മുംബൈ, ദില്ലി, അഹമ്മദാബാദ്, കൊച്ചി എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ. അഹമ്മദാബാദിലേക്ക് ഞായറാഴ്ചകളിൽ ആഴ്ചയിൽ ഒരിക്കൽ സർവീസ് ഉണ്ടായിരിക്കും. കൊച്ചിയിലേക്ക് തിങ്കളാഴ്ചയും ബുധനാഴ്ചയും ആഴ്ചയിൽ രണ്ട് പ്രാവശ്യം സർവീസ് നടത്തും. ദില്ലിയിലേക്ക് ചൊവ്വാഴ്ചകളിൽ ആഴ്ചയിൽ ഒരിക്കലും മുംബൈയിലേക്ക് വെള്ളിയാഴ്ചകളിൽ ആഴ്ചയിൽ ഒരിക്കലും സർവീസ് ഉണ്ടായിരിക്കും. നിലവിലെ സാഹചര്യത്തിൽ യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ദമ്മാം വഴി ലണ്ടൻ, കൈറോ, ഇസ്താംബുൾ, ലാഹോർ, അമ്മാൻ […]
Read more

റിയാദിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് സാഹസിക പ്രകടനം; ഡ്രൈവർ പിടിയിൽ

റിയാദ്: സൗദി തലസ്ഥാനമായ റിയാദിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് സാഹസിക പ്രകടനം നടത്തിയ ഡ്രൈവർ പിടിയിൽ. വാഹനം ഓടിക്കൊണ്ടിരിക്കെ ഡ്രൈവിങ് സീറ്റിൽ നിന്ന് എഴുന്നേറ്റ് മാറിനിന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിൽ റിയാദ് ട്രാഫിക് വിഭാഗം അന്വേഷണം നടത്തി നിയമലംഘകനെ കണ്ടെത്തുകയായിരുന്നു. വാഹനമോടിക്കുന്നതിനിടെ സീറ്റിൽ നിന്ന് മാറിനിൽക്കുന്നത് വഴി സ്വന്തം ജീവനും മറ്റ് യാത്രക്കാരുടെയും സുരക്ഷയ്ക്കും ഗുരുതര ഭീഷണി സൃഷ്ടിച്ചതായി അധികൃതർ വ്യക്തമാക്കി. പിടിയിലായ വ്യക്തിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി ജനറൽ ഡയറക്ടറേറ്റ് […]
Read more

എഫ്സിആർഎ പിൻവലിക്കണം; മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: പൗരത്വ ഭേദഗതിക്കെതിരെ കേരളം ശക്തമായ നിലപാട് സ്വീകരിച്ചതായി പിണറായി വിജയൻ. പേരാവൂർ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. “നീ ആരാ എന്ന് ചോദിച്ചാൽ ഞാൻ കേരളത്തിന്റെ സന്തതി” എന്ന് പറയാൻ നേറ്റിവിറ്റി കാർഡ് കൊണ്ടുവന്നതായും അദ്ദേഹം പറഞ്ഞു. വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്‌സിആർഎ അതിവേഗത്തിൽ നടപ്പാക്കുന്നതിനെ വിമർശിച്ച അദ്ദേഹം, ചെറിയ പിഴവുകൾക്കുപോലും സ്ഥാപനങ്ങളെ പിടിച്ചെടുക്കുന്ന സാഹചര്യമാണുണ്ടാകുന്നതെന്നും ചൂണ്ടിക്കാട്ടി. ചാരിറ്റി പ്രവർത്തനങ്ങളെ സംശയത്തോടെ കാണുന്ന സമീപനം അവസാനിപ്പിക്കണമെന്നും എഫ്‌സിആർഎ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. ഈ […]
Read more

അനൗൺസ്‌മെന്റ് വിവാദത്തിൽ നോട്ടീസ് ലഭിച്ചിട്ടില്ല; ടി.പി രാമകൃഷ്ണൻ

കോഴിക്കോട്: പേരാമ്പ്ര അനൗൺസ്‌മെന്റ് വിവാദത്തിൽ നോട്ടീസ് ലഭിച്ചില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണൻ. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദങ്ങൾ സൃഷ്ടിച്ച് പേരാമ്പ്രയിലെ സമാധാനാന്തരീക്ഷം തകർക്കുകയാണ് ചിലരുടെ ലക്ഷ്യമെന്നും രാമകൃഷ്ണൻ ആരോപിച്ചു. എൽഡിഎഫ് പ്രചാരണത്തിനായി ഉപയോഗിക്കുന്ന പെൻഡ്രൈവ് തന്റെ കൈവശമുണ്ടെന്നും, ആരും പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പരാതിയിൽ അന്വേഷണം നടക്കട്ടെ, തുടർന്ന് വിശദമായി പ്രതികരിക്കാമെന്നും കൂട്ടിച്ചേർത്തു.
Read more

ധോണിയോടും കപിലിനോടും മാപ്പപേക്ഷിച്ച് യുവ്‌രാജ്

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ എം.എസ്. ധോണിയെയും കപിൽ ദേവിനേയും വിമർശിച്ച പിതാവ് യോഗ്‌രാജ് സിങിന്റെ പ്രസ്താവനകളിൽ ഖേദം പ്രകടിപ്പിച്ച് യുവരാജ് സിങ്. ധോണിയോടും കപിൽ ദേവിനോടും മാപ്പ് ചോദിക്കുന്നതായി യുവരാജ് വ്യക്തമാക്കി. സ്‌പോർട്‌സ് ടാക്ക് പുറത്തുവിട്ട വീഡിയോയിലൂടെയാണ് യുവരാജിന്റെ പ്രതികരണം. ഇത്തരത്തിലുള്ള പ്രസ്താവനകൾ ശരിയായതല്ലെന്ന് താൻ പിതാവിനോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടർച്ചയായി വിവാദ പരാമർശങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് യുവരാജിന്റെ ഖേദപ്രകടനം. യുവരാജിന്റെ കരിയർ അവസാനിക്കാൻ കാരണം ധോണിയാണെന്നും, തനിക്കു ടീമിൽ അവസരങ്ങൾ നഷ്ടപ്പെട്ടതിന് […]
Read more

Recent News

Advertisement
WhiteswanTV Footer