Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

ചുരിദാർ ടോപ്പിട്ട് മോഷണം; രണ്ട് കടകളിൽ നിന്ന് 80,000 രൂപയുടെ നഷ്ടം

വയനാട്: കട്ടപ്പന നഗരസഭാ പരിധിയിലെ വാഴവരയിൽ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയതായി പരാതി. ചുരിദാർ ടോപ്പ് ധരിച്ച് മുഖം മറച്ചെത്തിയയാളാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ഏകദേശം 80,000 രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഷാജി അഗസ്റ്റിന്റെ ജീവൻ സ്റ്റോഴ്സിലും ആശ്രമം ജംക്ഷനിലെ ബിജു ചമ്പക്കുളത്തിന്റെ സെന്റ് ആന്റണീസ് ഡെയ്‌ലി ഫ്രഷ് കടയിലുമാണ് മോഷണം നടന്നത്. പണം ഉൾപ്പെടെ ടോർച്ച്, എമർജൻസി ലൈറ്റ്, സോപ്പ് തുടങ്ങിയ വസ്തുക്കളും കവർന്നിട്ടുണ്ട്. ബിജുവിന്റെ കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവി […]
Read more

“വേടന്റെ പാട്ട് വേണ്ട”; ഗായകരെ തടഞ്ഞ് സംഘാടകർ

ആലപ്പുഴ: ചെങ്ങന്നൂർ കാരക്കാട് ശ്രീധർമ ശാസ്താ ക്ഷേത്രോത്സവത്തിനിടെ റാപ്പർ വേടന്റെ പാട്ട് അവതരിപ്പിക്കുന്നത് സംഘാടകർ തടഞ്ഞത് വിവാദമായി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കൊച്ചിൻ തരംഗ് ബീറ്റ്സ് സംഘത്തിലെ ഗായകർ ആദ്യം ഭക്തിഗാനങ്ങൾ അവതരിപ്പിച്ച ശേഷം സിനിമാ ഗാനങ്ങളിലേക്ക് കടക്കുന്നതിനിടെയാണ് സംഭവം. ‘മഞ്ഞുമ്മൽ ബോയ്സ്’ ചിത്രത്തിലെ ‘കുതന്ത്രം’ എന്ന ഗാനത്തിന്റെ ട്രാക്ക് ആരംഭിച്ചപ്പോൾ തന്നെ സംഘാടകരിൽ ഒരാൾ വേദിയിലെത്തി പാട്ട് മാറ്റണമെന്ന് ആവശ്യപ്പെട്ടു. വേടന്റെ ഗാനങ്ങൾ സംസ്കാരത്തിന് യോജിക്കാത്തതാണെന്ന നിലപാടാണ് സംഘാടകർ സ്വീകരിച്ചത്. പൊതുയോഗത്തിൽ തന്നെ ഇത്തരം […]
Read more

ബിഗ് ബോസ് താരങ്ങൾ രാഷ്ട്രീയരംഗത്ത്; റോബിനെ കുറിച്ച് അഖിൽ മാരാരുടെ പ്രതികരണം

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഗ് ബോസ് മുൻ താരങ്ങളായ അഖിൽ മാരാരും റോബിൻ രാധാകൃഷ്ണനും മത്സരരംഗത്ത്. കുണ്ടറയിൽ ബിജെപി സ്ഥാനാർഥിയായി റോബിൻ രംഗത്തെത്തുമ്പോൾ, എൻഡിഎ ഘടകകക്ഷിയായ ട്വന്റി 20യുടെ തൃക്കാക്കര സ്ഥാനാർഥിയാണ് അഖിൽ മാരാർ. റോബിൻ രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് അഖിൽ മാരാർ നൽകിയ പ്രതികരണം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ റോബിനുമായി വിഷയത്തിൽ നിരവധി തവണ സംസാരിച്ചിരുന്നുവെന്ന് അഖിൽ വ്യക്തമാക്കി. രാഷ്ട്രീയത്തിൽ മുൻപരിചയം ഇല്ലാത്ത സാഹചര്യത്തിൽ എന്ത് അടിസ്ഥാനത്തിലാണ് റോബിൻ […]
Read more

മൂന്ന് മുന്നണികളിലും വനിതകൾ; ശ്രദ്ധേയമായി കോങ്ങാട് മണ്ഡലം

പാലക്കാട്: ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികളായി വനിതകൾ മത്സരിക്കുന്ന ഏക മണ്ഡലമാണ് പാലക്കാട് ജില്ലയിലെ കോങ്ങാട്. സിറ്റിംഗ് എംഎൽഎ കെ. ശാന്തകുമാരി എൽഡിഎഫിനായി മത്സരിക്കുമ്പോൾ, കെപിസിസി ജനറൽ സെക്രട്ടറി കെ.എ. തുളസി യുഡിഎഫിനും ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് എൻഡിഎക്കുമായി രംഗത്തുണ്ട്. 2011ൽ മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും കുറഞ്ഞത് ഒരാൾ എങ്കിലും വനിതാ സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ടെന്നത് കോങ്ങാടിന്റെ പ്രത്യേകതയാണ്. മൂന്ന് തിരഞ്ഞെടുപ്പുകളിലുമായി ഇടതുമുന്നണി വിജയിച്ച ശക്തികേന്ദ്രമാണ് കോങ്ങാട്. 2021ൽ […]
Read more

രണ്ട് മണ്ഡലങ്ങളിൽ വിജയ്; ടിവികെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ് തമിഴ്നാട്ടിൽ രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കും. പെരമ്പൂരും തിരുച്ചിറപ്പള്ളി ഈസ്റ്റും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. ടിവികെ സ്ഥാനാർഥികൾക്ക് ലഭിക്കുന്ന ഓരോ വോട്ടും തനിക്കുള്ള പിന്തുണയായി കാണണമെന്നും, എല്ലാവരെയും വിജയിപ്പിക്കണമെന്നും വിജയ് അഭ്യർത്ഥിച്ചു. തനിക്കെതിരായ അനീതികൾക്ക് മറുപടി നൽകാനും തമിഴ്നാടിന്റെ ഭാവിക്കായി വോട്ട് ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ലഹരിമുക്ത തമിഴ്നാട്, ഉന്നത വിദ്യാഭ്യാസത്തിന് 20 ലക്ഷം രൂപ സഹായം എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ. വടക്കൻ ചെന്നൈയിലെ ഡിഎംകെയുടെ ശക്തികേന്ദ്രമാണ് പെരമ്പൂർ. 2021ലെ തിരഞ്ഞെടുപ്പിൽ […]
Read more

വെഞ്ഞാറമൂടിൽ കെഎസ്ആർടിസി ബസിന് തീപിടിത്തം; ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരം: വെഞ്ഞാറമൂടിൽ കെഎസ്ആർടിസി എ.സി സ്ലീപ്പർ ബസിന് തീപിടിച്ചു. രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. പറശ്ശിനിക്കടവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിന്റെ മുൻഭാഗത്താണ് തീ കണ്ടത്. പുക ഉയർന്നതോടെ ഡ്രൈവർ ബസ് ഉടൻ നിർത്തി യാത്രക്കാരെ സുരക്ഷിതമായി ഇറക്കി. തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചു. ഫയർഫോഴ്‌സ് എത്തുന്നതിന് മുൻപ് സമീപവാസികളും നാട്ടുകാരും ചേർന്ന് വെള്ളം ഒഴിച്ച് തീ നിയന്ത്രിക്കാൻ ശ്രമിച്ചു. യാത്രക്കാരെ സമയോചിതമായി ഇറക്കാനായതോടെ വലിയ അപകടം ഒഴിവായി. അടുത്തിടെ സർവീസിൽ കൊണ്ടുവന്ന സ്ലീപ്പർ […]
Read more

തുടർഭരണം നാടിനുവേണ്ടി നിലകൊണ്ടതുകൊണ്ട്; വർഗീയതയോട് വിട്ടുവീഴ്ചയില്ല

മലപ്പുറം: കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ലഭിച്ച തുടർഭരണം ഗിമ്മിക്കുകളുടെ ഫലമല്ലെന്നും, ജനക്ഷേമവും വികസനവും ലക്ഷ്യമിട്ട് നടത്തിയ പ്രവർത്തനങ്ങളുടെ പ്രതിഫലനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് വർഷത്തിനിടെ വിദ്യാഭ്യാസം, ആരോഗ്യരംഗം, സാമ്പത്തിക മേഖലകൾ ഉൾപ്പെടെ എല്ലാ മേഖലകളിലും സംസ്ഥാനത്ത് ഗണ്യമായ പുരോഗതി കൈവരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മാറ്റങ്ങൾ യാദൃശ്ചികമല്ലെന്നും, വ്യക്തമായ നയങ്ങളും രാഷ്ട്രീയ നിലപാടുകളും ഇതിന് പിന്നിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം […]
Read more

ചന്ദ്രാപുര്‍ കേസ്; പൊലീസ് ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു

മുംബൈ: ചന്ദ്രാപുരില്‍ ഹെഡ് കോണ്‍സ്റ്റബിളായ ജയന്ത് ബല്ലാവര്‍ (45) മരിച്ച സംഭവത്തില്‍ മൂന്ന് വര്‍ഷത്തിന് ശേഷം നിര്‍ണായക വഴിത്തിരിവ്. സ്വാഭാവിക മരണമെന്നു കരുതിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ മകള്‍ ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 2023 ഏപ്രില്‍ 25ന് ജോലിസ്ഥലത്ത് കുഴഞ്ഞുവീണായിരുന്നു ജയന്ത് ബല്ലാവറുടെ മരണം. ആദ്യം സ്വാഭാവിക മരണമെന്നായിരുന്നു ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും വിലയിരുത്തല്‍. എന്നാല്‍, മരണത്തിനു മുന്‍പ് മകള്‍ ആര്യ നല്‍കിയ മില്‍ക്ക് ഷേക്കില്‍ വിഷം കലര്‍ത്തിയിരുന്നുവെന്നതാണ് അന്വേഷണത്തില്‍ പുറത്തുവന്നത്. പ്രണയബന്ധത്തിന് എതിരുനിന്ന […]
Read more

മുണ്ടക്കൈ – ചൂരൽമല ടൗൺഷിപ്പ്; നിർമാണം ഇഴയുന്നു

വയനാട്: മുണ്ടക്കൈ –ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണം ആദ്യഘട്ട ഉദ്ഘാടനം കഴിഞ്ഞതിന് പിന്നാലെ മന്ദഗതിയിലായി. കഴിഞ്ഞ മാസം ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചതിനു മുൻപ് പ്രതിദിനം 1500ലധികം തൊഴിലാളികളെ വിന്യസിച്ച് നിർമാണം വേഗത്തിൽ പുരോഗമിച്ചിരുന്നു. എന്നാൽ പിന്നീട് തൊഴിലാളികളുടെ എണ്ണം കുറയുകയും പ്രവൃത്തികൾ മന്ദഗതിയിലാകുകയും ചെയ്തു. സാമ്പത്തിക വർഷാവസാനത്തോടെ വിവിധ റോഡ് നിർമാണങ്ങൾ പൂർത്തിയാക്കേണ്ടതായതിനാൽ തൊഴിലാളികളെ മറ്റ് മേഖലകളിലേക്ക് മാറ്റിയതും, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതും പ്രതിസന്ധി രൂക്ഷമാക്കി. […]
Read more

പോളിങ് ബൂത്തിൽ മൊബൈൽ ഫോൺ നിരോധനം; കർശന നിർദേശം

കണ്ണൂർ: പോളിങ് ബൂത്തിനുള്ളിൽ നിന്ന് വോട്ട് ചെയ്യുന്ന ചിത്രങ്ങളോ സെൽഫികളോ എടുക്കുന്ന പ്രവണതയ്ക്ക് ഇനി വിരാമം. ഇനി മുതൽ പോളിങ് ബൂത്തിനുള്ളിൽ ആർക്കും മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുമതിയില്ല. പോളിങ് സ്റ്റേഷന്റെ 100 മീറ്റർ പരിധിയിൽ പ്രവേശിക്കുമ്പോൾ തന്നെ ഫോൺ സ്വിച്ച് ഓഫ് ചെയ്യണം. ബൂത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് വോട്ടർമാർ അവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വോളന്റിയർമാർക്ക് കൈമാറി ടോക്കൺ സ്വീകരിക്കണം. ഇതിനായി ബൂത്തിന് പുറത്ത് പ്രത്യേക മൊബൈൽ ഫോൺ ഡിപ്പോസിറ്റ് സൗകര്യം ഒരുക്കാൻ […]
Read more

Recent News

Advertisement
WhiteswanTV Footer