Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Divya

നിയമസഭാ കയ്യാങ്കളിക്കേസ്; മുൻ സെക്രട്ടറി ശാർങ്ധരൻ നേരിട്ട് ഹാജരാകണമെന്ന് കോടതി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ മുൻ നിയമസഭാ സെക്രട്ടറി ശാർങ്ധരൻ നേരിട്ട് കോടതിയിൽ ഹാജരായി മൊഴി നൽകണമെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഓൺലൈൻ വിസ്താരത്തിന് അനുമതി തേടി ശാർങ്ധരൻ നൽകിയ അപേക്ഷ കോടതി തള്ളി. കേസിലെ ഒന്നാം സാക്ഷിയാണ് മുൻ നിയമസഭാ സെക്രട്ടറി ശാർങ്ധരൻ. ആരോഗ്യപ്രശ്നങ്ങൾ കാരണം നേരിട്ട് കോടതിയിലെത്തി മൊഴി നൽകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഓൺലൈൻ വിസ്താരത്തിന് അനുമതി തേടിയത്. എന്നാൽ, ഓൺലൈൻ വിസ്താരത്തെ പ്രോസിക്യൂഷൻ എതിർത്തു. കേസുമായി ബന്ധപ്പെട്ട […]
Read more

ഭാരത് സമ്മിറ്റിൽ വിദേശ പ്രതിനിധികൾക്ക് വിലക്ക്; കേന്ദ്ര നടപടിക്കെതിരെ ശശി തരൂർ

ന്യൂഡൽഹി: തെലങ്കാനയിൽ നടന്ന ഭാരത് സമ്മിറ്റിൽ വിദേശ പ്രതിനിധികൾക്ക് പ്രവേശനം നിഷേധിച്ച നടപടിക്കെതിരെ കോൺഗ്രസ് എംപി ശശി തരൂർ രംഗത്ത്. നടപടി നിരാശാജനകമാണെന്നും ഏത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന് നാണക്കേടുണ്ടാക്കുന്ന നടപടിയാണിതെന്നും എതിർ ശബ്ദങ്ങളെല്ലാം അടിച്ചമർത്തുകയാണെന്നും തരൂർ വിമർശിച്ചു. സമ്മേളനത്തിൽ പങ്കെടുക്കാൻ വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയ 315 പ്രഭാഷകരിൽ 115 പേർക്കും ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിക്കുകയോ വിസ റദ്ദാക്കുകയോ ചെയ്ത വിവരം ഹൈദരാബാദിലെത്തിയപ്പോഴാണ് അറിഞ്ഞതെന്ന് തരൂർ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ […]
Read more

കാറിൽ ഒളിപ്പിച്ച് കടത്തിയ 39 ഗ്രാം MDMA പിടികൂടി; സ്റ്റേഷൻ റൗഡിയും കൂട്ടാളിയും അറസ്റ്റിൽ

തൃശൂര്‍: വിൽപ്പനയ്ക്കായി കാറിൽ കടത്തിക്കൊണ്ടുവന്ന 39.390 ഗ്രാം എം.ഡി.എം.എയുമായി സ്റ്റേഷൻ റൗഡിയെയും കൂട്ടാളിയെയും കൈപ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമായ പെരിഞ്ഞനം വഴിയമ്പലം വെസ്റ്റ് സ്വദേശി കുളങ്ങരവീട്ടിൽ മിൻഷാദ് (33), കൂട്ടാളിയായ പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി പനപറമ്പിൽ വീട്ടിൽ ഷജിൽ (33) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ ചളിങ്ങാട് കിഴക്കേ ടിപ്പുസുൽത്താൻ റോഡിൽ ശിവപുരം ക്ഷേത്രത്തിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. കാറിന്റെ ഡ്രൈവിങ് സീറ്റിനടിയിൽ ക്ലച്ച് […]
Read more

പട്ടിണിയിലും പഠനവും സംഘടനാപ്രവർത്തനവും; അഭിമന്യുവിന്റെ കുറിപ്പ് വിചാരണയ്ക്കിടെ ഹാജരാക്കി

കൊച്ചി: ‘പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം. ഏതായാലും വയറുനിറച്ച് ഭക്ഷണം കഴിച്ചു. വയറുനിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി.’ നോട്ടുപുസ്തകത്തിൽനിന്ന് കീറിയെടുത്ത വരയിട്ട കടലാസിൽ കറുത്ത മഷിയിൽ കുറിച്ചിട്ട വാക്കുകൾ. ഭക്ഷണം നൽകിയ സഹപാഠിയോടുള്ള നന്ദി അറിയിച്ച് അഭിമന്യു എഴുതിയ കുറിപ്പാണിത്. എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർഥിയായിരുന്ന അഭിമന്യുവിന്റെ ഈ കുറിപ്പ് കൊലപാതകക്കേസ് വിചാരണയ്ക്കിടെ കോടതിയിൽ ഹാജരാക്കി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടക്കുന്ന അഭിമന്യു വധക്കേസിന്റെ വിചാരണയ്ക്കിടെയാണ് കുറിപ്പ് പുറത്തുവന്നത്. 2018ൽ കോളേജിലെ കെ.എസ്.യു ഭാരവാഹിയായിരുന്ന […]
Read more

ഡീസൽ വിലവർധനയുടെ ഭൂരിഭാഗവും സർക്കാർ വഹിച്ചു; കർഷകരെ സംരക്ഷിച്ചെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയർന്നപ്പോഴും രാജ്യത്തെ കർഷകരെയും സാധാരണക്കാരെയും സംരക്ഷിക്കാൻ ഡീസൽ വിലവർധനയുടെ ഭൂരിഭാഗവും കേന്ദ്ര സർക്കാർ വഹിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലിറ്ററിന് 50 രൂപയെങ്കിലും വർധിപ്പിക്കേണ്ട സാഹചര്യമുണ്ടായിരുന്നെങ്കിലും ഏഴ് രൂപ മാത്രമാണ് കൂട്ടിയത്. ബാക്കി 43 രൂപയുടെ അധികബാധ്യത സർക്കാർ ഏറ്റെടുക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യ ടുഡേ സംഘടിപ്പിച്ച കിസാൻ തക് ഭാരത് അഗ്രികൾച്ചർ കോൺഫറൻസ് 2026ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ […]
Read more

സംസ്ഥാനത്ത് ബസ് ചാർജ് വർധനയില്ല; വിദ്യാർഥി കൺസെഷനും കൂട്ടില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ബസ് ചാർജ് വർധിപ്പിക്കില്ലെന്ന് മന്ത്രി സി.പി. ജോൺ. ബസ് ചാർജ് വർധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യം മന്ത്രി തള്ളി. വിദ്യാർഥികളുടെ യാത്രാ കൺസെഷനും വർധിപ്പിക്കില്ല. അതേസമയം, ഇതൊഴികെയുള്ള ബസുടമകളുടെ മറ്റ് ആവശ്യങ്ങൾ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബസുടമകളിൽ തന്നെ ഒരു വിഭാഗം നിരക്ക് വർധനയ്ക്ക് എതിരാണെന്നാണ് മന്ത്രിയുടെ വിശദീകരണം. നിരക്ക് വർധിപ്പിച്ചാൽ യാത്രക്കാരുടെ എണ്ണം കുറയുമെന്നും ആളുകൾ സ്വകാര്യ വാഹനങ്ങളിലേക്ക് മാറുമെന്നും ഒരുവിഭാഗം ബസുടമകൾ ആശങ്കപ്പെടുന്നുണ്ട്. സംസ്ഥാനത്ത് മുപ്പതിനായിരത്തോളം ബസുകളുണ്ടായിരുന്നത് ഇപ്പോൾ എട്ടായിരമായി കുറഞ്ഞു. […]
Read more

യുവതിക്ക് ക്രൂരമർദനമേറ്റ വിവരം മറച്ചുവച്ചു; ഏനാത്ത് പൊലീസിനെതിരെ ഗുരുതര ആരോപണം

കൊല്ലം: കടമ്പനാട് സ്വദേശിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഏനാത്ത് പൊലീസിന്റെ വീഴ്ചയും കേസ് അട്ടിമറിക്കാനുള്ള നീക്കവും വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി പ്രതിയായിരുന്ന ആത്മഹത്യാ പ്രേരണക്കേസിലാണ് നിർണായക ദൃശ്യങ്ങൾ പുറത്തുവന്നത്. യുവതിയുടെ ശരീരത്തിൽ ക്രൂരമായ മർദനമേറ്റ പാടുകളുണ്ടെന്ന് മുൻ സി.ഐ അന്നത്തെ എസ്.ഐയോട് പറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്നാൽ ഈ വിവരം പിന്നീട് രേഖപ്പെടുത്തിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലോ ഭർത്താവ് അനിൽകുമാറിന്റെ മൊഴിയിലോ ഉൾപ്പെടുത്തിയില്ലെന്നാണ് ആരോപണം. ഫെബ്രുവരി 14-ന് രാത്രി […]
Read more

കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ; ഹർജി തിങ്കളാഴ്ച പരിഗണിക്കും

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടി ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. തിങ്കളാഴ്ചയിലേക്കാണ് ഹർജി മാറ്റിയത്. മാപ്പപേക്ഷ നൽകിയാൽ സസ്പെൻഷൻ പിൻവലിക്കാമെന്ന സർവകലാശാലയുടെ തീരുമാനം വിദ്യാർഥികൾക്ക് കോടതിയിൽ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യം കൂടി ഉൾപ്പെടുത്തി ഹർജി ഭേദഗതി ചെയ്ത് സമർപ്പിക്കാനും വിദ്യാർഥികൾക്ക് നിർദേശം നൽകി. അതേസമയം, കാലടി സംസ്കൃത സർവകലാശാലയിലെ സമരവേദിയിലെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സർവകലാശാല അധികൃതർക്കും സംസ്ഥാന സർക്കാരിനുമെതിരെ […]
Read more

പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ പഞ്ഞി കുടുങ്ങിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്തു

തൃശൂർ: ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കണ്ടെത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ടിറ്റോ ടോമിനെയാണ് പ്രതിചേർത്തത്. വൈദ്യശാസ്ത്രപരമായ അശ്രദ്ധ വരുത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഗുരുവായൂർ എ.സി.പിക്കാണ് അന്വേഷണച്ചുമതല. ചാവക്കാട് മുനക്കക്കടവ് സ്വദേശി ഫാത്തിമത്തുല്‍ ഷഹ്ഫിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഓഗസ്റ്റ് 18നായിരുന്നു യുവതിയുടെ പ്രസവശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കുശേഷം കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മൂന്ന് തവണ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും തിരിച്ചയച്ചെന്നാണ് യുവതിയുടെ പരാതി. […]
Read more

വിദേശഫണ്ടിങ്ങിന് കടുത്ത നിയന്ത്രണം വേണം; ബില്ലിനെ അനുകൂലിച്ച് RSS സംഘടനകൾ

ന്യൂഡൽഹി: വിദേശസംഭാവനാ നിയന്ത്രണ ഭേദഗതി ബിൽ പൂർണമായും പിൻവലിക്കണമെന്ന് സംയുക്ത പാർലമെന്ററി സമിതിക്ക് മുന്നിൽ ആവശ്യപ്പെട്ട് ക്രൈസ്തവ സംഘടനകൾ. അതേസമയം, വിദേശ ഫണ്ടിങ്ങിന് കൂടുതൽ കർശന നിയന്ത്രണം വേണമെന്നും നിലവിലെ നിയമം ശക്തിപ്പെടുത്തണമെന്നും ആർ.എസ്.എസ് അനുകൂല സംഘടനകൾ ആവശ്യപ്പെട്ടു. വ്യാഴാഴ്ച പാർലമെന്റ് സമുച്ചയത്തിൽ ചേർന്ന സമിതി യോഗത്തിലാണ് ഇരുവിഭാഗങ്ങളും വ്യത്യസ്ത നിലപാടുകൾ അറിയിച്ചത്. ഷില്ലോങ്, കൊച്ചി, ഗോവ എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തിയ ശേഷമാണ് സമിതി ഡൽഹിയിൽ വീണ്ടും യോഗം ചേർന്നത്. ബിൽ നിയമമായാൽ സമുദായത്തിന്റെ മതസ്വാതന്ത്ര്യം പൂർണമായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix