ഇതരജാതിക്കാരനുമായുള്ള പ്രണയബന്ധം എതിർത്തു; 21കാരിയെ കഴുത്തുഞെരിച്ച് കൊന്ന് പിതാവ്
വഡോദര: ഇതര ജാതിയിൽപ്പെട്ട യുവാവുമായുള്ള പ്രണയബന്ധത്തെ എതിർത്ത പിതാവ് 21കാരിയായ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ഖംഭാട്ട് താലൂക്കിലെ മേത്പൂർ ഗ്രാമത്തിൽ നവംബർ ഒമ്പതിന് പുലർച്ചെയായിരുന്നു സംഭവം. സാനിയ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് കൗശൽകുമാർ പട്ടേലിനെ ഖംഭാട്ട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. നവംബർ ഒമ്പതിന് പുലർച്ചെ 3.15ഓടെ വീട്ടിലെ മറ്റുള്ളവർ ഉറങ്ങിക്കിടക്കുമ്പോൾ അടുക്കളയിൽ വെച്ച് ദുപ്പട്ട ഉപയോഗിച്ച് മകളുടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒരേ ഗ്രാമത്തിലെ യുവാവുമായി സാനിയ ഒരു വർഷമായി […]
Read more