Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Divya

എംജി സർവകലാശാലയിലെ മാധ്യമവിലക്ക് പിൻവലിക്കണം; ഏകാധിപത്യ നടപടിയെന്ന് മന്ത്രി റോജി എം. ജോൺ

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ മാധ്യമ നിയന്ത്രണ ഉത്തരവിനെതിരെ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. മാധ്യമപ്രവർത്തകർക്ക് സർവകലാശാലയിൽ പ്രവേശിക്കുന്നതിനും വാർത്തകൾ ശേഖരിക്കുന്നതിനും വൈസ് ചാൻസലറുടെ മുൻകൂർ അനുമതി നിർബന്ധമാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു. ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർവകലാശാലകളിൽ ഇത്തരം ഏകാധിപത്യ നടപടികൾ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണെന്നും പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തെ നിഷേധിക്കുന്നതും പൊതുസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലെ സുതാര്യത ഇല്ലാതാക്കുന്നതുമായ നിയന്ത്രണങ്ങൾ അംഗീകരിക്കാനാവില്ലെന്നും […]
Read more

അണ്ടർ-19 ഏഷ്യാകപ്പ് ഫൈനൽ; ടോസ് നേടിയ പാകിസ്താൻ ബാറ്റിങ്ങിന്

മസ്‌ക്കറ്റ്: അണ്ടർ-19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യയ്‌ക്കെതിരേ ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തിരഞ്ഞെടുത്തു. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് പാകിസ്താൻ കലാശപ്പോരാട്ടത്തിനിറങ്ങുന്നത്. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബാറ്റിങ് തകർച്ച നേരിട്ടപ്പോൾ പാകിസ്താൻ അനായാസ വിജയം സ്വന്തമാക്കിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താനെതിരേ ഇന്ത്യ 22 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ ഘട്ടത്തിലാണ് അർജുൻ രാജ്പുത് ക്രീസിലെത്തിയത്. 85 പന്തിൽ 107 റൺസ് നേടിയ അർജുനാണ് ഫൈനലിൽ ഇന്ത്യൻ പ്രതീക്ഷകളിലൊന്ന്. മികച്ച ഫോമിലുള്ള […]
Read more

MDMAയുമായി വ്‌ളോഗർ ഹൈദർ മധൂർ പിടിയിൽ

കാസര്‍കോട്: എംഡിഎംഎയുമായി വ്‌ളോഗർ ഹൈദർ മധൂർ പിടിയിൽ. 3.61 ഗ്രാം എംഡിഎംഎയുമായാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കാസർകോട് പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സംഘവും വിദ്യാനഗർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഹൈദർ പിടിയിലായത്. വാഹനപരിശോധനയ്ക്കിടെ ഇയാളുടെ പോക്കറ്റിൽനിന്ന് ലഹരിമരുന്ന് കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ മധൂറിലെ ജുമാ മസ്ജിദ് പരിസരത്തായിരുന്നു സംഭവം. സ്വന്തം ആവശ്യത്തിനും വിൽപ്പനയ്ക്കുമായി സൂക്ഷിച്ചതാണ് എംഡിഎംഎയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുനാളുകളായി ഡാൻസാഫ് സംഘം ഹൈദർ മധൂറിനെ […]
Read more

അഗ്രഹാരവീഥികളിൽ ഭക്തിസാന്ദ്രമായ നാളുകൾ; കല്പാത്തിയിൽ ഇന്ന് രഥോത്സവത്തിന് തുടക്കം

പാലക്കാട്: ‘പവനരച്ചെഴുതുന്നു കോലങ്ങളെന്നും…’ എന്ന ഗാനവരികൾ മലയാളികൾക്ക് സുപരിചിതമാണ്. ‘വിയറ്റ്നാം കോളനി’ എന്ന മോഹൻലാൽ ചിത്രത്തിലൂടെ ശ്രദ്ധേയമായ ഈ വരികൾ മനസ്സിൽ വരച്ചിടുന്നത് പാലക്കാട്ടെ കല്പാത്തിയുടെ മനോഹരമായ പുലരികളാണ്. തമിഴ് പാരമ്പര്യവും ആചാരത്തനിമയും ഇഴചേർന്ന കല്പാത്തിയുടെ ജീവിതത്തിൽ കോലങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ട്. സൂര്യോദയത്തിന് മുൻപേ വീടുകളുടെ നടുമുറ്റത്തും മുറ്റത്തും മംഗളസൂചകമായി കോലങ്ങൾ വരയ്ക്കുന്നത് തലമുറകളായി കൈമാറിവരുന്ന ആചാരമാണ്. ഉത്സവദിനങ്ങളിൽ കളർപ്പൊടികൾ ഉപയോഗിച്ച് വലിയ കോലങ്ങൾ തീർക്കും. അരിമാവ് കൊണ്ടുള്ള മാക്കോലങ്ങളും ഈ ആഘോഷങ്ങളുടെ ഭാഗമാണ്. പാലക്കാട്ടെ അഗ്രഹാരങ്ങളിലെ […]
Read more

സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിനെതിരെ ഗുരുതര ആരോപണവുമായി കുട്ടി ഹസ്സൻ ദാരിമി

മലപ്പുറം: സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സുന്നി മഹല്ല് ഫെഡറേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് കുട്ടി ഹസ്സൻ ദാരിമി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീറിനെ പരാജയപ്പെടുത്താൻ സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം ശ്രമിച്ചെന്നാണ് ആരോപണം. എസ്.കെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി.എം. അഷ്‌റഫിനെതിരെയും കുട്ടി ഹസ്സൻ ദാരിമി രംഗത്തെത്തി. പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാർഥി സമദാനിയെ പരാജയപ്പെടുത്താൻ ഒ.പി.എം. അഷ്‌റഫ് തിരൂരിൽ ക്യാംപ് ചെയ്ത് പ്രവർത്തിച്ചെന്നും അദ്ദേഹം ആരോപിച്ചു. […]
Read more

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമശ്രമം

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ യുവ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമശ്രമം. ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർ വിനുവാണ് 25കാരിയായ പി.ജി. വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ചത്. അതിക്രമത്തെ ചെറുത്ത യുവ ഡോക്ടർ ആശുപത്രിക്ക് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മറ്റൊരു ഡോക്ടറുടെ സഹായത്തോടെ യുവതി പൊലീസിൽ പരാതി നൽകി. എന്നാൽ പരാതിയിൽ നടപടി സ്വീകരിച്ചിട്ടും ഡോക്ടർ വിനുവിനെ ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തുകയാണ്.
Read more

അസമിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ച് അപകടം; 16 പേർക്ക് ദാരുണാന്ത്യം

​ഗുഹവാത്തി: അസമിലെ കസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുറഞ്ഞത് 16 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ചയായിരുന്നു അപകടം. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കസിരംഗയ്ക്ക് സമീപം റോംഗാജാനിലാണ് അപകടമുണ്ടായത്. ബൊകാഖട്ടിൽനിന്ന് നാഗോണിലേക്ക് പോകുകയായിരുന്ന മിനിബസിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മിനിബസ് പൂർണമായും തകർന്നു. നിരവധി യാത്രക്കാർ വാഹനത്തിനുള്ളിൽ കുടുങ്ങി. അപകടവിവരമറിഞ്ഞ് പൊലീസും പ്രദേശവാസികളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ […]
Read more

സി.എം. കിഡ്‌സ് സ്കോളർഷിപ്പ് കുടിശ്ശിക തീർക്കാൻ 20.52 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സി.എം. കിഡ്‌സ് സ്കോളർഷിപ്പ് (എൽ.എസ്.എസ്/യു.എസ്.എസ്) പദ്ധതിയിലെ മുഴുവൻ കുടിശ്ശിക തുകയും സർക്കാർ അനുവദിച്ചു. സ്കോളർഷിപ്പ് വിതരണത്തിനായി 20.52 കോടി രൂപ അടിയന്തരമായി അനുവദിക്കാൻ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. 2026-27 അധ്യയന വർഷത്തെ സ്കോളർഷിപ്പ് തുക മാർച്ച് 31നകം വിതരണം ചെയ്യും. അർഹരായ എല്ലാ വിദ്യാർഥികൾക്കും സമയബന്ധിതമായി സ്കോളർഷിപ്പ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ഭാവിയിൽ സ്കോളർഷിപ്പ് തുക കുടിശ്ശികയാകുന്ന സാഹചര്യം ഒഴിവാക്കാൻ […]
Read more

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയിൽനിന്ന് 1.25 ലക്ഷം രൂപ തട്ടിയെന്ന് പരാതി; മിമിക്രി കലാകാരൻ അറസ്റ്റിൽ

തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയിൽനിന്ന് പണം തട്ടിയെടുത്തെന്ന പരാതിയിൽ മിമിക്രി കലാകാരൻ അറസ്റ്റിൽ. തൃശൂർ അരനാട്ടുകര ഒളരിക്കര സ്വദേശി സതീഷ് ഒളരി എന്ന വി.ബി. സതീഷിനെയാണ് (47) വിഴിഞ്ഞം പൊലീസ് പിടികൂടിയത്. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ഡിസംബർ മുതൽ ഫെബ്രുവരി വരെ പലതവണയായി യുവതിയിൽനിന്ന് യുപിഐ വഴി 1.25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. കൂടാതെ 20,300 രൂപയുടെ ഇലക്ട്രോണിക്സ് സാധനങ്ങളും വിമാനടിക്കറ്റ് എടുത്ത വകയിൽ 20,400 രൂപയും തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. […]
Read more

അദാനി പദ്ധതിയുടെ ചെലവിൽ 99 ശതമാനം കുറവ്; വൻ അഴിമതിയെന്ന് ജയറാം രമേശ്

ന്യൂഡൽഹി: അദാനി ഗ്രീൻ എനർജി ലിമിറ്റഡ് നടപ്പാക്കുന്ന ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്. മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽ നടപ്പാക്കുന്ന പദ്ധതിയുടെ ചെലവിൽ 99 ശതമാനം കുറവ് വരുത്തിയെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ആരോപണം. ഇത് വൻ അഴിമതിയാണെന്നും അദാനി ഗ്രൂപ്പിന്റെ ബിസിനസ് ഇടപാടുകളെക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേഷണം നടത്തണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു. എക്സിലൂടെയാണ് അദ്ദേഹം സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. കഴിഞ്ഞ പത്തുവർഷത്തിനിടെ നിരവധി അഴിമതികളിലൂടെയാണ് ‘മോദാനി’ കൂട്ടുകെട്ട് വളർന്നതെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix