Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Divya

വി.എച്ച്. ഗ്ലോബലിൽനിന്ന് വൈദ്യുതി വാങ്ങിയതിലും ദുരൂഹത; മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും പങ്ക് അന്വേഷിക്കണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: വി.എച്ച്. ഗ്ലോബലിൽനിന്ന് വൈദ്യുതി വാങ്ങിയ ഇടപാടിലും ദുരൂഹത ആരോപിച്ച് പ്രതിപക്ഷം. ഇടപാടിൽ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വി.എച്ച്. ഗ്ലോബലിൽനിന്ന് യൂണിറ്റിന് 11 രൂപ നിരക്കിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങിയെന്നാണ് ആരോപണം. ഇതിന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതി ഉണ്ടായിരുന്നില്ലെന്നും ഇടപാടിലൂടെ ഗുരുതരമായ അഴിമതിക്ക് ശ്രമിച്ചെന്നുമാണ് ആരോപണം. ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ റിസർച്ച് വിങ് കൺവീനർ ഡോ. എം.ജി. സുരേഷ് കുമാറാണ് ആരോപണവുമായി രംഗത്തെത്തിയത്. […]
Read more

രാജ്യത്ത് ഉള്ളിവിലയിൽ 116 ശതമാനം വർധന; സവാള വില ഇരട്ടിയായി

ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളിവിലയിൽ വൻ വർധന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉള്ളിവില 116 ശതമാനമാണ് ഉയർന്നത്. ഉള്ളിക്കൊപ്പം വെളുത്തുള്ളി, ഇഞ്ചി, നാരങ്ങ എന്നിവയുടെ വിലയിലും കാര്യമായ വർധന രേഖപ്പെടുത്തി. വെളുത്തുള്ളിക്ക് 60 ശതമാനവും ഇഞ്ചിക്ക് 48.3 ശതമാനവും നാരങ്ങയ്ക്ക് 47.3 ശതമാനവുമാണ് വില കൂടിയത്. പച്ചക്കറികളിൽ ഉരുളക്കിഴങ്ങിനും കോളിഫ്ലവറിനും മാത്രമാണ് 10 ശതമാനത്തിലധികം വില കുറഞ്ഞത്. ഉരുളക്കിഴങ്ങിന് 14.2 ശതമാനമാണ് വിലയിടിവ്. കേന്ദ്ര സർക്കാർ പുറത്തുവിട്ട ഏറ്റവും പുതിയ പണപ്പെരുപ്പ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സവാളയുടെ ചില്ലറ […]
Read more

ചടയമംഗലത്ത് 13കാരന് രണ്ടാനച്ഛൻ ക്രൂരമായി മർദിച്ച സംഭവം; കുട്ടിക്കും കുടുംബത്തിനും സംരക്ഷണമൊരുക്കി സർക്കാർ

കൊല്ലം: ചടയമംഗലത്ത് 13കാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ച സംഭവത്തിൽ കുട്ടിക്കും കുടുംബത്തിനും ആശ്വാസമായി വനിതാ ശിശുവികസന വകുപ്പിന്റെ ഇടപെടൽ. കുട്ടികളായ മൂന്ന് പേരെയും അമ്മയെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സിഡബ്ല്യുസി) സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. അമ്മയ്ക്ക് സിഡബ്ല്യുസിയുടെ ഹോമിൽ താൽക്കാലിക ജോലി നൽകാനും ആലോചനയുണ്ട്. മന്ത്രി ബിന്ദു കൃഷ്ണ ഇന്നലെ വീട്ടിലെത്തി കുടുംബത്തിന്റെ ദുരവസ്ഥ മനസിലാക്കിയതിന് പിന്നാലെയാണ് നടപടി. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്. അതേസമയം, കുട്ടിയുടെ […]
Read more

ടി20 ക്രിക്കറ്റിൽ ചരിത്രനേട്ടം; ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായി വൈഭവ് സൂര്യവംശി

ഇന്ദോർ: ടി20 ക്രിക്കറ്റിൽ അപൂർവ റെക്കോഡ് സ്വന്തമാക്കി ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബിഹാറിന്റെ നായകനായി ഇറങ്ങിയതോടെ പുരുഷ ടി20 ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന നേട്ടമാണ് വൈഭവ് സ്വന്തമാക്കിയത്. 15 വർഷവും 232 ദിവസവുമാണ് താരത്തിന്റെ പ്രായം. ക്രൊയേഷ്യൻ താരം സാക്ക് വുകുസിച്ചിന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് വൈഭവ് മറികടന്നത്. ദേശീയ ടീമിനെ നയിക്കുമ്പോൾ 17 വർഷവും 311 ദിവസവുമായിരുന്നു സാക്കിന്റെ പ്രായം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സൗരാഷ്ട്രയ്‌ക്കെതിരായ […]
Read more

മോദിയുടെ മൈസൂരു സന്ദർശനത്തിനിടെ വ്യോമസേനാ ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ

മൈസൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൈസൂരു സന്ദർശനത്തിനിടെ സുരക്ഷാ വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്ന വ്യോമസേനാ ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ. മൈസൂരുവിലെ ലളിത മഹൽ ഹെലിപാഡിലാണ് സംഭവം. വൈകിട്ട് 3.20ഓടെയാണ് പ്രധാനമന്ത്രി ഹെലിപാഡിലെത്തിയത്. അകമ്പടിയായി വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളും ഉണ്ടായിരുന്നു. പരിപാടികൾ പൂർത്തിയാക്കി പ്രധാനമന്ത്രി മടങ്ങിയപ്പോൾ ഒരു ഹെലികോപ്റ്റർ മാത്രമാണ് അദ്ദേഹത്തെ അനുഗമിച്ചത്. രണ്ടാമത്തെ ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ സംഭവിച്ചതിനാൽ ഹെലിപാഡിൽ തുടരുകയായിരുന്നു. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ അധികൃതർ തുടരുകയാണ്. സംഭവത്തെ തുടർന്ന് ലളിത മഹൽ ഹെലിപാഡിലും പരിസരത്തും സുരക്ഷ […]
Read more

ആരോപണങ്ങൾ ഉന്നയിക്കുന്നവർ മുഖത്തുനോക്കി പറയട്ടെ, തുറന്നുപറച്ചിൽ തുടരും; രാജ്മോഹൻ ഉണ്ണിത്താൻ

കണ്ണൂർ: ആരോപണങ്ങൾ ഉന്നയിക്കുന്നവർ നേരിട്ട് മുഖത്തുനോക്കി പറയട്ടെയെന്നും അത്തരത്തിൽ ആരോപണം ഉന്നയിക്കുന്നവർ തന്റെ മറുപടിക്ക് അർഹരല്ലെന്നും കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. അപ്രിയ സത്യങ്ങൾ തുറന്നുപറയുന്നതാണ് ചിലരെ അസ്വസ്ഥരാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രതികരണങ്ങൾ ആരെയാണ് അസ്വസ്ഥരാക്കുന്നതെന്ന് വ്യക്തമായി അറിയാം. ഡിസിസി ഭാരവാഹികൾ മാത്രം പങ്കെടുത്ത യോഗത്തിലെ വിവരങ്ങൾ എങ്ങനെ പുറത്തുവന്നുവെന്ന് തനിക്കറിയില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തന്റെ ആഗ്രഹം നേരിട്ട് നേതൃത്വത്തെ അറിയിച്ചതാണ്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് നേതൃത്വമാണ്. ജീവനുള്ള കാലത്തോളം തുറന്നുപറച്ചിലുകൾ […]
Read more

ബിഷ്‌ണോയ് സംഘത്തിന് ബോളിവുഡ് താരങ്ങളുടെ വിവരങ്ങൾ ചോർത്തി നൽകി; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

തൃശൂര്‍: ലോറൻസ് ബിഷ്‌ണോയിയുടെ അധോലോക സംഘവുമായി ബന്ധം പുലർത്തുകയും ബോളിവുഡ് താരങ്ങളുടെയും പ്രധാന കേന്ദ്രങ്ങളുടെയും വിവരങ്ങൾ ചോർത്തി നൽകുകയും ചെയ്ത കേസിൽ അറസ്റ്റിലായ തമിഴ്നാട് സ്വദേശി ഗുരുമൂർത്തിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. 27കാരനായ ഗുരുമൂർത്തി ഫോട്ടോഗ്രാഫറാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ചിത്രങ്ങൾ പകർത്തി നൽകിയതിന് പ്രതിഫലമായി ഇയാൾക്ക് പലതവണ യുഎസ് ഡോളറിൽ പണം ലഭിച്ചിരുന്നു. ഓരോ തവണയും ഏകദേശം 20,000 രൂപയ്ക്ക് തുല്യമായ തുകയാണ് പ്രതിഫലമായി നൽകിയിരുന്നത്. ഭാര്യയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് ഈ തുക ഇന്ത്യൻ രൂപയാക്കി […]
Read more

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ബന്ധുക്കൾക്ക് അയച്ചു; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശി ആറാംകണ്ടത്തിൽ അശ്വിനെയാണ് പൊലീസ് പിടികൂടിയത്. സ്ത്രീകളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് ഇവരുടെ ബന്ധുക്കൾക്ക് അയച്ചുനൽകിയെന്നാണ് പ്രതിക്കെതിരായ പരാതി. സംഭവത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അശ്വിനെ അറസ്റ്റ് ചെയ്തത്. കേസിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
Read more

BCCI അണ്ടർ-19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 17കാരിയായ ക്രിക്കറ്റ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തി

തെലങ്കാന: ബിസിസിഐ അണ്ടർ-19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 17കാരിയായ ക്രിക്കറ്റ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാനയിലെ യലാൽ മണ്ഡലത്തിലെ സംഗയപള്ളി സ്വദേശിനി നന്ദിനിയെയാണ് വികാരാബാദ് ടൗണിലെ മധു കോളനിയിൽ മുത്തശ്ശിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പഠനത്തിനും ക്രിക്കറ്റ് പരിശീലനത്തിനുമായാണ് നന്ദിനി മുത്തശ്ശിയുടെ വീട്ടിൽ താമസിച്ചിരുന്നത്. രണ്ട് യുവാക്കളുടെ നിരന്തരമായ ശല്യവും മാനസിക പീഡനവുമാണ് നന്ദിനിയുടെ മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം. അനിൽ, കൃഷ്ണ എന്നീ യുവാക്കൾ നന്ദിനിയെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. പ്രണയം […]
Read more

നിർത്തിയിട്ട ഓട്ടോറിക്ഷയിലേക്ക് ഥാർ ഇടിച്ചുകയറി; ഡ്രൈവർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ മടക്കാംപൊയിലിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ഥാർ ഇടിച്ച് അപകടം. ഥാർ ഓടിച്ചിരുന്ന ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ രാഘവന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ എട്ടുമണിയോടെ മടക്കാംപൊയിൽ പള്ളി സ്റ്റോപ്പിലായിരുന്നു അപകടം. പള്ളി സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് എറണാകുളത്തുനിന്ന് എത്തിയ ഥാർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ഏകദേശം 30 മീറ്ററോളം ദൂരത്തേക്ക് തെറിച്ചുവീണു. അശാസ്ത്രീയമായ റോഡ് നിർമാണത്തെ തുടർന്ന് ഈ മേഖലയിൽ അപകടങ്ങൾ പതിവാണെന്നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix