മുഷ്താഖ് അലി ട്രോഫിയിൽ സഞ്ജുവിന് നിരാശ; ആദ്യ പന്തിൽ ബൗണ്ടറി, പിന്നാലെ ബൗൾഡ്
ചണ്ഡീഗഡ്: മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്റിൽ കേരളത്തിനായി കളത്തിലിറങ്ങിയ ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന് നിരാശാജനകമായ തുടക്കം. മധ്യപ്രദേശിനെതിരായ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജു നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയെങ്കിലും അധികനേരം ക്രീസിൽ തുടരാനായില്ല. മൂന്ന് പന്തിൽ നാല് റൺസെടുത്ത താരത്തെ ആവേശ് ഖാൻ ബൗൾഡാക്കി. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ ഒരു അർധസെഞ്ചുറി മാത്രം നേടാനായ സഞ്ജുവിന് മുഷ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് നിർണായകമാണ്. മധ്യപ്രദേശിനെതിരെ ടോസ് നേടി ബാറ്റിങ് […]
Read more