Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Divya

സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് 14കാരൻ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

മലപ്പുറം: തിരൂരങ്ങാടി ചെറുമുക്കിൽ വൈദ്യുതി ലൈനിന്റെ സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് 14കാരൻ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. സംഭവത്തിൽ ഡെപ്യൂട്ടി ചീഫ് എൻജിനീയറോട് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ആവശ്യപ്പെട്ടു. റിപ്പോർട്ട് പരിശോധിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി. മരിച്ച കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കെഎസ്ഇബിക്കും നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് സുഹൃത്തുക്കളോടൊപ്പം വയലിൽ […]
Read more

ബൗളർമാർ തകർത്താടി; ന്യൂസിലൻഡിനെ 22 റൺസിന് വീഴ്ത്തി ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

മൗണ്ട് മൗംഗനൂയി: ചെറിയ സ്കോർ പ്രതിരോധിക്കാൻ ഇറങ്ങിയ ഇന്ത്യക്ക് ബൗളർമാരുടെ മികവിൽ ആവേശജയം. ന്യൂസിലൻഡിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തിൽ 22 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-1ന് ഇന്ത്യ സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 42.1 ഓവറിൽ 209 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിന് 48.1 ഓവറിൽ 187 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഒരാൾ പോലും അർധസെഞ്ചുറി നേടാത്ത ന്യൂസിലൻഡ് നിരയിൽ 31 റൺസെടുത്ത ഡീൻ ഫോക്സ്ക്രോഫ്റ്റാണ് ടോപ് […]
Read more

സോനം വാങ്ചുക്കിനെ 60 ദിവസത്തേക്ക് വീട്ടുതടങ്കലിലാക്കി; പൊതുയോഗങ്ങളിലും റാലികളിലും പങ്കെടുക്കുന്നതിനും വിലക്ക്

ശ്രീനഗർ: ലഡാക്കിലെ കാലാവസ്ഥാ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിനെ 60 ദിവസത്തേക്ക് വീട്ടുതടങ്കലിലാക്കി. ലേ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുയോഗങ്ങളിലും റാലികളിലും പങ്കെടുക്കുന്നതിനും വാങ്ചുക്കിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ നാലിന് ഹിൽ കൗൺസിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള സർക്കാർ തീരുമാനത്തിനെതിരേ ലഡാക്കിലെ വിവിധ സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് നടപടി. പ്രതിഷേധ സ്ഥലത്തുനിന്ന് വാങ്ചുക്കിനെ പോലീസ് മാറ്റിയതിന് പിന്നാലെയാണ് വീട്ടുതടങ്കൽ ഉത്തരവ് പുറത്തുവന്നത്. ലേ പോലീസ് മേധാവി നൽകിയ കത്തും പോലീസിന്റെ റിപ്പോർട്ടും പരിഗണിച്ചാണ് നടപടിയെന്ന് […]
Read more

ബഹ്റൈനിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ; അവകാശവാദം തള്ളി അമേരിക്ക

ടെഹ്റാൻ: ബഹ്റൈനിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിലെ റഡാർ സംവിധാനത്തിനും അൽറിഫാ വ്യോമത്താവളത്തിനും നേരെ ഡ്രോൺ ആക്രമണം നടത്തിയതായി അവകാശപ്പെട്ട് ഇറാൻ. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. അമേരിക്കൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ ഇറങ്ങുന്ന കേന്ദ്രമായ അൽറിഫായെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇറാന്റെ വാദം. തെക്കൻ ഇറാനിലെ സിരിക് ഉൾപ്പെടെയുള്ള മേഖലകളിൽ അമേരിക്ക എംക്യു-9 ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങൾക്കും ഹോർമോസ്ഗാൻ പ്രവിശ്യയിലെ ടെലികമ്മ്യൂണിക്കേഷൻ ടവറിന് നേരെയുണ്ടായ വ്യോമാക്രമണത്തിനും തിരിച്ചടിയായാണ് നടപടിയെന്ന് […]
Read more

ഭാര്യയുമായി വഴക്കിനിടെ രണ്ടുവയസുകാരിയെ നിലത്തടിച്ച് കൊലപ്പെടുത്തി പിതാവ്; അസം സ്വദേശി പിടിയിൽ

ആലപ്പുഴ: മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിടുന്നതിനിടെ രണ്ടുവയസുകാരിയായ മകളെ നിലത്തടിച്ച് കൊലപ്പെടുത്തി പിതാവ്. അസം ബാരമതി സ്വദേശി പരിതോഷ് മണ്ഡൽ (27) ആണ് മകൾ ദീപികയെ കൊലപ്പെടുത്തിയത്. ഭാര്യ റൊണ്ടോവാലിയുമായി വഴക്കിടുന്നതിനിടെ അവരുടെ മടിയിലിരുന്ന കുഞ്ഞിനെ പരിതോഷ് നിലത്തേക്ക് വലിച്ചെറിയുകയായിരുന്നു. മാങ്കാംകുഴി ജങ്ഷന് കിഴക്ക് വെട്ടിയാറിലാണ് പരിതോഷും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത്. കെട്ടിടനിർമാണ ജോലികളിൽ മേസ്തിരിയുടെ സഹായിയായാണ് ഇയാൾ ജോലി ചെയ്തിരുന്നത്. സംഭവത്തെത്തുടർന്ന് കുഞ്ഞിനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുഞ്ഞിന്റെ ശരീരത്തിൽ മർദനമേറ്റ […]
Read more

റൊണാൾഡോയില്ലാതെ ആദ്യ മത്സരം; പോർച്ചുഗലിനെ തകർത്ത് ഡെന്മാർക്ക്

ലിസ്ബൺ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ ആദ്യ മത്സരത്തിൽ പോർച്ചുഗലിന് വൻ തോൽവി. യുവേഫ നേഷൻസ് ലീഗിൽ ഡെന്മാർക്കിനോട് ഒന്നിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെട്ടത്. മികച്ച താരനിരയുമായാണ് പോർച്ചുഗൽ ഡെന്മാർക്കിനെ നേരിടാനിറങ്ങിയത്. റൊണാൾഡോയുടെ അഭാവത്തിൽ ഗോൺസാലോ റാമോസാണ് മുന്നേറ്റനിരയിൽ കളിച്ചത്. ബ്രൂണോ ഫെർണാണ്ടസ്, ജാവോ ഫെലിക്‌സ്, റൂബൻ നെവസ് തുടങ്ങിയ പ്രമുഖ താരങ്ങളും പോർച്ചുഗൽ നിരയിലുണ്ടായിരുന്നു. എന്നാൽ മത്സരത്തിലുടനീളം ഡെന്മാർക്കായിരുന്നു ആധിപത്യം. 43-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് പിയെരി ഹൊയ്‌ബെർഗ് ഡെന്മാർക്കിന് […]
Read more

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പ്രസംഗിക്കാൻ അവസരം നൽകിയില്ല; ഉത്തരാഖണ്ഡിൽ പൊതുവേദി തകർത്ത് കോൺഗ്രസ് എംഎൽഎയും അനുയായികളും

ഡെറാഡൂൺ: മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ സാന്നിധ്യത്തിൽ സംസാരിക്കാൻ അവസരം നിഷേധിച്ചെന്ന് ആരോപിച്ച് പൊതുവേദി തകർത്ത് കോൺഗ്രസ് എംഎൽഎയും അനുയായികളും. ഉത്തരാഖണ്ഡിലെ ജൗൽജിബി മേളയുടെ ഉദ്ഘാടനച്ചടങ്ങിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രസംഗിക്കാൻ അവസരം നൽകാത്തതിൽ പ്രതിഷേധിച്ച് മേള കമ്മിറ്റി ചെയർമാൻ കൂടിയായ എംഎൽഎ ഹരീഷ് സിങ് ധാമി വേദിയിൽ പ്രതിഷേധിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സമ്മേളനത്തെ അഭിസംബോധന ചെയ്യാനും പ്രദേശത്തെ ആവശ്യങ്ങൾ ഉന്നയിക്കാനും അവസരം നിഷേധിച്ചതിലാണ് എംഎൽഎ അതൃപ്തി പ്രകടിപ്പിച്ചത്. സംസ്ഥാന സർക്കാർ പ്രതിപക്ഷത്തെ നേരിടാൻ ഭയപ്പെടുകയാണെന്ന് പ്രതിഷേധത്തിനുശേഷം […]
Read more

20 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന പരാതി അടിസ്ഥാനരഹിതം; സുബ്ബയ്യ റായിക്കെതിരേ നിയമനടപടിക്കൊരുങ്ങി പി.കെ. ഫൈസൽ

കാസർകോട്: തനിക്കെതിരേ ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കാസർകോട് ഡിസിസി അധ്യക്ഷൻ പി.കെ. ഫൈസൽ. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് സുബ്ബയ്യ റായി നൽകിയ പരാതി വസ്തുതാവിരുദ്ധമാണെന്നും ഫൈസൽ കാസർകോട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഡിസിസി ഓഫീസിന്റെ മൂന്നാംനിലയ്ക്ക് മുൻ ഡിസിസി അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഐ. രാമറായിയുടെ പേര് നൽകുന്നതിനായി 20 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി. ഐ. രാമറായിയുടെ മകനും കെപിസിസി സെക്രട്ടറിയുമായ സുബ്ബയ്യ റായിയാണ് പാർട്ടി നേതൃത്വത്തിന് പരാതി നൽകിയത്. എന്നാൽ ആരോപണങ്ങൾ […]
Read more

പേരൂർക്കട മാതൃക ആശുപത്രിയിൽ ഗുരുതര ശുചിത്വവീഴ്ച; വാർഡിലെ കിടക്കകൾക്ക് മുകളിൽ ചത്ത എലിയും പൂച്ചയും

തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട മാതൃക ജില്ലാ ആശുപത്രിയിലെ വാർഡിൽ ബെഡുകൾക്ക് മുകളിൽ ചത്ത എലികളെയും പൂച്ചകളെയും കണ്ടെത്തിയത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നു. സ്ത്രീകളുടെ വാർഡിനോട് ചേർന്നുള്ളതും രോഗികളുടെ കൂട്ടിരുപ്പുകാർ വിശ്രമത്തിനായി ഉപയോഗിക്കുന്നതുമായ വാർഡിലാണ് ഈ ദുരവസ്ഥ. ദൃശ്യങ്ങളും വാർത്തയും പുറത്തുവന്നതിന് പിന്നാലെ അണുബാധ ഒഴിവാക്കാനെന്ന പേരിൽ അധികൃതർ വാർഡിന് പുറത്ത് പുതിയ അറിയിപ്പ് പതിപ്പിച്ചിട്ടുണ്ട്. സന്ദർശകർക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നതായും രോഗികളുടെ കൂട്ടിരുപ്പുകാരായി ഒരാൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്നുമാണ് അറിയിപ്പിലുള്ളത്. എന്നാൽ അറിയിപ്പ് ബോർഡ് […]
Read more

ലഹരിക്കേസിൽ അറസ്റ്റിലായ ഹൈദർ മധൂറുമായി ബന്ധമുണ്ടെന്ന പ്രചാരണം; നിയമനടപടിക്കൊരുങ്ങി കെ.ടി. ജലീൽ

മലപ്പുറം: ലഹരിക്കേസിൽ അറസ്റ്റിലായ വ്ലോഗർ ഹൈദർ മധൂറുമായി അടുത്ത ബന്ധമുണ്ടെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടിക്കൊരുങ്ങി സിപിഐഎം നേതാവ് കെ.ടി. ജലീൽ. മാനു പയ്യന്നൂർ, അഖിലേഷ് നാഥ് തുടങ്ങി പതിനഞ്ചോളം അക്കൗണ്ടുകളിൽ നിന്നാണ് താനും ഹൈദർ മധൂറും അടുത്ത സുഹൃത്തുക്കളാണെന്ന രീതിയിൽ പ്രചാരണം നടത്തിയതെന്ന് കെ.ടി. ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. പട്ടാമ്പി സ്വദേശികളും യൂത്ത് ലീഗ് പ്രവർത്തകരുമായ മുജീബ് അത്താണിക്കൽ, ടി.പി. ബഷീർ എന്നിവർ തനിക്കെതിരെ വ്യാജ പോസ്റ്റിട്ടതിന്റെ പേരിൽ ഇപ്പോൾ പ്രതിസന്ധിയിലാണെന്നും ജലീൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix