Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Divya

ഡിജെ പാർട്ടികളെ മുൻവിധിയോടെ കാണരുത്; മയക്കുമരുന്ന് കേന്ദ്രങ്ങളെന്ന ധാരണ വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: ഡിജെ പാർട്ടികളെ മുൻവിധിയോടെ കാണാനാകില്ലെന്ന് ഹൈക്കോടതി. ബാറുകളിൽ നൃത്തം ചെയ്യാനോ പാട്ട് കേൾക്കാനോ പാടില്ലെന്ന് പറയാൻ കഴിയുമോയെന്നും കോടതി ചോദിച്ചു. ഡിജെ പാർട്ടികളെ മാത്രം എന്തിനാണ് ലക്ഷ്യമിടുന്നതെന്നും ഡിജെ പാർട്ടികൾ മയക്കുമരുന്ന് കേന്ദ്രങ്ങളാണെന്ന മുൻവിധി വേണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. രാത്രിജീവിതം തന്നെ നിരോധിക്കാനാകുമോയെന്നും കോടതി ചോദിച്ചു. ഹോട്ടലുകളിൽ മദ്യവിൽപ്പനയ്ക്ക് എതിർപ്പില്ലെങ്കിൽ ഡിജെ പാർട്ടികൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തുന്നത് എന്തിനാണെന്നും കോടതി ആരാഞ്ഞു. ഡിജെ സംഗീതം ഒരു തൊഴിലാണ്. അതിനെ പൊതുവൽക്കരിക്കരുതെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, മയക്കുമരുന്നിനോട് […]
Read more

ബിൽക്കിസ് ബാനു കേസിൽ രണ്ട് പ്രതികൾക്ക് ജാമ്യം; 17 വർഷത്തിലേറെയായി ജയിലിൽ

ന്യൂഡല്‍ഹി: ബിൽക്കിസ് ബാനു കേസിൽ ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി. ബിപിൻചന്ദ് ജോഷി, പ്രദീപ് മോദിയ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. 17 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന ഇവർ സമർപ്പിച്ച അപ്പീലിൽ വസ്തുതാപരവും നിയമപരവുമായ ഗൗരവകരമായ വിഷയങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 2017 മേയിൽ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്ത് ഇരുവരും സമർപ്പിച്ച ഹർജിയിലാണ് ഒക്ടോബർ 28-ന് സുപ്രീം കോടതി ഉത്തരവിട്ടത്. പ്രതികളുടെ കുറ്റക്കാരെന്ന കണ്ടെത്തലും ജീവപര്യന്തം […]
Read more

രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനം; പാക് ഹാൻഡ്ലറുടെ നിർദേശപ്രകാരം പ്രവർത്തിച്ച യുവതി പിടിയിൽ

ന്യൂഡൽഹി: രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനക്കേസിൽ പഞ്ചാബ് സ്വദേശിനിയായ മഹക്ദീപ് കൗറിനെയും സഹായിയായ ദേവീന്ദർ സിങ്ങിനെയും രാജസ്ഥാൻ ഭീകരവിരുദ്ധ സേനയും പഞ്ചാബ് പൊലീസും ചേർന്ന് പിടികൂടിയ സംഭവം രാജ്യത്ത് വലിയ ചർച്ചയായിരിക്കുകയാണ്. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്രിമിനൽ ശൃംഖലയാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാക് ഹാൻഡ്ലറുടെ വലയിൽ വീണ മഹക്ദീപ്, ഇയാളുടെ നിർദേശപ്രകാരം പ്രവർത്തിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. നവംബർ മൂന്നിന് രാത്രി 9.45-ഓടെയാണ് ശ്രീഗംഗാനഗറിലെ രാംസിങ്പുരിൽ റെയിൽവേ ട്രാക്കിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ രണ്ട് സ്ലീപ്പർ […]
Read more

ബോർഡ് കോർപ്പറേഷൻ നിയമനം വൈകുന്നു; യു.ഡി.എഫിൽ ഭിന്നത രൂക്ഷം

തിരുവനന്തപുരം: ബോർഡ്, കോർപ്പറേഷൻ നിയമനങ്ങൾ വൈകുന്നതിൽ യു.ഡി.എഫിൽ അതൃപ്തി പുകയുന്നു. യു.ഡി.എഫ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രിമാരായ മോൻസ് ജോസഫും ഷിബു ബേബി ജോണും രംഗത്തെത്തി. ബോർഡ്, കോർപ്പറേഷനുകളിലെ നിയമനങ്ങൾ എത്രയും വേഗം പൂർത്തിയാക്കുന്നതാണ് ഉചിതമെന്ന് മന്ത്രി മോൻസ് ജോസഫ് മുന്നറിയിപ്പ് നൽകി. അർഹമായ പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.പി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ചർച്ചകൾ വൈകുന്നതിൽ കോൺഗ്രസിനുള്ളിലും അമർഷം ശക്തമാണ്. ബോർഡ്, കോർപ്പറേഷൻ നിയമനങ്ങൾ അനിശ്ചിതമായി നീളുന്നതിലാണ് ഘടകകക്ഷികൾ അതൃപ്തി പരസ്യമാക്കിയത്. യു.ഡി.എഫിലെ പ്രധാന ഘടകകക്ഷികളായ […]
Read more

പേരാമ്പ്രയിൽ ജപ്തി നടപടിക്കിടെ വീട്ടമ്മ മരിച്ച സംഭവം; മൃതദേഹവുമായി ബാങ്കിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം

കോഴിക്കോട്: പേരാമ്പ്രയിൽ ജപ്തി നടപടിക്കിടെ വീട്ടമ്മ കവിത മരിച്ച സംഭവത്തിൽ മൃതദേഹവുമായി ബാങ്കിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടുവണ്ണൂർ ശാഖയ്ക്ക് മുന്നിലാണ് പ്രതിഷേധം ശക്തമായത്. മൃതദേഹം ആംബുലൻസിൽ ബാങ്കിന് മുന്നിലെത്തിച്ചാണ് നാട്ടുകാർ റോഡ് ഉപരോധിച്ചത്. കവിതയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും വായ്പ പൂർണമായും എഴുതിത്തള്ളണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. റോഡിൽ ഗതാഗതം തടസപ്പെട്ടതോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. സമരക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തതും പ്രതിഷേധം ശക്തമാക്കി. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നാണ് നാട്ടുകാരുടെ […]
Read more

വിജയസാധ്യതയുള്ളവർക്ക് സീറ്റ്; കോൺഗ്രസുമായുള്ള സഖ്യത്തിൽ നിലപാട് വ്യക്തമാക്കി അഖിലേഷ് യാദവ്

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചകളിൽ നിലപാട് വ്യക്തമാക്കി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. മണ്ഡലങ്ങളിൽ വിജയസാധ്യതയുള്ള പാർട്ടിക്ക് തന്നെ സീറ്റ് നൽകുമെന്നാണ് അഖിലേഷ് യാദവിന്റെ പ്രഖ്യാപനം. മെയിൻപുരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസുമായുള്ള ചർച്ചകൾ തുടരുമെന്നും എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും തീരുമാനമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഒരു മണ്ഡലത്തിൽ ഏത് പാർട്ടിക്കാണോ വിജയസാധ്യത കൂടുതലുള്ളത്, ആ പാർട്ടിക്ക് തന്നെ സീറ്റ് നൽകും. ഇക്കാര്യത്തിൽ ഇരുപാർട്ടികളും സംയുക്തമായാണ് […]
Read more

പേരാമ്പ്രയിലെ വീട്ടമ്മയുടെ മരണം; ജപ്തി നടപടികൾ കൃത്യമായി പാലിച്ചെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക്

കോഴിക്കോട്: പേരാമ്പ്രയിൽ ജപ്തി നടപടിക്കിടെ വീട്ടമ്മ മരിച്ച സംഭവത്തിൽ വിശദീകരണവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് ജപ്തി നടപടികളിലേക്ക് കടന്നതെന്ന് ബാങ്ക് അറിയിച്ചു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഉൾപ്പെടെ വായ്പ തിരിച്ചടയ്ക്കാൻ ആവശ്യമായ അവസരവും സാവകാശവും നൽകിയിരുന്നു. എന്നാൽ ഈ ഇളവുകൾ പ്രയോജനപ്പെടുത്താൻ ഇടപാടുകാർക്ക് കഴിഞ്ഞില്ലെന്നും ബാങ്കിന്റെ വിശദീകരണക്കുറിപ്പിൽ പറയുന്നു. അതേസമയം, വീട്ടമ്മയുടെ മൃതദേഹവുമായി കുടുംബാംഗങ്ങളും നാട്ടുകാരും ഇന്ന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടുവണ്ണൂർ ശാഖയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. ജനകീയ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. […]
Read more

സവർക്കർ ചോദ്യോത്തര വിവാദം; മൂന്ന് അധ്യാപകർ ചേർന്നാണ് ചോദ്യങ്ങൾ തയ്യാറാക്കിയതെന്ന് റിപ്പോർട്ട്

കാസർകോട്: കാസർകോട്ടെ സവർക്കർ ചോദ്യോത്തര വിവാദത്തിൽ അന്തിമ അന്വേഷണ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാണ് റിപ്പോർട്ട് സമർപ്പിച്ചത്. കെ. ഗുരുപ്രസാദ് ഉൾപ്പെടെ മൂന്ന് അധ്യാപകർ ചേർന്നാണ് വിവാദ ചോദ്യോത്തരങ്ങൾ തയ്യാറാക്കിയതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ചോദ്യങ്ങൾ തയ്യാറാക്കിയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കർണാടക സിലബസിലെ പാഠഭാഗങ്ങളാണ് ചോദ്യങ്ങൾ തയ്യാറാക്കാൻ അവലംബിച്ചതെന്നാണ് അധ്യാപകർ നൽകിയ മൊഴി. അതേസമയം, ചോദ്യങ്ങളുടെ രഹസ്യസ്വഭാവം സംരക്ഷിക്കേണ്ടതിനാൽ അവ പരിശോധിച്ചില്ലെന്നാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ നൽകിയ വിശദീകരണം. സ്കൂൾതല […]
Read more

അരിയിൽ ഷുക്കൂർ വധക്കേസിൽ വ്യാഴാഴ്ച വിധി; പി. ജയരാജനും ടി.വി. രാജേഷും പ്രതികൾ

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ വ്യാഴാഴ്ച വിധി പറയും. എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതിയാണ് കേസിൽ വിധി പ്രസ്താവിക്കുക. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ 32-ാം പ്രതിയും സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രാജേഷ് 33-ാം പ്രതിയുമാണ്. കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച കേസിലെ കൊലപാതകം നടന്നത് 2012 ഫെബ്രുവരി 20-നാണ്. കണ്ണൂർ കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിൽ വെച്ചാണ് എം.എസ്.എഫ് നേതാവായിരുന്ന അരിയിൽ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ടത്. അന്ന് സി.പി.എം ജില്ലാ […]
Read more

മധുര തനിഷ്‌ക് ജ്വല്ലറി കവർച്ച; മുഖ്യപ്രതി യൂട്യൂബർ നിഷാന്ത് പിടിയിൽ

മധുര: തമിഴ്‌നാട്ടിലെ മധുരയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ വൻ കവർച്ച നടത്തിയ കേസിലെ മുഖ്യപ്രതിയും യൂട്യൂബറുമായ നിഷാന്ത് അറസ്റ്റിൽ. സേലത്തേക്ക് പോകുകയായിരുന്ന ബസിൽ നിന്നാണ് അധിയമാൻകോട്ട പൊലീസ് നിഷാന്തിനെ പിടികൂടിയത്. പൊലീസിനെ കണ്ടതോടെ ബസിന്റെ ജനാലയിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. കേസിൽ നിഷാന്തിന്റെ പെൺസുഹൃത്തും ഇൻഫ്ലുവൻസറുമായ മീനാക്ഷിയെയും പിതാവ് സുരേഷിനെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം നവംബർ 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix