Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Divya

ഒന്നാം ഇന്നിങ്‌സിൽ 79 റൺസ് ലീഡ്; ജമ്മു കശ്മീരിനെതിരെ കേരളത്തിന് സമനില

ഗ്വാളിയോര്‍: 16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചന്റ് ട്രോഫിയിൽ കേരളവും ജമ്മു കശ്മീരും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. കേരളത്തെ 305 റൺസിന് പുറത്താക്കിയ ജമ്മു കശ്മീർ 79 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി. ആദ്യ ഇന്നിങ്‌സിൽ ജമ്മു കശ്മീർ 384 റൺസാണ് നേടിയത്. ആറ് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെന്ന നിലയിൽ അവസാന ദിവസം ബാറ്റിങ് പുനരാരംഭിച്ച കേരളത്തിന്റെ പ്രതീക്ഷ കാർത്തിയും ശ്രീഹരി പ്രസാദും ചേർന്ന കൂട്ടുകെട്ടിലായിരുന്നു. ഇരുവരും ചേർന്ന് 115 റൺസ് കൂടി […]
Read more

പ്രളയത്തിൽ നഷ്ടമായ സ്വർണവും പഴ്സും മാസങ്ങൾക്കുശേഷം തോട്ടിൽ നിന്ന് കണ്ടെത്തി തിരികെ നൽകി വിദ്യാർഥികൾ

മലപ്പുറം: പ്രളയജലത്തിൽ ഒഴുകിപ്പോയ സ്വർണാഭരണവും രേഖകളടങ്ങിയ പഴ്സും മാസങ്ങൾക്കുശേഷം തോട്ടിൽ നിന്ന് കണ്ടെത്തിയ മൂന്ന് വിദ്യാർഥികൾ യഥാർഥ ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ചു. സത്യസന്ധതയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും മാതൃകയായ വിദ്യാർഥികളുടെ പ്രവൃത്തിക്ക് നാട്ടുകാരുടെ അഭിനന്ദനവും ലഭിച്ചു. ഒതുക്കുങ്ങൽ സ്വദേശികളായ അഷ്ഫകിൽ, റാഫി, ഷഹൽ എന്നിവർക്കാണ് തോട്ടിൽ നിന്ന് സ്വർണാഭരണവും പഴ്സും ലഭിച്ചത്. പറപ്പൂർ ഐ.യു. ഹയർ സെക്കൻഡറി സ്കൂളിലെയും ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെയും വിദ്യാർഥികളാണിവർ. തോട്ടിൽ ഞണ്ട് പിടിക്കുന്നതിനിടെയാണ് കല്ലുകൾക്കിടയിൽ കുടുങ്ങിക്കിടന്ന പഴ്സ് കുട്ടികളുടെ […]
Read more

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ രജത് പാട്ടിദാറിന്റെ വെടിക്കെട്ട്; 41 പന്തിൽ സെഞ്ചുറി

ന്യൂ ചണ്ഡീഗഡ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി എലൈറ്റ് ഗ്രൂപ്പ് സിയിലെ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി മധ്യപ്രദേശ് ക്യാപ്റ്റൻ രജത് പാട്ടിദാർ. അസമിനെതിരായ മത്സരത്തിൽ 48 പന്തിൽ പുറത്താകാതെ 135 റൺസാണ് താരം നേടിയത്. എട്ട് ഫോറുകളും 13 സിക്‌സറുകളും ഉൾപ്പെട്ടതായിരുന്നു ഈ തകർപ്പൻ ഇന്നിങ്‌സ്. വെറും 41 പന്തിൽ രജത് സെഞ്ചുറി പൂർത്തിയാക്കി. തുടർച്ചയായ നാല് പന്തുകൾ സിക്‌സറിന് പറത്തിയും താരം കാണികളെ ആവേശത്തിലാഴ്ത്തി. മികച്ച ഫോമിലുള്ള രജത് ഈ സീസണിൽ രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനായി […]
Read more

സെൻട്രൽ സെക്രട്ടേറിയറ്റ് ലൈബ്രറിയിലെ പുസ്തകങ്ങൾ മാറ്റുന്നത് തടഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി: 135 വർഷത്തെ പാരമ്പര്യമുള്ള സെൻട്രൽ സെക്രട്ടേറിയറ്റ് ലൈബ്രറിയിൽ (സി.എസ്.എൽ.) നിന്ന് പുസ്തകങ്ങൾ മാറ്റാനുള്ള കേന്ദ്ര സർക്കാർ നീക്കം തടഞ്ഞ് സുപ്രീം കോടതി. നവംബർ 20ന് കേസ് വീണ്ടും പരിഗണിക്കുന്നതുവരെ പുസ്തകങ്ങൾ മാറ്റരുതെന്നാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ സഞ്ജയ് കുമാറും സഞ്ജീവ് സച്ച്ദേവും ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നിർദേശം. ലൈബ്രറിയിലെ പുസ്തകശേഖരത്തോട് അധികൃതർ സ്വീകരിക്കുന്ന സമീപനത്തിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. മതിയായ ആസൂത്രണമില്ലാതെയാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് നിരീക്ഷിച്ച കോടതി, ലൈബ്രറിയുടെ പൈതൃകം സംരക്ഷിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ താൽക്കാലികവും […]
Read more

മണ്ഡല തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു; നാളെ പുലർച്ചെ മുതൽ തീർത്ഥാടനം

പത്തനംതിട്ട: മണ്ഡല തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. നിയുക്ത മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് നട തുറന്നത്. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ ശ്രീകോവിലിൽ ദീപം തെളിയിച്ചു. ശരണം വിളികളുമായി ഭക്തർ സന്നിധാനത്തെത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, ബോർഡ് അംഗം കെ. രാജു, എ.ഡി.ജി.പി. പി. വിജയൻ എന്നിവരും സന്നിധാനത്തുണ്ട്. പ്രസാദ് നമ്പൂതിരിക്ക് പുറമെ മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരിയും ചുമതലയേൽക്കും. മണ്ഡല തീർത്ഥാടനത്തിന്റെ ആദ്യ ദിവസമായ ഇന്ന് സന്നിധാനത്തും പമ്പയിലും […]
Read more

പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന പ്രവാസിയെ തടഞ്ഞുനിർത്തി 18,000 റിയാൽ കവർന്നു; മൂന്ന് പേർ അറസ്റ്റിൽ

മസ്കത്ത്: പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഏഷ്യൻ സ്വദേശിയായ പ്രവാസിയെ വഴിയിൽ തടഞ്ഞുനിർത്തി 18,000 ഒമാനി റിയാൽ കവർന്ന കേസിൽ മൂന്ന് പ്രതികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ട ശേഷമാണ് പ്രതികൾ പണം തട്ടിയെടുത്തത്. നിയമപാലകരാണെന്ന് പരിചയപ്പെടുത്തിയ പ്രതികൾ പ്രവാസിയോട് ഔദ്യോഗിക രേഖകൾ കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ ഇയാളുടെ കൈവശമുണ്ടായിരുന്ന 18,000 റിയാൽ ബലമായി പിടിച്ചുവാങ്ങി. മസ്‌കത്ത് ഗവർണറേറ്റ് പൊലീസും കുറ്റാന്വേഷണ വിഭാഗവും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. രണ്ടുപേരെ ഒമാനിൽനിന്ന് […]
Read more

ഒന്നരലക്ഷം രൂപ വായ്പ തിരിച്ചടച്ചില്ല; ആറുമാസം പ്രായമുള്ള കുഞ്ഞിനെയും അമ്മയെയും വീട്ടിൽനിന്ന് കൊണ്ടുപോയെന്ന് പരാതി

തിരുപ്പതി: ഒന്നരലക്ഷം രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിനെയും അമ്മയെയും വീട്ടിൽനിന്ന് ബലമായി കൊണ്ടുപോയെന്ന് പരാതി. ആന്ധ്രാപ്രദേശിലെ തോത്തമ്പേട് മണ്ഡലത്തിലെ ശിവനാഥപാലം ഗ്രാമത്തിലാണ് സംഭവം. അമ്മയെയും കുഞ്ഞിനെയും കൊണ്ടുപോയ സംഭവത്തിൽ ഭരണകക്ഷിയായ തെലുഗുദേശം പാർട്ടിക്കെതിരെയും പൊലീസിന്റെ നടപടിക്കെതിരെയും പ്രതിപക്ഷമായ വൈഎസ്ആർ കോൺഗ്രസ് രംഗത്തെത്തി. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ആദിയും ഭാര്യ മേഘമാലയും ഏഴുമാസം മുമ്പാണ് ശ്രീകാളഹസ്തി സ്വദേശികളായ വെങ്കടഗിരി മുനെമ്മ, പ്രസാദ്, മോഹൻ എന്നിവരുടെ കുടുംബത്തിൽനിന്ന് […]
Read more

കവിതയുടെ വീട് ജപ്തി ചെയ്യില്ല; ബാക്കി വായ്പ എഴുതിത്തള്ളാൻ ശുപാർശ ചെയ്യുമെന്ന് ബാങ്ക്

കോഴിക്കോട്: പേരാമ്പ്രയിൽ ജീവനൊടുക്കിയ കവിതയുടെ വീട് ജപ്തി ചെയ്യുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾ നിർത്തിവെക്കുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് അറിയിച്ചു. ബാക്കി വായ്പാ തുക എഴുതിത്തള്ളുന്നതിനായി ഉന്നത അധികൃതരോട് ശുപാർശ ചെയ്യുമെന്നും ബാങ്ക് ഉറപ്പുനൽകി. എം.എൽ.എമാരുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. വിഷയം ഡയറക്ടർ ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഹെഡ് ഓഫീസിൽ നിന്നുള്ള തീരുമാനം ഡിസംബർ 15-ന് മുമ്പായി അറിയിക്കുമെന്നും ബ്രാഞ്ച് മാനേജർ ഉറപ്പുനൽകി. എന്നാൽ, ചർച്ചയിൽ പങ്കെടുക്കാൻ ബാങ്കിന്റെ ഹെഡ് ഓഫീസിൽ നിന്ന് ആരും എത്താതിരുന്നത് […]
Read more

നെടുമ്പാശ്ശേരി വാഹനാപകടം; ഒന്നാം പ്രതി സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂളിൽനിന്ന് പുറത്തിറങ്ങി

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂളിൽനിന്ന് പുറത്തിറങ്ങി. ഒക്ടോബർ 11-ന് അറസ്റ്റിലായ സുഹൈൽ ഒരു മാസവും അഞ്ച് ദിവസവും ബോസ്റ്റൽ സ്കൂളിൽ കഴിഞ്ഞ ശേഷമാണ് മോചിതനായത്. സുഹൈലിന്റെ മുഖം ക്യാമറയിൽ പതിയാതിരിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് മാധ്യമപ്രവർത്തകരെ തള്ളിമാറ്റി. തുടർന്ന് സുഹൈലിനെ വലിച്ചിഴച്ച് കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. കേസിൽ സുഹൈലിനും മറ്റ് മൂന്ന് പ്രതികൾക്കും ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ടും മൂന്നും നാലും പ്രതികൾ നേരത്തേ പുറത്തിറങ്ങിയിരുന്നു. […]
Read more

പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന് അതിജീവിതയുടെ അമ്മ; സുപ്രീംകോടതി ഇടപെടൽ

ന്യൂഡല്‍ഹി: പാലത്തായി പോക്സോ കേസിൽ പ്രതി കെ. പത്മരാജന് സുപ്രീംകോടതി നോട്ടീസ് അയച്ചു. അതിജീവിതയുടെ അമ്മ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി. പ്രതിക്കും സംസ്ഥാന സർക്കാരിനും കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. പത്മരാജന്റെ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് അമ്മ സുപ്രീംകോടതിയെ സമീപിച്ചത്. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നും ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിയിലെ ആവശ്യം. സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിക്കൊപ്പം അമ്മയുടെ ഹർജിയും പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix