കാര്യവട്ടം ക്യാംപസിൽ ഡെങ്കിപ്പനി വ്യാപനം; സർവകലാശാലയും ഹോസ്റ്റലും അടച്ചു
തിരുവനന്തപുരം: കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാംപസിൽ ഡെങ്കിപ്പനി വ്യാപിച്ചതിനെ തുടർന്ന് ക്യാംപസും ഹോസ്റ്റലും താൽക്കാലികമായി അടച്ചു. ഒരാഴ്ചയ്ക്കിടെ 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരിൽ പത്ത് പേർ വിദ്യാർഥിനികളും മൂന്ന് പേർ സർവകലാശാലാ ജീവനക്കാരുമാണ്. വിദ്യാർഥിനികൾ താമസിക്കുന്ന ഹോസ്റ്റലിലാണ് രോഗവ്യാപനം രൂക്ഷമായത്. നിരവധി വിദ്യാർഥിനികൾക്ക് രോഗലക്ഷണങ്ങളുണ്ടെന്നും ഇവരിൽ പലരും പരിശോധനാഫലം കാത്തിരിക്കുകയാണെന്നും വിദ്യാർഥിനികൾ പറയുന്നു. അവധിക്ക് നാട്ടിലേക്ക് മടങ്ങിയ ചില വിദ്യാർഥിനികൾക്കും പനി ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയും ആരോഗ്യനിലയും അധികൃതർ നിരീക്ഷിച്ചുവരികയാണ്. സർവകലാശാലാ സിൻഡിക്കേറ്റിന്റെയും […]
Read more